For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവ്വനത്തിന് ആരും പറയാത്ത പൊടിക്കൈകള്‍

|

എന്നും ചെറുപ്പമായി ഇരിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം. എന്നാല്‍ അത് ഒരിക്കലും സാധ്യമാവുന്ന ഒന്നല്ല. ഓരോ ദിവസം ചെല്ലുന്തോറും നമുക്ക് വയസ്സായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ പ്രായം നമ്മുടെ മനസ്സിനേയും ശരീരത്തേയും കീഴടക്കാതിരിക്കുന്നതിന് നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ തന്നെ അത്ഭുതപ്പെട്ടേക്കാം. ഓരോ അവസ്ഥയിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് പ്രായമായി എന്ന് ആദ്യം പറയുന്നത് നമ്മുടെ ചര്‍മ്മമാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളും ചുളിവുകളും എല്ലാം പലപ്പോഴും പ്രായത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്.

<strong>Most read: യോനിയിലെ ചൊറിച്ചിലിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി</strong>Most read: യോനിയിലെ ചൊറിച്ചിലിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി

ആരോഗ്യത്തിന് വില്ലനായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും വാര്‍ദ്ധക്യം നമ്മളെ കൊണ്ട് ചെന്നെത്തിക്കും. എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ജീവിതത്തില്‍ കൊണ്ട് വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നവയാണ്.

ആരോഗ്യസംരക്ഷണത്തിനും നിത്യ യൗവ്വനത്തിനും വേണ്ടി എന്തൊക്ക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ജീവിതശൈലിയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം നല്‍കിയാല്‍ മതി. ഇത് വളരെയധികം മാറ്റം ചര്‍മ്മത്തിലും ശരീരത്തിലും വരുത്തുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളത്തിന്റെ ആവശ്യം എന്താണെന്നത് എല്ലാവരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പലപ്പോഴും ചര്‍മ്മം വരണ്ടതാകുന്നതിനും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ തേങ്ങാവെള്ളവും ദിവസവും കുടിച്ച് നോക്കൂ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല.

ബാലന്‍സ്ഡ് ഡയറ്റ്

ബാലന്‍സ്ഡ് ഡയറ്റ്

ബാലന്‍സ്ഡ് ഡയറ്റ് ആണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പലരും ഇത് ശ്രദ്ധിക്കുന്നില്ല. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണമെല്ലാം നല്ലതു പോലെ കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം വാര്‍ദ്ധക്യത്തെ തടയുന്ന കാര്യത്തില്‍ മുന്നിലാണ് എന്ന ഓര്‍മ്മ നിങ്ങളില്‍ ഉണ്ടാവണം.

ചര്‍മസംരക്ഷണം ശീലമാക്കുക

ചര്‍മസംരക്ഷണം ശീലമാക്കുക

സൗന്ദര്യസംരക്ഷണത്തില്‍ ചര്‍മസംരക്ഷണം ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥകള്‍ വളരെയധികം ഭീകരമായി തന്നെ ചര്‍മ്മത്തെ ബാധിക്കുന്നു. ചര്‍മ്മം എപ്പോഴും ക്ലീന്‍ ചെയ്യുന്നതിനും മോയ്‌സ്ചുറൈസ് ആയി സൂക്ഷിക്കുന്നതിനും ഉറങ്ങുന്നതിന് മുന്‍പ് മേക്കപ് കഴുകിക്കളയുന്നതിനും എല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റി നിര്‍ത്തുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ചര്‍മ്മത്തിലാണ് ബാധിക്കുന്നത്.

