For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ രോമത്തിന് വിട നല്‍കാം, വേദനയില്ലാതെ

|

സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ് പലപ്പോഴും മുഖത്തെ രോമത്തിന്റെ വളര്‍ച്ച. ഇത് പല വിധത്തിലാണ് ഇവരുടെ ജീവിതത്തെ ബാധിക്കുന്നത്. സ്്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ അധികമാവുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്ന സ്ത്രീകള്‍ കുറവല്ല. ഇത് പലപ്പോഴും ഇവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതിന്റെ വേദന കൊണ്ട് പലരും ഈ രോമത്തെ അവിടെ തന്നെ വളരാന്‍ അനുവദിക്കുന്നു. എന്നാല്‍ ഇതല്ലാതെ പല വിധത്തിലും ആരോഗ്യത്തിനും കൂടി വില്ലനായി ഇത് മാറുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം നോക്കുന്നത്.

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന അമിത രോമവളര്‍ച്ച പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തിന് കോട്ടം തട്ടിയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ അമിതരോമവളര്‍ച്ച ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് വാക്സ് ചെയ്ത് കളയുന്നവര്‍ ചില്ലറയല്ല. എന്നാല്‍ വേദനയില്ലാതെ ഇത്തരത്തിലൊരു പ്രശ്‌നത്തെ നമുക്ക് നേരിടാവുന്നതാണ്. അതിനായി ചെയ്യേണ്ട ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാം.

മഞ്ഞള്‍ ഫേസ്മാസ്‌ക്

മഞ്ഞള്‍ ഫേസ്മാസ്‌ക്

മഞ്ഞളിന് രോമത്തെ കൊഴിച്ച് കളയുന്നതിനുള്ള കഴിവ് എത്രത്തോളം എന്നത് ചില്ലറയല്ല. ഇത് സൗന്ദര്യ പ്രശ്‌നങ്ങളെയെല്ലാം തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യ-സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ തന്നെയാണ് മഞ്ഞളിന്റെ സ്ഥാനം. മഞ്ഞള്‍ ഫേസ്മാസ്‌ക് മുഖത്ത് പുരട്ടിയാല്‍ ഇത് മുഖത്തെ രോമത്തിന്റെ വളര്‍ച്ചയെ സാവധാനം തടയുന്നു. മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

മഞ്ഞളും പാലും

മഞ്ഞളും പാലും

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളും പാലും ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളുംഅല്‍പം പാലും മിക്സ്ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ രോമം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരമാണ് ഇത്.

ഉരുളക്കിഴങ്ങ് നീരും പരിപ്പും

ഉരുളക്കിഴങ്ങ് നീരും പരിപ്പും

മൂന്ന് ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് അതിലേക്ക് നല്ലതു പോലെ അരച്ച തുവരപ്പരിപ്പ് പേസ്റ്റ് ചേര്‍ക്കാം. ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കാം. എല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം.

 നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

സൗന്ദര്യസംരക്ഷണത്തിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപ.ാേഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീരും തേനും. ഇത് ഉപയോഗക്കുന്നത് എങ്ങനെയെന്ന് നോക്കാം. നാരങ്ങ നീരും തേനും 15 മിനിട്ടോളം മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് ഉടന്‍ തന്നെ ഫലം നല്‍കുന്നതാണ്.

പഞ്ചസാരയും തേനും

പഞ്ചസാരയും തേനും

നല്ലൊരു വാക്‌സ് ആണ് പഞ്ചസാരയും തേനും. പാര്‍ശ്വഫലങ്ങളില്ലാതെ രോമത്തെ മുഴുവനായി ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് ഈ മിശ്രിതം എല്ലാം കൂടി 3 മിനിട്ടോളം ചൂടാക്കുക. തണുത്തതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ രോമവളര്‍ച്ചയും ഫലപ്രദമായി നേരിടുന്നു.

 മുട്ട ഫേസ്മാസ്‌ക്

മുട്ട ഫേസ്മാസ്‌ക്

മുട്ട ഫേസ്മാസ്‌ക് ആണ് മറ്റൊന്ന്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ഇത് പൂര്‍ണമായും രോമത്തെ ഇല്ലാതാക്കി രോമവളര്‍ച്ച കുറക്കുന്നു. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്കൊന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് സത്യം.

English summary

how to remove unwanted hair permanently at home

Here are some natural remedies to remove unwanted hair permanently at home, read on.
Story first published: Friday, July 13, 2018, 11:13 [IST]
X
Desktop Bottom Promotion