For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോള്‍ ഇവിടെയെല്ലാം സോപ്പിടുന്നുവോ?

ചര്‍മ്മത്തിന്റെ കാര്യത്തില്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

|

ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളെല്ലാവരും. സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍ പലപ്പോഴും അമിതവൃത്തി ഉണ്ടാക്കുന്ന അപകടം അത് നമ്മുടെ ചര്‍മ്മത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അല്‍പംശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും ഒരു നേരമെങ്കിലും കുളിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാല്‍ ഇനിഒരു നേരത്തെ കുളി പോലും പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു ചര്‍മ്മത്തിനും മുഖത്തിനും എന്നാണ് പറയുന്നത്. ആഴ്ചയില്‍ നാല് ദിവസം മാത്രം കുളിച്ചാല്‍ മതിയെന്നാണ് പല പുതിയ പഠനങ്ങളും പറയുന്നത്.

കറു കറുത്ത മുടിക്ക് ഇതാ പ്രതിവിധി അരികെകറു കറുത്ത മുടിക്ക് ഇതാ പ്രതിവിധി അരികെ

അതിലുപരി കുളിക്കുമ്പോള്‍ സോപ്പ് തേക്കുന്ന കാര്യത്തിലും പല വിധത്തിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഇതുണ്ടാക്കുന്ന അശ്രദ്ധ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നമുക്കെല്ലാം അത്യാവശ്യമാണ്. എന്തുകൊണ്ടാണ് എല്ലാ ദിവസവും കുളിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്ന് അറിയാമോ? അതിന് പിന്നില്‍ ചര്‍മസംരക്ഷണവുമായി ബന്ധപ്പെട്ട വളരെയധികം കാര്യങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്നത്. ദിവസവും കുളിക്കുന്നതുംസോപ്പ് തേക്കുന്നതും ആയി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ദിവസവും കുളിക്കുന്നത്

ദിവസവും കുളിക്കുന്നത്

ദിവസവും കുളിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. ഇത് ചര്‍മ്മത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ചര്‍മ്മത്തിലുള്ള സ്വാഭാവികമായ എണ്ണമയം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ഓരോ ദിവസം ചെല്ലുന്തോറും ചര്‍മ്മം വരണ്ടതും കട്ടിയുള്ളതും ആയി മാറുന്നു. ഇത് ചര്‍മ്മത്തിന് വളരെയധികം ദോഷം ഉണ്ടാക്കുന്ന ഒന്നാണ്.

ദിവസവും കുളിക്കുന്നത്

ദിവസവും കുളിക്കുന്നത്

പ്രകൃതിദത്തമായി നമ്മുടെ ചര്‍മ്മത്തിലുള്ള കൊഴുപ്പും മോയ്‌സ്ചുറൈസിംഗ് പവറും ദിവസവും കുളിക്കുന്നതിലൂടെ ഇല്ലാതാവുന്നു. ചര്‍മ്മം ഉത്പാദിപ്പിക്കുന്ന ഇത്തരത്തിലുള്ള എണ്ണമയം ചര്‍മ്മം വരളുന്നതില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ഇന്‍ഫെക്ഷനില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നതും ഇത്തരത്തില്‍ ഉണ്ടാവുന്ന കൊഴുപ്പില്‍ നിന്നും എണ്ണമയത്തില്‍ നിന്നും ആണ്.

ആരോഗ്യകരമായ ബാക്ടീരിയ

ആരോഗ്യകരമായ ബാക്ടീരിയ

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ആരോഗ്യകരമായ ബാക്ടീരിയ പലപ്പോഴും ഇല്ലാതാവുന്നത് ദിവസവും ഉള്ള കുളിയിലൂടെയാണ്. ഇത് ചര്‍മ്മം കൂടുതല്‍ വരണ്ടതാവുന്നതിനും ചര്‍മ്മത്തിനെ വളരെ ആഴത്തില്‍ പ്രശ്‌നത്തിലാക്കുന്നതിനും കാരണമാകുന്നു. ഇത് കൊണ്ടാണ് ദിവസവും കുളിക്കാന്‍ പാടില്ല എന്ന് പറയുന്നത്.

ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവം

ദിവസവും കുളിക്കുമ്പോള്‍ ഇത് ചര്‍മ്മത്തിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്തൊക്കെ തന്നെയാണെങ്കിലും ദിവസവും ഒരു നേരമെങ്കിലും കുളിക്കാതിരിക്കുക എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇത് വ്യക്തി ശുചിത്വത്തിന്റെ മാത്രം പ്രശ്‌നമല്ല ഉന്‍മേഷത്തിന്റേയും കാലങ്ങളായുള്ള ശീലത്തിന്റേയും എല്ലാം ഭാഗമാണ്.

