Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
നെല്ലിക്കനീര് മഞ്ഞള്‍ ചേര്‍ത്ത് തേക്കൂ, പൊന്നിറം
നിറം കുറവ് പലപ്പോഴും നമ്മളെയെല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ നിറം കുറവ് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഓരോ തരത്തിലും ആരോഗ്യത്തിന് വരെ വില്ലനാവുന്ന അവസ്ഥയിലേക്ക് ചര്‍മ്മത്തിന്റെ നിറം കുറവ് മാറുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനായി മാറുന്ന പല അവസ്ഥകള്‍ക്കും അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് അല്പം നെല്ലിക്ക നീര് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നെല്ലിക്ക നീരില്‍ അല്പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് നല്കുന്ന മാറ്റം വളരെ വലുതാണ്.
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ചര്‍മ്മസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നമുക്ക് ഇനി നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇതില്‍ മഞ്ഞള്‍ മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പിഗ്മെന്റേഷന്
മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്കയുടെ ജ്യൂസ്. ഇതില്‍ അല്പം മഞ്ഞള്‍ കൂടി അരച്ച് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കി ചര്‍മ്മത്തിന് വളരെ വലിയ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. നെല്ലിക്ക നീര് മഞ്ഞള്‍ മിശ്രിതം ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ് പിഗ്മെന്റേഷന് പരിഹാരം കാണുന്നത്. ഇത് മുഖത്തു പുരട്ടുമ്പോള്‍ കുത്തുകളുടെ നിറം മങ്ങുന്നു. ദിവസവും തേക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ മികച്ചതാണ് നെല്ലിക്ക മഞ്ഞള്‍ മിശ്രിതം.

മികച്ച ടോണര്‍
ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നതിനും മികച്ചതാണ് നെല്ലിക്ക മഞ്ഞള്‍ മിശ്രിതം. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത് നെല്ലിക്കാനീര് കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ദൃഢത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇതും ചര്‍മ്മ സംരക്ഷണത്തില്‍ നല്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല.

നിറം
നിറം കുറയുന്നു എന്നത് പലപ്പോഴും വില്ലനാവുന്ന ഒന്നാണ്. സൗന്ദര്യത്തിന് നിറം തന്നെയാണ് ഏറ്റവും അത്യാവശ്യം എന്നൊരു ചിന്ത പലരിലും ഉണ്ട്. എന്നാല്‍ നിറം കുറവുള്ള നിരവധി സുന്ദരിമാരും നമുക്ക് ചുറ്റും ഉണ്ട്. എങ്കിലും ചര്‍മ്മത്തിന്റെ ഉള്ള നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച വഴിയാണ് നെല്ലിക്ക നീര് മഞ്ഞള്‍ മിശ്രിതം മുഖത്ത് പുരട്ടുന്നത്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മ്മത്തില്‍ നല്ലൊരു ബ്ലീച്ച് പോലെ പ്രവര്‍ത്തിക്കുന്നുണ്ട് ഇതിലെ വൈറ്റമിന്‍ സി.

മുഖക്കുരു
മുഖക്കുരുവിനുളള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീര് മഞ്ഞള്‍ മിശ്രിതം. ഇത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനേയും മുഖക്കുരു പാടുകളേയും ഇല്ലാതാക്കുന്നുണ്ട്. ഇത് നെല്ലിക്കാജ്യുസ് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് രക്തദോഷങ്ങള്‍ ഒഴിവാക്കുകയും ചര്മ്മത്തിലെടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന് ദോഷമുണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് നെല്ലിക്ക മഞ്ഞള്‍ മിശ്രിതം.

കോശനാശം
ചര്‍മങ്ങളിലെ കോശനാശമാണ് പലപ്പോഴും ചര്‍മസൗന്ദര്യത്തിന് തടസമാകുന്നത്. ചര്‍മങ്ങളുടെ കോശനാശം തടയാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാജ്യൂസ് മഞ്ഞള്‍ മിശ്രിതം മുഖത്തു പുരട്ടുന്നത്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. കോശങ്ങള്‍ പുതുമയോടെ ഇരിയ്ക്കുന്നത് സൗന്ദര്യത്തിന് ഏറ്റവും ഗുണകരമാണ്. ഇത് ചര്‍മ്മം ഫ്രഷ് ആക്കുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

നല്ലൊരു ക്ലെന്‍സര്‍
നെല്ലിക്ക മഞ്ഞള്‍ മിശ്രിതം നല്ലൊരു ക്ലെന്‍സര്‍ ആണ്. ഇത് ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും. പ്രകൃതിദത്തമായ ക്ലെന്‍സറായി ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക മഞ്ഞള്‍ മിശ്രിതം. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം ചര്‍മ്മത്തിന്റെ പല പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക നീര് മഞ്ഞള്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കെല്ലാം തന്നെ പരിഹാരം നല്കി ചര്‍മ്മ രോഗങ്ങളെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും ഉള്ള ചര്‍മ്മത്തിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ചര്‍മ്മ രോഗങ്ങളേയും ഇല്ലാതാക്കി ചര്‍മ്മം തിളങ്ങുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട.