Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
കിടക്കുമ്പോള്‍ കറ്റാര്‍വാഴ പുരട്ടി നിത്യയൗവനം
കിടക്കുമ്പോള്‍ കറ്റാര്‍വാഴ പുരട്ടി നിത്യയൗവനം
ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും പേര്. ഇത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നുമാണ്. ഇതിനായി പല വഴികള്‍ മാറി മാറി പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും.
മുഖത്തിന് ചുളിവു വീഴുക, മുഖ ചര്‍മം അയയുക, കറുത്ത കുത്തുകളും പാടുകളും, കരിമാംഗല്യം, കരുവാളിപ്പ്, മാര്‍ദവം കുറയുക തുടങ്ങി ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന കാരണങ്ങള്‍ പലതുണ്ട്.
പ്രായമേറുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പ്രായമേറാതെ തന്നെ പ്രായമാകുന്നവരുണ്ട്. അകാല വാര്‍ദ്ധക്യം എന്നു പറയാം. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ അനാരോഗ്യകരമാ ഭക്ഷണങ്ങള്‍ മുതല്‍ സ്ട്രെസ് പോലുള്ള ചില കാരണങ്ങള്‍ വരെ പെടുന്നു.
മുഖത്തിനു ചെറുപ്പം നില നിര്‍ത്താന്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും. തികച്ചും പ്രകൃതി ദത്തമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇവ ദോഷങ്ങള്‍ വരുത്തില്ലെന്ന കാര്യം ഉറപ്പുമാണ്.
ആരോഗ്യ, ചര്‍മ, മുടി സംരക്ഷണത്തിന് ഒരേ പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന കറ്റാര്‍ വാഴ എന്ന സസ്യം. പ്രകൃതി ദത്തമായ രീതിയില്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ കഴിയുന്ന ഒന്ന്.
കറ്റാര്‍ വാഴ പല തരത്തിലും ചര്‍മത്തില്‍ ഉപയോഗിയ്ക്കാം. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഏറ്റവും എളുപ്പമായ വഴിയാണ് കിടക്കാന്‍ നേരം ഇതിന്റെ ജെല്‍ മുഖത്തു പുരട്ടി കിടക്കുകയെന്നത്. ഇതു കൊണ്ടുള്ള പ്രയോജനങ്ങള്‍ ചില്ലറയല്ല.

നല്ലൊരു ആന്റി ഏജിംഗ് ക്രീമായി
നല്ലൊരു ആന്റി ഏജിംഗ് ക്രീമായി രാത്രിയിലെ ഈ കറ്റാര്‍ വാഴ പ്രയോഗം മാറുന്നു.ഇതിലെ വൈറ്റമിന്‍ ഇ ആണ് ഈ പ്രധാന ഗുണം നല്‍കുന്നത്. ചര്‍മത്തിലെ ചുളിവൊഴിവാക്കാന് ഇത് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനത്തിന് സഹായിച്ച് മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുകയും മുഖ ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യും.

കരുവാളിപ്പ്
പ്രായമേറുമ്പോള്‍ കരുവാളിപ്പ് ചര്‍മത്തെ ബാധിയ്ക്കുന്ന പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍ പുരട്ടി മസാജ് ചെയ്യുന്നത്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി കരുവാളിപ്പു കുറയ്ക്കുന്നു.

ചര്‍മത്തിലെ ഈര്‍പ്പക്കുറവ്
ചര്‍മത്തിലെ ഈര്‍പ്പക്കുറവ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍. ചര്‍മത്തിന് അകത്തു നിന്നും പുറത്തു നിന്നും ഈര്‍പ്പം നല്കി ഈ പ്രശ്നം ഒഴിവാക്കാന്‍ കറ്റാര്‍ വാഴ ജെല്‍ രാത്രിയില്‍ പുരട്ടി കിടന്നാല്‍ മതിയാകും.

കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍
കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ലൊരു വഴിയാണിത്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈററമിനുകളുമെല്ലാം ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്. സാധാരണ ക്രീമുകള്‍ കണ്ണിനടിയില്‍ പുരട്ടുന്നത് നല്ലതല്ല. ഇവിടുത്തെ ചര്‍മം വളരെ മൃദുവായതാണ് കാരണം. ഇതിനുള്ള പരിഹാരമാണ് കറ്റാര്‍ വാഴ. ഇതു പുരട്ടുന്നതു ദോഷം വരുത്തില്ല.

നിറം
രാത്രി ഇതു പുരട്ടി കിടക്കുന്നത് ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം നല്കുന്ന ഒന്നാണ്.ചര്‍മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

ചര്‍മത്തിലെ കുത്തുകളും ബ്ലാക് ഹെഡ്സുമെല്ലാം
ചര്‍മത്തിലെ കുത്തുകളും ബ്ലാക് ഹെഡ്സുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇത് മുഖത്തുള്ള കുത്തുകളുടെ നിറം ബ്ലീച്ചിംഗിലൂടെ കുറയ്ക്കുന്നു. മുഖത്തെ പിഗ്മെന്റേഷനും നിറ വ്യത്യാസവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ രാത്രിയില്‍ മുഖത്തു പുരട്ടുന്നത്. മുഖത്തെ സണ്‍ ടാന്‍ മാറാനും കരുവാളിപ്പിനുമെല്ലാമുളള നല്ലൊരു പരിഹാരമാണ് ഇത്. lഅടുപ്പിച്ച് ഇതു ചെയ്യുന്നത് മുഖത്തെ പാടുകളും വടുക്കളുമെല്ലാം നിറം മങ്ങാനും മായാനുമെല്ലാം കാരണവുമാക്കുന്നു.

ചര്‍മം മൃദുവാകാനും തിളക്കമുള്ളതാകാനും
ചര്‍മം മൃദുവാകാനും തിളക്കമുള്ളതാകാനും ഏറെ നല്ലതാണ് ഇത്. ഇതിലെ ജെല്‍ സ്വഭാവം ഈ ഗുണം നല്കുന്നതില് മുന്‍പന്തിയില്‍ നില്ക്കുന്നു. ഇത് ചര്‍മത്തിന് ചെറുപ്പം നല്കുന്നതിനു പ്രധാനമാണ്.

ഇതു രാത്രിയില്‍ പുരട്ടുന്നത്
ഇതു രാത്രിയില്‍ പുരട്ടുന്നത് ഏറെ ഗുണം നല്കുമെന്നു പറയുന്നതിനു കാരണമുണ്ട്. ചര്‍മ കോശങ്ങള്‍ കേടുപാടുകള്‍ പരിഹരിയ്ക്കുന്നതു രാത്രി ഉറങ്ങുമ്പോഴാണ്. ഈ സമയത്ത് ജെല്ലിന്റെ ഗുണങ്ങള്‍ ചര്‍മത്തിലേയ്ക്കു പൂര്‍ണമായും ആഴ്ന്നിറങ്ങും. ഇതു വഴി ഇരട്ടി ഗുണം ലഭിയ്ക്കും. മാത്രമല്ല, ഇതു പുരട്ടി കഴുകേണ്ട ആവശ്യവുമില്ല. പ്രകൃതിദത്തമായത്, അതായത് കറ്റാര്‍ വാഴ തന്നെ പൊളിച്ചു മുഖത്തു മസാജ് ചെയ്താല്‍ മതി. കഴുകേണ്ടതില്ല. വാങ്ങുന്ന ജെല്ലെങ്കില് കൃത്രിമമില്ലാത്തതു നോക്കി വാങ്ങുക.



Click it and Unblock the Notifications