സൂര്യപ്രകാശം വില്ലനാവുമ്പോള്‍

സൂര്യപ്രകാശം വില്ലനാവുമ്പോള്‍

പലരും ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലും ചര്‍മ്മത്തിന്റെ ഏറ്റവും വലിയ വില്ലനായ സൂര്യപ്രകാശത്തെ ശ്രദ്ധിക്കുകയില്ല. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ പുറത്ത് പോവുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഒരു കാരണവശാലും മറക്കരുത്. ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു സണ്‍സ്‌ക്രീന്‍. സൂര്യ പ്രകാശം ചര്‍മ്മത്തില്‍ കൂടുതല്‍ തട്ടുന്നത് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. അതിലുപരി ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നു. ഇതെല്ലാം നിങ്ങളുടെ യൗവ്വനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ആവശ്യത്തിന് വിശ്രമം

ആവശ്യത്തിന് വിശ്രമം

ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിലും അത് ചര്‍മ്മത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെയാണ് ആദ്യം ബാധിക്കുക എന്ന കാര്യം മറക്കേണ്ടതില്ല. ചര്‍മ്മം വളരെയധികം മങ്ങിയതു പോലേയും പ്രായമായതു പോലേയും കാണപ്പെടുന്നു. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യത്തിന് വിശ്രമിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ചര്‍മ്മത്തിന് വളരെയധികം ഫ്രഷ്‌നസ് നിലനിര്‍ത്താന്‍ സാധിക്കുന്നു.

<strong>Most read: സ്വകാര്യഭാഗം ഷേവ് ചെയ്യുമ്പോള്‍ അപകടമറിയണം</strong>Most read: സ്വകാര്യഭാഗം ഷേവ് ചെയ്യുമ്പോള്‍ അപകടമറിയണം

മോയ്‌സ്ചുറൈസേഷന്‍

മോയ്‌സ്ചുറൈസേഷന്‍

മോയ്‌സ്ചുറൈസേഷന്‍ ആണ് ചര്‍മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത്. ഇത് നടന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വേഗം വയസ്സാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രാത്രി കിടക്കും മുന്‍പ് അല്‍പം മോയ്‌സ്ചുറൈസര്‍ തേക്കുന്നത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സൗന്ദര്യത്തിന് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മോയ്‌സ്ചുറൈസിംഗ് മികച്ചതാണ്.

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

ദുശ്ശീലങ്ങള്‍ ചര്‍മ്മത്തില്‍ അതിന്റെ പാടുകള്‍ അവശേഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ചര്‍മ്മത്തിലുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും വില്ലനായി മാറുന്നുണ്ട്. പ്രായത്തേക്കാള്‍ കവിഞ്ഞ പ്രായമാണ് ഇത്തരം ദുശ്ശീലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ദുശ്ശീലങ്ങള്‍ ഉണ്ടാവുന്നത് നിങ്ങളെ വയസ്സാക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് അതെല്ലാം പാടേ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ആരോഗ്യത്തോടെ ഇരിക്കുക

ആരോഗ്യത്തോടെ ഇരിക്കുക

ആരോഗ്യത്തോടെ ഇരിക്കുകയാണ് മറ്റൊന്ന്. ചര്‍മ്മത്തിനും നിങ്ങള്‍ക്ക് പ്രായമാവാതിരിക്കാന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി വ്യായാമം സ്ഥിരമായി ചെയ്യുക, യോഗ, ധ്യാനം എന്നിവയെല്ലാം ശീലമാക്കുക. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യം മാത്രമല്ല ഇത് ചര്‍മ്മത്തിലും വളരെയധികം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി യൗവ്വനത്തോടെ ഇരിക്കാന്‍ യോഗയും ധ്യാനവും എല്ലാം സഹായിക്കുന്നു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വാര്‍ദ്ധക്യത്തിനെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. കാരണം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ അമിതോപയോഗം വളരെയധികം സൗന്ദര്യത്തെ ബാധിക്കുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഇത് കാരണമാകുന്നുണ്ട്. സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കാരണം ഇത് തന്നെയാണ് പലപ്പോഴും.

English summary

Simple tips on how to get younger looking skin

We have listed some simple tips on how to get younger looking skin, take a look.
Story first published: Tuesday, December 18, 2018, 10:52 [IST]
X
Desktop Bottom Promotion