For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുണ്ട നിറമെങ്കിലും പരിഹാരം ഇങ്ങനെയെങ്കില്‍

ഇരുണ്ട നിറത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇരുണ്ട നിറം. ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലതെങ്കിലും അല്‍പം മാറിചിന്തിക്കുന്നത് കൊണ്ട് തെറ്റില്ല. വെളുപ്പിനേക്കാള്‍ നല്ല ചര്‍മ്മത്തിനാണ് പലരും പ്രാധാന്യം നല്‍കുന്നത്.

നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നതിനേക്കാള്‍ നല്ലത് ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിച്ചാല്‍ മതി.

നിറത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവും. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണില്‍ കണ്ട ക്രീമും സോപ്പും എല്ലാം തേക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ക്രീമും സോപ്പും ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പുതിയ ചര്‍മ്മ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവെക്കുന്നു.

വെളുത്ത ചര്‍മ്മത്തില്‍ മാത്രമല്ല ഭംഗിയുള്ളത് ഇരുണ്ട ചര്‍മ്മത്തിന്റെ കാര്യത്തിലും ഭംഗിയായി സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇരുണ്ട ചര്‍മ്മം വൃത്തിയാക്കി നടത്തുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ നിറമുള്ള ചര്‍മ്മത്തേക്കാള്‍ ഭംഗി നല്‍കുന്നു. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരത്തില്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

സൗന്ദര്യസംരക്ഷണത്തിന് മോയ്‌സ്ചുറൈസര്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ.് കാരണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോയ്‌സ്ചുറൈസര്‍. മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാവാതെ സംരക്ഷിക്കും. എന്നും കുളിച്ച് കഴിഞ്ഞതിനു ശേഷം മാത്രം മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കുന്നു. ഇരുണ്ട ചര്‍മ്മത്തിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മോയ്‌സ്ചുറൈസര്‍ സഹായിക്കുന്നു.

ലിപ്സ്റ്റിക്കിന്റെ നിറം

ലിപ്സ്റ്റിക്കിന്റെ നിറം

ഇരുണ്ട നിറക്കാര്‍ക്ക് ലിപ്സ്റ്റിക് ചേരില്ല എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ലിപ്സ്റ്റിക്ക് ധരിയ്ക്കുന്നവരാണെങ്കില്‍ ഇരുണ്ട നിറമുള്ളതും നിറം കൂടിയതുമായ ലിപ്സ്റ്റിക് ഒഴിവാക്കുക. ഓറഞ്ച്. പിങ്ക് തുടങ്ങിയ നിറങ്ങള്‍ ചര്‍മ്മം കൂടുതല്‍ ഇരുണ്ടതാക്കാന്‍ കാരണമാകുന്നു. ഇരുണ്ട നിറക്കാര്‍ക്ക് ചേരുന്ന ലിപ്‌സ്റ്റിക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 സ്‌ക്രബ്ബ് ചെയ്യുക

സ്‌ക്രബ്ബ് ചെയ്യുക

മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും മാര്‍ദ്ദവവും നല്‍കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബിംഗ്. ചര്‍മ്മത്തിലെ പഴയ ചര്‍മ്മത്തെ കളഞ്ഞ് പുതിയവയ്ക്ക് വഴിവെയ്ക്കണം. അതിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും സ്‌ക്രബ്ബ് ചെയ്യാന്‍ ശ്രമിക്കുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

 മുഖക്കുരുവിന്

മുഖക്കുരുവിന്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുക. ഇരുണ്ട നിറമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു വന്നാല്‍ അത് ചര്‍മ്മത്തെ വീണ്ടും ഇരുണ്ട നിറമാക്കി മാറ്റും. അതുകൊണ്ട് തന്നെ മുഖക്കുരുവിന് ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുക. മാത്രമല്ല മുഖക്കുരു നുള്ളിപ്പൊട്ടിക്കാതിരിയ്ക്കുകയും കൈകൊണ്ട് തൊടാതിരിയ്ക്കുകയും ചെയ്യുക.

 കണ്ണുകള്‍ക്ക് ഇരുണ്ട ഷേഡ് നല്‍കാം

കണ്ണുകള്‍ക്ക് ഇരുണ്ട ഷേഡ് നല്‍കാം

മേക്കപ് ചെയ്യുമ്പോള്‍ കണ്ണുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മുഖത്ത് എടുത്ത് കാണിക്കുന്നു. കണ്ണിന് ഇരുണ്ട നിറത്തിലുള്ള ഷേഡുകള്‍ നല്‍കാം. ഇത് കണ്ണിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം മുഖത്തിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

ചര്‍മ്മത്തിനുസരിച്ച ഫൗണ്ടേഷന്‍

ചര്‍മ്മത്തിനുസരിച്ച ഫൗണ്ടേഷന്‍

നിറം വെയ്ക്കാന്‍ ഏത് തരത്തിലുള്ള ഫൗണ്ടേഷനും ഉപയോഗിക്കാം എന്ന ധാരണയുണ്ടെങ്കില്‍ അത് ആപത്താണ്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ നിറത്തിനനുസരിച്ച ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തിന് അല്‍പം നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

പൗഡര്‍ ഉപയോഗം കുറയ്ക്കുക

പൗഡര്‍ ഉപയോഗം കുറയ്ക്കുക

പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ എണ്ണമയം പോവാന്‍ ഇത് സഹായിക്കും. എന്നാല്‍ പൗഡറിന്റെ അമിത ഉപയോഗം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മുഖക്കുരു പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു കാര്യം. വെയിലുള്ളപ്പോള്‍ പുറത്തു പോകുമ്പോള്‍ മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്. അല്ലാത്തപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ഇത് ചര്‍മ്മത്തിലേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. വെയില്‍ ഇല്ലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

 ഫേസ്മാസ്‌ക് ഉപയോഗിക്കുക

ഫേസ്മാസ്‌ക് ഉപയോഗിക്കുക

ഫേസ്മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും തേനും മുട്ടയും ഉപയോഗിച്ചുള്ള ഫേസ്മാസ്‌ക് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എണ്ണമയം കുറയ്ക്കുക

എണ്ണമയം കുറയ്ക്കുക

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിനുണ്ടാക്കുന്ന പ്രതിസന്ധി ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും നല്‍കുന്നു. എണ്ണമയം കുറയ്ക്കുന്നതിനും ശ്രദ്ധിക്കുക. എണ്ണമയം കൂടുതലുള്ള ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ധാരാളം വെള്ളം കുടിയ്ക്കുക.

English summary

skin care tips for dark skin

Here are some beauty tips for dark skin women, read on to know more.
X
Desktop Bottom Promotion