For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തചന്ദനം പച്ചപ്പാലില്‍ മുഖത്തു പുരട്ടൂ

രക്തചന്ദനം പച്ചപ്പാലില്‍ മുഖത്തു പുരട്ടൂ

|

സൗന്ദര്യസംരക്ഷണത്തിന് കൃത്രിമ വസ്തുക്കള്‍ക്കു പുറകേ പോകാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് എപ്പോഴും ഗുണം നല്‍കുക. കാരണം ഇവ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ല. മിക്കവാറും ചേരുവകള്‍ പ്രകൃതിദത്തവുമാണ്.

ആയുര്‍വേദവും ആരോഗ്യത്തിനു പുറമേ സൗന്ദര്യ സംരക്ഷണ വഴികള്‍ പലതും പറയുന്നുണ്ട്. ഇവയില്‍ ഒന്നാണ് രക്തചന്ദനം. പണ്ടു കാലം മുതല്‍ തന്നെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിച്ചു വരുന്ന ഒന്നാണിത്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ ചുവന്ന നിറത്തിലെ ചന്ദനം തന്നെയാണിത്.

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പല രീതിയിലും പല ചേരുകള്‍ ചേര്‍ത്തും രക്തചന്ദനം ഉപയോഗിയ്ക്കാവുന്നതാണ്. മിക്കവാറും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് രക്തചന്ദനം എന്നു പറഞ്ഞാലും തെറ്റില്ല.

രക്തചന്ദനം പൊടിയായി വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലാതെ സാധാരണ ചന്ദനം അരയ്ക്കുന്ന രീതിയില്‍ തന്നെ അരച്ചെടുക്കാം. ഇതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍.

പാലും രക്തചന്ദനവും

പാലും രക്തചന്ദനവും

പാലും രക്തചന്ദനവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്. ഇതില്‍ സാധാരണ ചന്ദനവും അല്‍പം മഞ്ഞളും കൂടി അരച്ചു ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും. മുഖത്തെ പാടുകള്‍ മാറാനും കരുവാളിപ്പു നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. സണ്‍ടാന്‍ അകറ്റാനും നല്ലതാണ്.

രക്തചന്ദനം

രക്തചന്ദനം

ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായകമാകുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലില്‍ കലക്കി പുരട്ടിയാലും ഈ ഗുണം ലഭിയ്ക്കും.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും പാലും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ ന്ല്ലതാണ്. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് മുഖത്തെ കുത്തുകള്‍ മാറാനും ഏറെ നല്ലതാണ്.

ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം

ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം

ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും

മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും

രക്തചന്ദനം മുഖത്തെ മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറാന്‍ ഏറെ നല്ലതാണ്. രക്തചന്ദനം, മഞ്ഞള്‍, തേന്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

രക്തചന്ദനവും ചെറുനാരങ്ങാനീരും

രക്തചന്ദനവും ചെറുനാരങ്ങാനീരും

ചര്‍മത്തില്‍ കൂടുതല്‍ സെബം അഥവാ എണ്ണമയം പുറപ്പെടുവിയ്ക്കുന്നതു തടയാനും ഇതു വഴി മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ തടയാനും രക്തചന്ദനത്തിനു സാധിയ്ക്കും. മുഖത്തെ ചെറിയ കുഴികള്‍ അഴുക്കും എണ്ണമയവും അടിഞ്ഞു കൂടി ചര്‍മത്തിനു പല പ്രശ്‌നങ്ങളും ഉണ്ടാക്കും. മുഖത്തെ ഇത്തരം ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ രക്തചന്ദനവും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം ഏറെ നല്ലതാണ്. ഇതു പുരട്ടി മുഖം കഴുകിയ ശേഷം മുഖത്തു മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

പഴുത്ത പപ്പായ, രക്ത ചന്ദന പായ്ക്ക്

പഴുത്ത പപ്പായ, രക്ത ചന്ദന പായ്ക്ക്

പഴുത്ത പപ്പായ, രക്ത ചന്ദന പായ്ക്ക് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് പുതുമ നല്‍കാനും ഇതു സഹായിക്കും. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് നിറം നല്‍കാനും സഹായിക്കും.

തൈരില്‍ രക്തചന്ദനം

തൈരില്‍ രക്തചന്ദനം

തൈരില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ രക്തചന്ദനം, 2 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍ സ്പൂണ്‍ പാല്‍, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതു മുഖത്തിന് പിഗ്മെന്റേഷന്‍ നീക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്താല്‍ ഗുണമുണ്ടാകും.

വെളിച്ചെണ്ണയും രക്തചന്ദനവും

വെളിച്ചെണ്ണയും രക്തചന്ദനവും

വെളിച്ചെണ്ണയും രക്തചന്ദനവും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനുളള നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. വെളിച്ചെണ്ണ ചര്‍മത്തിന് സ്വാഭാവികമായി ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. രക്തചന്ദനം കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വരണ്ട മുഖത്തിന് ഈര്‍പ്പവും ഒപ്പം നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

English summary

Red Sandalwood And Raw Milk Benefits For Face

Red Sandalwood And Raw Milk Benefits For Face,
Story first published: Tuesday, September 4, 2018, 20:24 [IST]
X
Desktop Bottom Promotion