For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കും പ്രത്യേക ഓട്‌സ് പായ്ക്ക്

പ്രായം കുറയ്ക്കും പ്രത്യേക ഓട്‌സ് പായ്ക്ക്

|

ചര്‍മസംരക്ഷണത്തിനു സഹായിക്കുന്ന പല വീട്ടുവഴികളുമുണ്ട്. പലപ്പോഴും ചില ഭക്ഷണ വസ്തുക്കളാണ് ഇതിനു സഹായിക്കുക. ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ പരമായ പല ഗുണങ്ങളും നല്‍കുന്നവയാണ് ഇത്തരം ഭക്ഷണങ്ങള്‍.

ആരോഗ്യത്തിന് മികച്ച ഒരു ഭക്ഷണമാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ധാാരാളം ഫൈബറുകള്‍ അടങ്ങിയ, പല പോഷകങ്ങളും അടങ്ങിയ ഒന്നാണിത്.

ഓട്‌സ് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഏറെ ഉത്തമമാണ്. ചര്‍മത്തെ ബാധിയ്ക്കുന്ന ചുളിവുകളില്‍ നിന്നും ഇതു മൂലം പ്രായക്കുറവ് ചര്‍മത്തിനു വരാതിരിയ്ക്കാനും ഇത് ഏറെ സഹായകമാണ്.

ചര്‍മത്തില്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കുവാന്‍ മാത്രമല്ല, പല ചര്‍മ പ്രശ്‌നങ്ങളും ഒഴിവാക്കാനും ഓട്‌സ് സഹായിക്കും. ഏതെല്ലാം വിധത്തില്‍, എന്തെല്ലാം രീതിയില്‍ ചര്‍മത്തിനായി ഓട്‌സ് ഉപയോഗിക്കാമെന്നു നോക്കൂ

വരണ്ട ചര്‍മത്തിനുളള നല്ലൊരു പ്രതിവിധിയാണ്

വരണ്ട ചര്‍മത്തിനുളള നല്ലൊരു പ്രതിവിധിയാണ്

വരണ്ട ചര്‍മത്തിനുളള നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌, ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍, രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ തൈര്‌ എന്നിവ ചേര്‍ത്തുള്ള മിശ്രിതം വരണ്ട ചര്‍മത്തിനുളള പ്രതിവിധിയാണ്. ചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും നനവ്‌ നിലനിര്‍ത്താനും സഹായിക്കും. മൃദുവായ ചര്‍മത്തിനും സഹായകമാണ്

സൂര്യാഘാതത്തില്‍ നിന്നും

സൂര്യാഘാതത്തില്‍ നിന്നും

ചര്‍മ്മത്തിലെ നശിച്ച കോശങ്ങളും അമിതമായ എണ്ണയും നീക്കം ചെയ്‌ത്‌ മുഖക്കുരവും പാടുകളും അകറ്റാന്‍ ഓട്‌സ്‌ മികച്ചതാണ്‌.ഓട്‌സ് വേവിച്ചു തണുപ്പിച്ച് ഇതു മുഖക്കുരുവും പാടുകളും ഉള്ള ഭാഗങ്ങളില്‍ ഇത്‌ പുരട്ടി പത്ത്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക. സൂര്യാഘാതത്തില്‍ നിന്നും ചര്‍മത്തിനു സംരക്ഷണം നല്‍കാനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചര്‍മത്തിന്റെ തിളക്കത്തിനും സഹായകമാണ് ഓട്‌സ്. ഒരു ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്‌പൂണ്‍ ബ്രൗണ്‍ ഷുഗര്‍, രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌, അല്‍പം ചൂട്‌ വെള്ളം എന്നിവ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക.മുഖത്തിന്‌ തിളക്കം ലഭിക്കാന്‍ ഇത്‌ സഹായിക്കും.

ഓട്‌സ് മുട്ട

ഓട്‌സ് മുട്ട

മുഖത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ് മുട്ട പായ്ക്ക്. അരകപ്പ്‌ (വേവിച്ച) ഓട്‌സ്‌, ഒരു മുട്ട, ഒരു ടേബിള്‍സ്‌പൂണ്‍ ബദാം എണ്ണ എന്നിവ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ട്‌ 15 മിനുട്ട്‌ ഇരിക്കുക. ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

മുഖത്തിന് മൃദുത്വവും നി

മുഖത്തിന് മൃദുത്വവും നി

മുഖത്തിന് മൃദുത്വവും നിറം നല്‍കാനും പ്രത്യേക ഓട്‌സ് പായ്ക്കുണ്ട്. ഒരു ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയില്‍, അര കപ്പ്‌ പാട നീക്കം ചെയ്യാത്ത പച്ചപ്പാല്‍, ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍, എന്നിവ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ഓട്‌സില്‍ ചേര്‍ത്തിളക്കി പത്ത്‌ മിനുട്ട്‌ വയ്‌ക്കുക. നശിച്ച ചര്‍മ്മ കോശങ്ങള്‍ ഈ മിശ്രിതം ഉപയോഗിച്ച്‌ രണ്ട്‌ മിനുട്ട്‌ കൊണ്ട്‌ നീക്കം ചെയ്യുക. നന്നായി കഴുകി കളയുക.

തക്കാളി

തക്കാളി

തക്കാളിയും ഓട്‌സ് പൊടിച്ചതും ചേര്‍ത്തും നല്ല ഫേസ് ഫേസഫായ്‌ക്കുണ്ടാക്കാം . തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താല്‍ മുഖത്തിന് സൗന്ദര്യം വര്‍ദ്ധിക്കും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഓട്‌സ്‌ പൊടിച്ചത്‌, മഞ്ഞള്‍പ്പൊടി, പാല്‍ എന്നിവ കലര്‍ത്തി നല്ല ഫേസ്‌ പായ്‌ക്കുണ്ടാക്കാം. ഇത്‌ ചര്‍മത്തിന്‌ നിറം നല്‍കും.ചര്‍മത്തിനു സ്വാഭാവികമായി നിറം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ഓട്‌സ് പായ്ക്ക്‌

ഓട്‌സ്, കുക്കുമ്പര്‍

ഓട്‌സ്, കുക്കുമ്പര്‍

ഓട്‌സ്, കുക്കുമ്പര്‍ എന്നിവ ചേര്‍ത്തും നല്ല ഫേസഫായ്‌ക്കുണ്ടാക്കാം. കുക്കമ്പര്‍ അരച്ച് ഓട്‌സില്‍ കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മൃതചര്‍മം അകറ്റുന്നതിനും ചര്‍മത്തിന് മാര്‍ദവം നല്‍കുന്നതിനും സഹായിക്കും.

English summary

Oats Packs For Skin care

Oats Packs For Skin care, Read more to know about,
Story first published: Friday, August 17, 2018, 22:55 [IST]
X
Desktop Bottom Promotion