സോപ്പ് തേക്കുന്നത്

സോപ്പ് തേക്കുന്നത്

ശരീരത്തില്‍ സോപ്പ് തേക്കുമ്പോഴും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.ശരീരത്തിന്റെ എല്ലാ ഭാഗത്തും നമ്മള്‍ സോപ്പ് തേക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും സോപ്പ് തേക്കാന്‍ പാടുള്ളതല്ല. കക്ഷം, കാല്‍, അരക്കെട്ട് എന്നിവിടങ്ങളില്‍ മാത്രമേ സോപ്പ് തേക്കാന്‍ പാടുകയുള്ളൂ.

മറ്റിടങ്ങളില്‍ സോപ്പ് തേക്കുമ്പോള്‍

മറ്റിടങ്ങളില്‍ സോപ്പ് തേക്കുമ്പോള്‍

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സോപ്പ് തേക്കുമ്പോള്‍ അത് എല്ലാ വിധത്തിലും പ്രശ്‌നമുണ്ടാക്കുന്നു. കഴുത്തിലും മുഖത്തും കൈകളിലും നെഞ്ചിലും പുറത്തും എല്ലാം സോപ്പ് തേക്കുമ്പോള്‍ പല വിധത്തിലാണ് അത് ചര്‍മ്മത്തെ ബാധിക്കുന്നത്. ഇവിടങ്ങളിലെല്ലാം സോപ്പ് തേക്കേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്. ഇത്തരം ഭാഗങ്ങളിലെല്ലാം ശരീരത്തിന് സ്വന്തമായി വൃത്തിയാക്കാനുള്ള കഴിവുണ്ടെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

തല കഴുകുമ്പോള്‍

തല കഴുകുമ്പോള്‍

തല കഴുകുന്നത് ദിവസവും നിങ്ങള്‍ ചെയ്യുന്ന ഒന്നാണോ തല കഴുകുന്നത് തലയോട്ടി ഡ്രൈ ആവുന്നതിനും താരന്‍ വരുന്നതിനും കാരണമാകുന്നു. മാത്രമല്ല കേശസംരക്ഷണത്തില്‍ സാധാരണ ഉണ്ടാവുന്ന പ്രശ്‌നങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ തല കഴുകുന്നതിലൂടെ ഉണ്ടാവുന്നതാണ് എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്.

എണ്ണ മെഴുക്കുള്ള മുടി

എണ്ണ മെഴുക്കുള്ള മുടി

ദിവസവും മുടി കഴുകുമ്പോള്‍ അത് മുടിയിലെ എണ്ണമയം പൂര്‍ണമായും ഇല്ലാതായി മുടി ഡ്രൈ ആവുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ ചെയ്യുന്നതിനെ പ്രതിരോധിക്കാന്‍ മുടി കൂടുതല്‍ എണ്ണമയം ഉത്പാദിപ്പിക്കുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ മുടി കൂടുതല്‍ എണ്ണമയമുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു.

ചര്‍മ്മത്തോട് ചെയ്യാന്‍ പാടില്ലാത്തവ

ചര്‍മ്മത്തോട് ചെയ്യാന്‍ പാടില്ലാത്തവ

ചര്‍മ്മത്തോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വേറേയുമുണ്ട് നിരവധി. ഇതെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തമാവുകയുള്ളൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ചര്‍മസംരക്ഷണത്തിനും കേശസംരക്ഷണത്തിനുമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഒരിക്കലും ചര്‍മ്മം കൂടുതല്‍ വരള്‍ച്ച ഉണ്ടാക്കുന്ന തരത്തിലുള്ള സോപ്പോ ഷാമ്പൂവോ ഉപയോഗിക്കരുത്, ദിവസവും കക്ഷം ഷേവ് ചെയ്യരുത്, എപ്പോഴും മുടി ചീകി ഒതുക്കി വെക്കരുത്, തിളങ്ങുന്ന കുപ്പായങ്ങളും മറ്റും ഉറങ്ങാന്‍ നേരത്ത് ഇടരുത്, കൂടാതെ മേക്കപ് ഇട്ട് രാത്രി ഉറങ്ങരുത്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാവുന്നതാണ്.

English summary

showering every day is bad for your skin

We start our day by taking shower, But showering every day is bad for your skin and hair,read on.
X
Desktop Bottom Promotion