Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
നല്ല നിറത്തിന് ബദാം ഓയില്‍ ഇങ്ങനെ ഒരാഴ്ച
നല്ല നിറത്തിന് ബദാം ഓയില്‍ ഇങ്ങനെ ഒരാഴ്ച
ബദാം അഥവാ ആല്‍മണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. നല്ല കൊഴുപ്പിന്റെ നല്ലൊരു ഉറവിടം. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ നീക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണിത്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നുമാണ്.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദം. ഇത് പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.
ബദാം പോലെത്തന്നെയാണ് ബദാം ഓയിലും. ഇതും സൗന്ദര്യ സംരക്ഷണത്തിന് പല തരത്തിലും ഉപയോഗിയ്ക്കുകയമാകാം.
പലരും ആഗ്രഹിയ്ക്കുന്ന ഒന്നാണ് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുകയെന്നത്. ഇതിനായി ഉപയോഗിയ്ക്കാവുന്ന നല്ലൊരു വഴിയാണ് ബദാം ഓയില്‍. ബദാം ഓയില്‍ തനിയേയും മറ്റു പല വിധത്തിലും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഉത്തമമാണ്.

ബദാം ഓയില്‍
ബദാം ഓയില്‍ ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുക. ഇതു 15 മിനിറ്റു നേരം ചെയ്യണം. രാത്രി കിടക്കാന്‍ നേരത്തു ചെയ്ത് രാവിലെ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

മഞ്ഞള്‍പ്പൊടി
ബദാം ഓയിലില്‍ അല്പം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. മഞ്ഞളും ചര്‍മത്തിന് നിറം വര്ദ്ധിപ്പിയ്ക്കാ��് സഹായിക്കുന്ന ഒന്നാണ്. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യാം.

ബദാം ഓയില്‍, തേന്‍
ബദാം ഓയില്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.ബദാം ഓയില്‍ നാരങ്ങാനീരുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതും ബദാം ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുഖത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴയും ബദാം ഓയിലും
കറ്റാര്‍ വാഴയും ബദാം ഓയിലും കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ മുഖത്തിന് ഏറെ സഹായകമാണ്. മുഖത്തിന് ഈര്‍പ്പം നല്കുവാനും നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയും ബദാം ഓയിലും കലര്‍ന്ന മിശ്രിതം.

ബദാം, തേന്‍
ബദാം, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം വയ്ക്കാന്‍ ഏറെ നല്ലതാണ്. തേന്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ഇത് മുഖത്തിന് ഈര്‍പ്പം നല്കുന്നു. ബദാം, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അത് അല്പനാള് അടുപ്പിച്ചു ചെയ്യണം.

വൈറ്റമിന്‍ ഇ ഓയിലും ബദാം ഓയിലും
വൈറ്റമിന്‍ ഇ ഓയിലും ബദാം ഓയിലും കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയില്‍ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ ഗുണം ചെയ്യും. ബദാം ഓയ്ിലും വൈറ്റമിന്‍ ഇ ഒായിലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്നു.

കടലമാവ്
30 ഗ്രാം കടലമാവ്, 20 ഗ്രാം അരി മാവ്, 1 ടീസ്പൂണ്‍ ആല്‍മണ്ട് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്കുന്ന ഒന്നാണ്.

പഴുത്ത പഴവും ബദാം ഓയിലും
പഴുത്ത പഴവും ബദാം ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്. ഇത് ആഴ്ചയില്‍ മൂന്നു തവണ ചെയ്യുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

പാലും ബദാം ഓയിലും
പാലും ബദാം ഓയിലും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും അല്പനാള് അടുപ്പിച്ചു ചെയ്യുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
