Latest Updates
-
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം
കര്‍ക്കിടക മാസത്തില്‍ കുളി ചിട്ടകള്‍
കര്‍ക്കിടക മാസത്തില്‍ കുളി ചിട്ടകള്‍
കര്‍ക്കിടകമാസം പഞ്ഞമാസമെന്നാണ് പേരെങ്കിലും കഠിനമായ ആരോഗ്യ ചിട്ടകളുടെ സമയം കൂടിയാണ്. പഥ്യവും ഔഷധക്കൂട്ടുകളും എല്ലാം ഉള്‍പ്പെടുത്തി ശരീരത്തിന്റെ കേടുപാടുകള്‍ തീര്‍ത്തെടുക്കുന്ന സമയമെന്നു വേണം, പറയാന്‍.
ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, കുളിയ്ക്കുന്ന കാര്യത്തിലം കര്‍ക്കിടക മാസത്തില്‍ ചില ചിട്ടകള്‍ പറയുന്നുണ്ട്. ഇത് ആരോഗ്യത്തിനും ഒപ്പം സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്.
എണ്ണ തേച്ചു കുളി എക്കാലത്തും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആയുര്‍വേദ പ്രകാരം കര്‍ക്കിടക മാസത്തിലെ എണ്ണ തേച്ചുകുളി ഏറെ ആരോഗ്യം നല്‍കുന്ന ഒന്നാണ്. ചില പ്രത്യേക ചിട്ടകള്‍ പാലിച്ചു വേണം, കുളിയ്ക്കാന്‍ എന്നു മാത്രം.
ദിവസവും എണ്ണ തേച്ചു കുളിച്ചാല്‍ ആരോഗ്യവും ഒപ്പം സൗന്ദര്യവും നിറഞ്ഞ ശരീരം ലഭിയ്ക്കും. വാത സംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറുന്നതിന് എണ്ണതേച്ചു കുളി ഏറെ അത്യാവശ്യമാണ്. ഉറക്കം, ചര്‍മസൗന്ദര്യം, ദേഹപുഷ്ടി, തൊലിയ്ക്കു മൃദുത്വം തുടങ്ങിയ പല ഗുണങ്ങള്‍ ഇതുകൊണ്ടു ലഭിയ്ക്കും.

ദിവസവും എണ്ണ തേച്ചു കുളിച്ചാല്‍
ദിവസവും എണ്ണ തേച്ചു കുളിച്ചാല്‍ ആരോഗ്യവും ഒപ്പം സൗന്ദര്യവും നിറഞ്ഞ ശരീരം ലഭിയ്ക്കും. വാത സംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറുന്നതിന് എണ്ണതേച്ചു കുളി ഏറെ അത്യാവശ്യമാണ്. ഉറക്കം, ചര്‍മസൗന്ദര്യം, ദേഹപുഷ്ടി, തൊലിയ്ക്കു മൃദുത്വം തുടങ്ങിയ പല ഗുണങ്ങള്‍ ഇതുകൊണ്ടു ലഭിയ്ക്കും.

ഉള്ളംകാലില്‍
ദിവസവും എണ്ണതേച്ചു കുളി സാധിയ്ക്കില്ലെങ്കില്‍ ഉള്ളംകാലില്‍ എണ്ണ, പുരട്ടുക, നിറുകയില്‍ എണ്ണ വയ്ക്കുക എന്നിവ പരീക്ഷിയ്ക്കാവുന്നതാണ്.

കര്‍ക്കിട മാസത്തിലെ തേച്ചു കുളിയ്ക്ക് നല്ലെണ്ണ ഏറെ നല്ലതാണ്. തല, ചെവി, ഉള്ളം കാല്‍ എന്നിവിടങ്ങളില്‍ എണ്ണ പുരട്ടണം. ഇതല്ലാതെയും നാല്‍പാമരാദി പോലുള്ള ആയുര്‍വേദ എണ്ണകളും ഉപയോഗിയ്ക്കാം. എണ്ണ തേച്ചു കുളി കര്‍ക്കിടക മാസത്തില്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കാനും സഹായിക്കുന്നു.

തലവേദന
കാലുകള്‍ക്കടിയില്‍ എണ്ണ പുരട്ടുന്നതു കൊണ്ട് കാലുകളുടെ വരണ്ട സ്വഭാവം മാറാന്‍ സഹായിക്കും, കാല്‍ വിണ്ടു കീറില്ല, നല്ല ഉറക്കവും ദേഹസുഖവും ലഭിയ്ക്കും. ദിവസവും എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ നര പെട്ടെന്നു വരില്ല. തലവേദന പോലുളള അവസ്ഥകള്‍ കുറയും. തലയില്‍ എണ്ണ തേച്ചു മസാജ് ചെയ്യുന്നത് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി മുടി വളര്‍ച്ച ത്വരിതപ്പെടും.

