For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് പേസ്റ്റും നാരങ്ങ നീരും മുഖത്ത്

|

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് പലരും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാവാതെ കാത്തു സൂക്ഷിക്കുന്നത്. പലപ്പോഴും ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാറുണ്ട്. എന്നാല്‍ ചര്‍മ സംരക്ഷണത്തിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങിയാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഓരോ ദിവസവും ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുമ്പോള്‍ അത് പല വിധത്തില്‍ സാമ്പത്തിക നഷ്ടവും സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

<strong>ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉലുവ സൂത്രം</strong>ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉലുവ സൂത്രം

പ്രായമാവുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും എല്ലാം ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ ഉണ്ടാക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ പിടിച്ച് കെട്ടുന്നതിന് പലപ്പോഴും മേക്കപ്പും ബ്യൂട്ടിപാര്‍ലറും മാത്രമാണ് പലരുടേയും ആശ്രയം. പക്ഷേ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഒന്നാണ്. പ്രായം കുറക്കാന്‍ ശ്രമിച്ച് പിന്നീട് അത് പ്രായം അകാരണമായി വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല മാര്‍ഗ്ഗങ്ങളും സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. ഒരു ദിവസം മുഴുവന്‍ ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യമുള്ള സൗന്ദര്യത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. മുഖത്തെ ക്ഷീണവും അലച്ചിലും മാറ്റി ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 സൂര്യ രശ്മികള്‍

സൂര്യ രശ്മികള്‍

സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ് സൂര്യ രശ്മികള്‍. അത് ശരീരത്തില്‍ ഏറ്റാല്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്. ഇത് രണ്ടും ഉപയോഗിച്ച് സൗന്ദര്യത്തിന് വില്ലനാവുന്ന ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് മിക്സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്സ് ചെയ്ത് 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്താല്‍ അത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കാം

മൃതകോശങ്ങളെ ഇല്ലാതാക്കാം

മൃതകോശങ്ങളെ ഇല്ലാതാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ ഉപയോഗിച്ച് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. പെട്ടെന്ന് പരിഹാരം കാണാം മൃതകോശങ്ങള്‍ക്ക്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് പെട്ടെന്ന് തന്നെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷ്ണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പപ്പായ നല്ലതു പോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. പപ്പായ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

 ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്

ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്

മോയ്‌സ്ചുറൈസര്‍ ചര്‍മ്മത്തില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന മാര്‍ഗ്ഗം നോക്കാം. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. തിളക്കം മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഇത്.

 എണ്ണമയം കുറക്കാന്‍

എണ്ണമയം കുറക്കാന്‍

അമിത എണ്ണമയം ഉള്ളതും പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്സ്ചുറൈസറും മതി. ഇത് പെട്ടെന്ന് തന്നെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്‍പം മോയ്സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

മൃദുത്വം നല്‍കാന്‍

മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം. ഇത് തയ്യാറാക്കി മുഖത്ത് തേച്ച് കഴിഞ്ഞാല്‍ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അരക്കപ്പ് ഓട്സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തില്‍ വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ് ഓട്‌സിലൂടെ.

English summary

Rejuvenate your skin after long time

Rejuvenate your skin after long time, read on to know more about it
X
Desktop Bottom Promotion