For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ സംരക്ഷണത്തിന് ചന്ദനം

By Glory
|

സൗന്ദര്യ വര്‍ദ്ധനവിന് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനം. ചര്‍മ്മത്തെ ബാധിക്കുന്ന പലരോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയായി നാം ചന്ദനം ഉപയോഗിക്കാറുണ്ട്. പലര്‍ക്കും പല രീതിയിലുള്ള ചര്‍മ്മ പ്രകൃതിയാണ് ഉള്ളത് .

t

ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച്് അതിന് സംരക്ഷണം ഒരുക്കാനുള്ള കഴിവ് ചന്ദനത്തിനുണ്ട്.റോസ് വാട്ടര്‍ ചര്‍മ്മത്തിന് നിറം നല്‍കും. ചര്‍മ്മത്തിന് നനവും തിളക്കവും ലഭിക്കാന്‍ ഇത് എല്ലാ ദിവസവും ഉപയോഗിക്കുക.

 മുഖക്കുരുവും പാടുകളും

മുഖക്കുരുവും പാടുകളും

വിവാഹ ദിവസം അടുക്കും തോറും വധുവിനെ വിഷമിപ്പിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത വലയം. റോസ് വാട്ടറും ചന്ദവും ഉപയോഗിച്ച് ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാം. ഉറങ്ങുന്നതിന് മുമ്പ് ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടുക. രാവിലെ കഴുകി കളയുക.

വരണ്ട ചര്‍മ്മത്തിന് മാത്രമല്ല എണ്ണമയമുള്ള ചര്‍മ്മത്തിനും ചന്ദനം പരിഹാരം നല്‍കും. ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ സഹായിക്കുന്ന ഒരു മികച്ച ചന്ദന മുഖലേപനം ഇതാ ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും കുറയാനും പാടില്ലാത്തവിധം വേണം റോസ് വാട്ടര്‍ ചേര്‍ക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.എണ്ണമയമില്ലാത്ത മുഖചര്‍മ്മം ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുക. 4. .....മുഖക്കുരുവിനും പാടുകള്‍ക്കും ഉള്ള വളരെ ഫലപ്രദമായ പരിഹാരമാണിത്. ചന്ദന പൊടിയും മഞ്ഞള്‍പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ വീതവും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. നിലവിലുള്ള മുഖക്കുരുവും പാടുകളും അകറ്റുന്നതിന് പുറമെ പുതിയതായി വരുന്നത് തടയാനും ഈ മുഖലേപനം സഹായിക്കും. തിളങ്ങുന്ന മനോഹര ചര്‍മ്മം ലഭിക്കാന്‍ ഇത് ദിവസവും ഉപയോഗിക്കുക.

 അലര്‍ജിയും വീക്കവും

അലര്‍ജിയും വീക്കവും

പകുതി നാരങ്ങയുടെ നീരും നാല് ടേബിള്‍ സ്പൂണ്‍ ചന്ദനപൊടിയും ചേര്‍ത്തിളക്കിയ മിശ്രിതം ചര്‍മ്മത്തിന്റെ നിറം വെയിലേറ്റ് മങ്ങുന്നതിന് പരിഹാരം നല്‍കും. ചര്‍മ്മത്തിനെ മൃദുലവും മിനുസവും ആക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് അലര്‍ജിയും വീക്കവും ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. നാരങ്ങ നീര് പ്രശ്നം കൂടുതല്‍ വഷളാക്കും.

ഏത് തരം ചര്‍മ്മം ആയാലും തെളിഞ്ഞ നിറം നല്‍കുന്നതിന് ഇത് നല്ലതാണ്. വരണ്ട ചര്‍മ്മമാണെങ്കില്‍ ചന്ദന എണ്ണ ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചന്ദന പൊടി ഉപയോഗിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദഎണ്ണ/ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ , റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15-20 മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. തിളങ്ങുന്ന തെളിഞ്ഞ ചര്‍മ്മത്തിനായി ഇത് പതിവായി ഉപയോഗിക്കുക.

v

 മുഖലേപനം

മുഖലേപനം

വിവാഹ വേളയില്‍ മാത്രമല്ല തുടര്‍ന്നും സൗന്ദര്യ സംരക്ഷണത്തിനായി ചന്ദനം ഉപയോഗിക്കാമെന്ന് ഈ മുഖലേപനം ഉറപ്പ് നല്‍കുന്നു. ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും പ്രതിജ്വലന വാഹികളും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മത്തെ വിഷവിമുക്തമാക്കുകയും പാടുകള്‍ ഉണ്ടാകാന്‍ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും.

അതു കൊണ്ട് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ സ്വാഭാവികമായി തടയാന്‍ ചന്ദനം വളരെ മികച്ചതാണ്. ചന്ദനപ്പൊടിയും മുള്‍ട്ടാണി മിട്ടിയും രണ്ട് ടീസ്പൂണ്‍ വീതം എടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. നന്നായി ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചെറുപ്പം തോന്നിപ്പിക്കുന്ന ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഈ മുഖലേപനം പുരട്ടുക.

 ചന്ദനം കൊണ്ടുള്ള ഫെയ്‌സ്പാക്

ചന്ദനം കൊണ്ടുള്ള ഫെയ്‌സ്പാക്

ചര്‍മ്മ സംരക്ഷണത്തിന് ചന്ദനം ഉപയോഗിച്ചുള്ള വിവിധ ഫെയ്‌സ് പാക്കുകള്‍ വളരെയധികം സഹായകമാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രശ്‌നം മനസ്സിലാക്കി ചന്ദനം കൊണ്ടുള്ള ഫെയ്‌സ്പാക്കുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാകും.

1. പച്ച മഞ്ഞളും ചന്ദനവും തേനില്‍ ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ദ്ദിപ്പിക്കും.

2 ചെറുതേനില്‍ ചന്ദനം ചാലിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവിന് ശമനം ലഭിക്കും.

3 മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചന്ദനം വെള്ളത്തില്‍ ചേര്‍ത്ത് അരമണിക്കൂര്‍ മുഖത്തിടുക.

4. ചന്ദനം പാലിലോ മോരിലോ അരച്ച് തേക്കുന്നത് സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്.

5. ചന്ദനം തടി തരിയോടു കൂടി അരച്ച് മുഖത്തുരസിയാല്‍ ഏറ്റവും നല്ല സ്‌ക്രബ്ബായി ഉപയോഗിക്കാം.

6. ചന്ദനം പാലില്‍ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി മുഖത്തും കൈകാലുകളിലും ഇടുക.അരമണിക്കൂര്‍ നിത്യവും ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മാറും.

7. ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും.

8. ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും.

9. ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം.

10. ചന്ദനവും ചന്ദനവും ചേര്‍ത്ത് മുഖത്തു പായ്ക്ക് ഇടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.

English summary

Sandalwood benefits for skin

Sandalwood benefits for skin are multiple which gives it a very special place in skin care,
Story first published: Sunday, June 17, 2018, 23:33 [IST]
X
Desktop Bottom Promotion