Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ചര്‍മ്മത്തിലെ ചുളിവിന് പരിഹാരമായി ഒറ്റമൂലികള്‍
സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് മുഖത്തെ ചുളിവുകള്‍. പലപ്പോഴും ഇത് പ്രായയമാകുന്നതിന്റെ ലക്ഷണം തന്നെയാണ്. അതിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് അദ്യം ശ്രമിക്കേണ്ടത്. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥയെക്കുറിച്ച് പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങളും പലപ്പോഴും വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. എന്നാല്‍ പലരും അതിന് വേണ്ടത്ര ഗൗരവം നല്‍കുന്നില്ല എന്നതാണ് സത്യം. വയസ്സാവുന്നതിനെക്കുറിച്ച് കണ്ണാടിയില്‍ നോക്കുമ്പോള്‍ അത് പലപ്പോഴും നമ്മളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നരച്ച് തുടങ്ങിയ മുടിയും ചുളിവ് വീണ ശരീരവും പലരേയും അപകര്‍ഷതാ ബോധത്തിന്റെ ആഴത്തിലേക്ക് എത്തിക്കുന്നു.
കഴുത്തിന് താഴെയാണ് പലപ്പോഴും ചുളിവുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. എന്നാല്‍ അത് പിന്നീട് മുഖത്തേക്ക് വ്യാപിക്കുന്നതിലൂടെ അതിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു. എന്നാല്‍ ചുളിവകറ്റി മുഖത്തിന് ആരോഗ്യവും തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും നമുക്ക് ഇതിലൂടെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ചുളിവുകള്‍ മുഖത്തുണ്ടാക്കുന്ന ബുദ്ധിമുട്ട് പല വിധത്തിലാണ് നമ്മുട ചര്‍മസൗന്ദര്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ചുളിവകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

സൂര്യപ്രകാശം കൊള്ളുന്നത്
സൂര്യപ്രകാശം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് കൊള്ളുന്നത് നല്ലതാണെങ്കിലും അധികമാവുന്നത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പരമാവധി സൂര്യപ്രകാശം മുഖത്തും കഴുത്തിലും നേരിട്ട് പതിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നല്ല വെയിലുള്ളപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല ചുളിവുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദുശ്ശീലങ്ങള്‍ നിര്‍ത്തുക
പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിര്‍ത്തുക. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രായം കൂടുതല്‍ തോന്നിക്കുന്നതിനും മുഖത്ത് ചുളിവുകള്‍ വീഴ്ത്തുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.

വ്യായാമം മുടക്കരുത്
സൗന്ദര്യത്തിന് വ്യായാമം അത്യാവശ്യമോ? സത്യമാണ്. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യായാമത്തിനുള്ള പങ്ക് ചെറുതല്ല. ഇത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി ആരോഗ്യമുള്ള ചര്‍മം നല്‍കുന്നതിന് സഹായിക്കുന്നു. കഴുത്തിന് ചുറ്റുമുള്ള വ്യായാമവും എന്തുകൊണ്ടും നല്ലതാണ്. ഇത് കഴുത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്നു.

വെള്ളം ധാരാളം
എപ്പോഴും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തോല്‍ കളഞ്ഞ് പുഴുങ്ങി ഉടച്ച് കഴുത്തിലും മുഖത്തും തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ ചുളിവിനെ അകറ്റി ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍ ഉപയോഗിക്കാം
ചര്‍മസംരക്ഷണത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. ചുളിവകറ്റുന്നതിനും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും തേന്‍ നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

തേനും നേന്ത്രപ്പഴവും
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.

വെണ്ണയും നേന്ത്രപ്പഴവും
നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും. മാത്രമല്ല മുഖത്തെ ചുളിവകറ്റുകയും ചെയ്യുന്നു.

വൈറ്റമിന്‍ ഇ ഗുളികയും നേന്ത്രപ്പഴവും
നേന്ത്രപ്പഴത്തിന്റെ പേസ്റ്റില്‍ വൈറ്റമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തെ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

നേന്ത്രപ്പഴവും തൈരും
നേന്ത്രപ്പഴത്തിന്റെ കൂടെ തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. വെയിലേറ്റ് കരുവാളിച്ച ചര്‍മം മാറ്റി തരും. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം.



Click it and Unblock the Notifications