ആയുര്‍വേദത്തില്‍
ആയുര്‍വേദത്തില്‍ എണ്ണ തേച്ചു കുളിയ്ക്കു ചില നിഷ്ഠകള്‍ പറയുന്നുണ്ട്. ഇതു പാലിയ്ക്കുന്നത് ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടുതന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല.

വെളിച്ചെണ്ണ
തലയില്‍ തേയ്ക്കാന്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെയാണ് ഏറെ നല്ലത്. എന്നാല്‍ പച്ചവെളിച്ചെണ്ണ തേയ്ക്കരുത്. ഇതിലുള്ള ജലാംശം തലയിലൂടെ ശരീരത്തിലെത്തി കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പച്ചവെളിച്ചെണ്ണ വെയിലില്‍ വച്ചു ചൂടാക്കി തേയ്ക്കാം വെള്ളത്തിന്റെ അംശം നീക്കാന്‍ ഇതു സഹായിക്കും.

കുളിയ്ക്കുമ്പോള്‍
കുളിയ്ക്കുമ്പോള്‍ ആദ്യം തല കുളിയ്ക്കണം. ആദ്യം ദേഹം കുളിച്ചാല്‍ ദേഹത്തെ ചൂട് തലയിലേയ്ക്കും പ്രവഹിയ്ക്കും. തലവേദനയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും. തലയില്‍ തണുത്ത വെള്ളവും ദേഹത്ത് ഇളംചൂടുവെള്ളവും നല്ലതാണ്. വല്ലാതെ ചൂടുള്ള വെള്ളം ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ദോഷമാണ്. രാവിലെയും വൈകീട്ടും സന്ധ്യാ സമയത്തുമാണ് കുളിയ്ക്കാന്‍ ഉത്തമമായ സമയം. രണ്ടു നേരവും കുളിയ്ക്കുന്നത് അത്രതന്നെ ആരോഗ്യകരം. രാവിലെ കുളിയ്ക്കുന്നത് ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രാത്രി ഏറെ വൈകിയുള്ള കുളി ആരോഗ്യത്തിനു നല്ലതല്ല. ജ

കുളിയ്ക്കാനും
കുളിയ്ക്കാനും ആയുര്‍വേദം നല്ല സമയം നിശ്ചയിച്ചിട്ടുണ്ട്. പുലര്‍ച്ചെ കുളിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. രാവിലെ, വൈകീട്ട്, സന്ധ്യാസമയത്തു കുളിയ്ക്കാം.

തലയില്‍
തലയില്‍ തണുത്ത വെള്ളമേ ഒഴിയ്ക്കാവൂ, ചൂടുവെള്ളമൊഴിച്ചാല്‍ ഇത് മുടിയ്ക്കും കണ്ണിനു ദോഷം വരുത്തും. ദേഹത്ത് ഇളം ചൂടുവെള്ളമാണ് നല്ലത്. കുളിച്ചു കഴിയുമ്പോള്‍ ഒരുവട്ടം കൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു നിര്‍ത്തുക.

വെളിച്ചെണ്ണയില്‍
വെളിച്ചെണ്ണയില്‍ ചുവന്നുള്ളി, ചെമ്പരത്തിപ്പൂ, കരിഞ്ചീരകം, തുളസി എന്നിവയെല്ലാം ഇട്ടു കാച്ചി തേയ്ക്കാം. കറിവേപ്പില, മയിലാഞ്ചിയില, ബ്രഹ്മി, കറ്റാര്‍വാഴ തുടങ്ങിയവയിട്ടു കാച്ചുന്ന വെളിച്ചെണ്ണയും മുടിയുയേടും ശരീരത്തിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

കുളിക്കാാന്‍
കുളിക്കാാന്‍ ആര്യവേപ്പില, പ്ലാവ് തുടങ്ങിയവയുടെ ഇലകള്‍ ഇട്ട വെള്ളം തിളപ്പിച്ച ഉപയോഗിയ്ക്കാം. ഇളംചൂടുവെള്ളത്തിലെ കുളി കര്‍ക്കിടക മാസത്തില്‍ ദോഷം വരുത്തും.ഭക്ഷണശേഷം കുളിയ്ക്കാതിരിയ്ക്കുക. ഭക്ഷണം കഴിഞ്ഞു കുളിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്. ഭക്ഷണം ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.



Click it and Unblock the Notifications











