പണം ചിലവാക്കാതെ മുഖം വെളുപ്പിക്കാൻ എളുപ്പമാർഗ്ഗം

സൗന്ദര്യസംരക്ഷണത്തിന് എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും നിറം കുറവ്. അതിന് പരിഹാരം കാണുന്നതിന് പല ബ്യൂ‌ട്ടിപാർലറുകള്‍ കയറിയിറങ്ങുന്നവർ നിരവധിയാണ് . എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾ ഒന്നുമില്ലാതെ തന്നെ വളരെ ചെറിയ തോതിൽ നമുക്ക് വീട്ടിലിരുന്ന് മുഖം വെളുപ്പിക്കാവുന്നതാണ്. അതിനായി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം.

ഇത്തരം മാർഗ്ഗങ്ങൾ കൊണ്ട് പലപ്പോഴും ചർമ്മത്തിൻറെ ഏത് അവസ്ഥക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന ഫേസ്പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നു.

പണച്ചിലവില്ലാതെ വീട്ടില്‍ തന്നെ നമുക്ക് ഇനി ഇത്തരം ഫേസ്പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം. ഇത് ദിനവും ചെയ്യുന്നതിലൂടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുംവില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി വീട്ടിൽ തന്നെ സൗന്ദര്യസംരക്ഷണത്തിന് ഇനി പണച്ചിലവില്ലാതെ ചെയ്യാവുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

മുൾട്ടാണി മി‌ട്ടി ഫേസ്പാക്ക്

മുൾട്ടാണി മി‌ട്ടി ഫേസ്പാക്ക്

സൗന്ദര്യസംരക്ഷണത്തിന് മുള്‍ട്ടാണി മി‌ട്ടി വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മുള്‍ട്ടാണി മി‌ട്ടി നൽകുന്ന പങ്ക് ചില്ലറയല്ല. ഇത് ചർമ്മം ക്ലീൻ ചെയ്ത് ചർമ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടിയില്‍ അൽപം കടലമാവ് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു ഫേസ്പാക്ക് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുള്‍ട്ടാണി മി‌ട്ടി.

കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാർ വാഴ നമ്മു‌ടെ നാട്ടിലെ സ്ഥിര സാന്നിധ്യമാണ്. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വളരെയധികം ,സഹായിക്കുന്നുണ്ട് കറ്റാർ വാഴ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നു കറ്റാർ വാഴ. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം നൽകി മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പിന്റെ എണ്ണ

ആര്യവേപ്പിന്റെ എണ്ണ

സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് പലപ്പോഴും ആര്യവേപ്പിന്റെ എണ്ണ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതുപോലെ തന്നെയാണ് സൗന്ദര്യത്തിനും മുഖത്തെ കറുത്ത പാടുകളെ മാറ്റുന്നതിനും മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പിന്റെ എണ്ണ. ഇത് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തിൽ പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യുക. ഇത് ആരോഗ്യമുള്ള തിളക്കമുള്ള ചർമ്മത്തിന് സഹായിക്കുന്നു. ചർമ പ്രശ്നങ്ങളുടെ കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല എന്നതാണ് സത്യം.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയിൽ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.അതിനായി അൽപം ബദാം ഓയിൽ കൈയ്യിലെടുത്ത് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക മുഖത്ത്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ മുഖം കഴുകുമ്പോൾ ഒരു കാരണവശാലും സോപ്പോ മറ്റോ ഉപയോഗിക്കാൻ പാടില്ല. ഇത് മുഖത്ത് വളരെയധികം പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നവയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം. ചർമ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാൻ ഇതിലും നല്ല ഒരു മാർഗ്ഗം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

മുരിങ്ങ ഇല പൗഡർ

മുരിങ്ങ ഇല പൗഡർ

സൗന്ദര്യസംരക്ഷണത്തിന് മുരിങ്ങ ഇല പൗഡർ വളരെ മികച്ചതാണ്. വിറ്റാമിൻ എ ഇ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ ഇല പൗഡർ. ഇത് മുഖത്ത് തേച്ച് അൽപ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചർമ്മത്തിലെ ഏത് പ്രതിസന്ധിക്കും പരിഹാരം നൽകി മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ ഇല പൗഡർ.

തേൻ

തേൻ

തേനിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതും ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിലെ ഏത് അവസ്ഥക്കും അവസാന വാക്കാണ് പലപ്പോഴും തേൻ, തേനിലൊതുങ്ങാത്ത സൗന്ദര്യസംരക്ഷണ പ്രശ്നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അൽപം തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

മഞ്ഞൾ

മഞ്ഞൾ

മഞ്ഞൾ മുഖത്ത് തേക്കുന്നതിലൂടെ മുഖത്തിന്റെ നിറം വര്‍ദ്ധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ചർമ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞൾ, പണ്ടു മുതല്‍ തന്നെ മഞ്ഞളിന്റെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

Story first published: Thursday, February 14, 2019, 17:27 [IST]
X
Desktop Bottom Promotion