For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുപ്പിയ്ക്കും പ്രത്യേക കൂട്ടുകള്‍

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത

|

കറുപ്പിന് ഏഴഴക് എന്നാണ് പഴമൊഴി. എന്നാല്‍ വെളുപ്പിനു പുറകേ ഓടുന്നവരാണ് ഭൂരിഭാഗവും. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരും.

ചര്‍മത്തിന്റെ നിറം പല ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. കടുത്ത വെയില്‍, മുഖത്തെ പരീക്ഷണങ്ങള്‍ എന്നിവയെല്ലാം പല തരത്തിലും സൗന്ദര്യത്തിനും നിറത്തിനുമെല്ലാം മങ്ങലേല്‍പ്പിയ്ക്കുന്നവയുമാണ്.

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. കൃത്രിമ വഴികളും കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളുടെ ഉപയോഗവുമെല്ലാം ഗുണത്തിനു പകരം ദോഷങ്ങളാണ് വരുത്തുക.

ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികളുണ്ട്. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ചിലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, യാതൊരു ദോഷവും വരുത്താത്ത, എന്നാല്‍ ഫലം ഉറപ്പു നല്‍കുന്ന ചില വഴികള്‍.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മസംരക്ഷണത്തിലെ ആദ്യത്തെയും അവസാനത്തേയും വാക്കാണ് കറ്റാര്‍ വാഴയെന്നു പറയാം. ഇത് ചര്‍മത്തിന് നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമായ ഇത് പല വിധത്തിലും ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. കറ്റാര്‍ വാഴയ്‌ക്കൊപ്പം മഞ്ഞള്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. മഞ്ഞള്‍ ചര്‍മത്തിനു സ്വാഭാവിക നിറം നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കും.

കറ്റാര്‍ വാഴ, തൈര്

കറ്റാര്‍ വാഴ, തൈര്

കറ്റാര്‍ വാഴ, തൈര്, എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം. അല്‍പം പുളിയുള്ള തൈരാണ് നല്ലത്. കറ്റാര്‍ വാഴയും തൈരും ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതോടൊപ്പം തൈര് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ഇതും ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ, പാല്‍

കറ്റാര്‍ വാഴ, പാല്‍

കറ്റാര്‍ വാഴ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വെളുത്ത ,പാടുകളിലാത്ത ചര്‍മം സ്വന്തമാക്കാന്‍ സാധിയ്ക്കും. കറ്റാര്‍ വാഴ, പാല്‍, ചന്ദനപ്പൊടി എന്നിവയാണ് ഇതിനു വേണ്ടി ഉപയോഗിയ്‌ക്കേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ പാല്‍, 1 ടേബിള്‍ സ്പൂണ്‍ ചന്ദനപ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ല ഒന്നാണിത്. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ സി മുഖത്തിനു നിറം നല്‍കും. പാലും മുഖം വെളുക്കാന്‍ നല്ലതാണ്. മുഖത്തിന് ഈര്‍പ്പവും നല്‍കും. ചന്ദനം പണ്ടു കാലം മുതല്‍ തന്നെ മുഖത്തിന്റെ തിളക്കവും നിറവും വര്‍ദ്ധി്പ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്..

കറ്റാര്‍ വാഴയും തക്കാളി നീരും

കറ്റാര്‍ വാഴയും തക്കാളി നീരും

മുഖത്തെ ഇരുണ്ട കുത്തുകളും മുഖക്കുരു പാടുകളുമെല്ലാം കളയാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയും തക്കാളി നീരും നാരങ്ങാനീരും കലര്‍ന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ തക്കാളി നീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി 25 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. തക്കാളിയില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുണ്ട്. നാരങ്ങയിലും ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളുമെല്ലാം കളയാന്‍ ഇത് ഏറെ നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

മുഖത്തിനു നിറം നല്‍കാന്‍ സഹായിക്കന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്. പോരാത്തതിന് വൈറ്റമിന്‍ സിയും സിട്രിക് ആസിഡും. ഇതെല്ലാം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. നാരങ്ങാനീരും തേനും പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുന്നത് മുഖത്തിനു വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്.

പപ്പായയും നാരങ്ങാനീരും

പപ്പായയും നാരങ്ങാനീരും

പപ്പായയും നാരങ്ങാനീരും കലര്‍ത്തിയും ഫേസ് മാസ്‌ക്കുണ്ടാക്കാം. നല്ലപോലെ പഴുത്ത പപ്പായ ഉടയ്ക്കുക. ഇതില്‍ നാരങ്ങാനീരു കലര്‍ത്തണം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ നല്ല നിറം മാത്രമല്ല, മാര്‍ദവമുള്ള ചര്‍മവും ലഭിയ്ക്കും.

പാലില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര്

പാലില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര്

പാലില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും, പാടുകള്‍ അകറ്റും. ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖചര്‍മത്തിന് വെളുപ്പു നല്‍കും. ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖത്തിന് നിറം നല്‍കും, പാടുകള്‍ അകറ്റും. പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് നിറവും ലഭിയ്ക്കും.

തൈരു പുരട്ടിയാല്‍

തൈരു പുരട്ടിയാല്‍

ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന ശുദ്ധമായ വഴികളില്‍ തൈരിന് പ്രധാന സ്ഥാനമുണ്ട്. ഇതിലെ ലാക്ടിക് ആസിഡാണ് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നത്. വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും പാടുകള്‍ മാറ്റാനും മൃദുത്വം നല്‍കാനും തുടങ്ങി ഒരു പിടി ഗുണങ്ങള്‍ തൈരു പുരട്ടിയാല്‍ ലഭിയ്ക്കും.ചര്‍മം വെളുപ്പിയ്ക്കാന്‍ തൈരു തനിയെയും മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം.

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്ത് നിറും തിളക്കവും ഉണ്ടാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

തൈര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌

തൈര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌

ഒരു ടേബിള്‍ സ്‌പൂണ്‍ തൈര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15 അല്ലെങ്കില്‍ 20 മിനുട്ടിന്‌ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച്‌ കഴുകുക. മുഖം ഉരച്ച്‌ കഴുകിയാല്‍ ഓട്‌സ്‌ നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും.

English summary

Special Face Packs To Get Fair Skin

Special Face Packs To Get Fair Skin, Read more to know about,
X
Desktop Bottom Promotion