പ്രായം കുറച്ച് ചുളിവകറ്റാന്‍ പഴത്തോല്‍ ഇങ്ങനെ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ചില വസ്തുക്കള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴം. കാരണം പഴത്തിന് നമ്മുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാജിക്കുകളും കാണിക്കാന്‍ സാധിക്കും. പ്രായമാകുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ അതിന് എങ്ങനെയെല്ലാം പരിഹാരം കാണാം എന്ന് വിചാരിക്കുന്നവര്‍ ചെന്നെത്തുന്നത് കുരുക്കിലാണ്. ഇത് സൗന്ദര്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് പ്രായത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

പ്രായക്കുറവ് പലപ്പോഴും നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. പ്രായം കൂടുന്നതാകട്ടെ ഉള്ള ആത്മവിശ്വാസത്തെക്കൂടി ഇല്ലാതാക്കാന്‍ കാരണമാകുന്നു. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പ്രായാധിക്യം മൂലമുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുഖക്കുരുവും മുഖത്തെ ചുളിവുകളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പഴത്തൊലി. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. വിപണിയില്‍ ഇന്ന് കാണുന്ന സൗന്ദര്യസംരക്ഷണ വസ്തുക്കളെല്ലാം തന്നെ പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ് പിന്നീട് ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തോല്‍. എങ്ങനെ ഇത് പ്രായം കുറക്കാനും ചര്‍മ്മത്തിലെ ചുളിവകറ്റുന്നതിനും സഹായിക്കുന്നു എന്ന് നോക്കാം.

മുഖത്തിന്റെ ചുളിവ് മാറ്റാന്‍

മുഖത്തിന്റെ ചുളിവ് മാറ്റാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും മുഖത്തെ ചുളിവുണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തിന് സഹായിക്കുന്നത്. പഴത്തിന്റെ തോല്‍ എടുത്ത് ഇത് കൊണ്ട് മുഖത്ത് നല്ലതു പോലെ ഉരസുക. ഇത് ചര്‍മ്മം ക്ലീന്‍ ആവുന്നതിനും ചര്‍മ്മത്തിലെ ചുളിവ് മാറുന്നതിനും സഹായിക്കുന്നു. പതിനഞ്ച് മിനിട്ടെങ്കിലും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കാവുന്നതാണ്.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കൊണ്ട് വലയുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പലപ്പോഴും പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലി കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പഴത്തിന്റെ തൊലി എടുത്ത് ഇത് മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതു പോലെ ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. എത്ര വലിയ മുഖക്കുരുവാണെങ്കിലും അതിനെ പൂര്‍ണമായും മാറ്റി മുഖക്കുരു പാടു പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും വെറും പഴത്തൊലിയിലൂടെ പരിഹാരം കാണാവുന്നതാണ്.

എണ്ണമയത്തിന് പരിഹാരം

എണ്ണമയത്തിന് പരിഹാരം

ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാവുന്നതാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തെ വളരെയധികം വൃത്തികേടാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനും വെറും പഴത്തിന്റെ തോല്‍ മതി. പഴത്തിന്റെ തോല്‍ ഉപയോഗിച്ച് എണ്ണമയമുള്ള ചര്‍മ്മത്തെ നമുക്ക് സംരക്ഷിക്കാം. പഴത്തിന്റെ തോലില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. പത്ത് മിനിട്ടോളം ഇത്തരത്തില്‍ ചെയ്ത് ഇത് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും നല്ല വിദ്യയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കണ്ണിനു താഴെയുള്ള കറുപ്പിന്

കണ്ണിനു താഴെയുള്ള കറുപ്പിന്

പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു താഴെ കറുപ്പ് അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന പൊടിക്കൈ പഴത്തോലിലുണ്ട്. പഴത്തോല്‍ ഉപയോഗിച്ച് പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കണ്ണിനു താഴെ പഴത്തോല്‍ അല്‍പം നേരം മസ്സാജ് ചെയ്യുക. ഇത് പല വിധത്തില്‍ സൗന്ദര്യത്തിനും ചര്‍മ്മത്തിനും വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മുടങ്ങാതെ ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ചര്‍മ്മത്തിന്റെ ഉള്ള നിറം നിലനിര്‍ത്തി തിളക്കം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലി ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഒരു പഴത്തിന്റെ തൊലി ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

അരിമ്പാറ മാറ്റുന്നതിന്

അരിമ്പാറ മാറ്റുന്നതിന്

ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് അരിമ്പാറയും. അരിമ്പാറ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലി എടുത്ത് അത് അരിമ്പാറക്ക് മുകളില്‍ നല്ലതു പോലെ ഉരസുക. ഇത്തരത്തില്‍ പത്ത് മിനിട്ടെങ്കിലും ദിവസവും ചെയ്യാവുന്നതാണ്. ഇത് തുടര്‍ച്ചയായി ചെയ്യുമ്പോള്‍ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാനും ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അരിമ്പാറ കൊഴിഞ്ഞ് പോവുന്നതിനും സഹായിക്കുന്നു.

പല്ലിന് തിളക്കം

പല്ലിന് തിളക്കം

പല്ലിന്റെ തിളക്കം നഷ്ടപ്പെടുന്നതും പലപ്പോഴും പ്രായമാവുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ പല്ലിന്റെ തിളക്കം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലി കൊണ്ട് പല്ലില്‍ നല്ലതു പോലെ ഉരച്ചാല്‍ മതി. ഇത് പല്ലിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഏത് സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് പഴത്തിന്റെ തൊലി.

Story first published: Monday, August 13, 2018, 13:06 [IST]
X
Desktop Bottom Promotion