For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിന്റെ ഒറ്റ ഉപയോഗത്തിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് മാറും

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ സഹായിക്കുന്ന ഒറ്റമൂലികളും നാടന്‍ പരിഹാരങ്ങളും എന്ന് നോക്കാം

|

ബ്ലാക്ക്‌ഹെഡ്‌സ് നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ്. പലപ്പോഴും മൂക്കിനിരുവശവും ഉള്ള ഭാഗങ്ങളില്‍ കറുത്തതും വെളുത്തതുമായ പല വിധത്തിലുള്ള കാര പോലുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇത് മുഖത്ത് എണ്ണമയം ഉള്ളത് കൊണ്ട് വരുന്ന ഒരു അവസ്ഥയാണ്. കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് അത് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുമ്പോള്‍ അത് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതാണ് കറുപ്പ് നിറത്തിലുള്ള ബ്ലാക്ക്‌ഹെഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.

സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നു. ഇത് ചര്‍മ്മസംരക്ഷണത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇവ പെട്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഭാഗത്ത് രോമവളര്‍ച്ച കൂടി ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ചര്‍മ്മസംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് ബ്ലാക്ക്‌ഹെഡ്‌സ് വളരെ കൂടുതലായി കാണപ്പെടുന്നത്. ഇത് പലപ്പോഴും മൂക്കിനിരുവശത്ത് നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പകരാനും കാരണമാകുന്നു.

പല്ലിലെ ഏത് അഴുക്കിനേയും നീക്കാന്‍ നിമിഷനേരംപല്ലിലെ ഏത് അഴുക്കിനേയും നീക്കാന്‍ നിമിഷനേരം

എണ്ണമയം മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സിന് കാരണം ചര്‍മ്മം വൃത്തിയാക്കാത്തതും ചര്‍മ്മകോശങ്ങള്‍ക്കുള്ളിലുണ്ടാവുന്ന തടസ്സങ്ങളും മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ഹോര്‍മോണ്‍ മാറ്റങ്ങളും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്നാല്‍ ഇനി ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില നാടന്‍ വഴികള്‍ ഉണ്ട്. എന്താണെന്ന് നോക്കാം.

തേനും ബദാമും

തേനും ബദാമും

തേനും ബദാമും ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അല്‍പം ബദാം അരച്ചത് തൈരില്‍ മിക്‌സ് ചെയ്ത് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ബ്ലാക്ക് ഹെഡ്‌സിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഈ മിശ്രിതം. ബദാം മുഖത്ത് പല വിധത്തില്‍ ഉള്ളിലേക്ക് തുറക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 റോസ് വാട്ടറും ബദാമും

റോസ് വാട്ടറും ബദാമും

റോസ് വാട്ടറും ബദാമും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ അത് കഴുകിക്കളയാവുന്നതാണ്. ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളഞ്ഞ ശേഷം മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നു. മാത്രമല്ല പല വിധത്തില്‍ മുഖത്തെ പാളികളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

 ചന്ദനപ്പൊടിയും മഞ്ഞളും പാലും

ചന്ദനപ്പൊടിയും മഞ്ഞളും പാലും

ഇവ മൂന്നും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇത് മുഖത്ത് നല്ലതു പോലെ ബ്ലാക്ക്‌ഹെഡ്‌സിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മൂന്ന് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് തുറന്ന ചര്‍മ്മത്തിന് അടക്കുകയും അഴുക്കും ബ്ലാക്ക്‌ഹെഡ്‌സും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉപ്പ് നാരങ്ങ തേന്‍

ഉപ്പ് നാരങ്ങ തേന്‍

ഉപ്പും നാരങ്ങ നീരും തേനും തൈരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുഖത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുക്കികളയാം. ഇത് മുഖത്തെ മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഉലുവ

ഉലുവ

ഉലുവ നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. 15-20 മിനിട്ട് ഇത് മുഖത്ത് ഉണ്ടാവണം. നിങ്ങള്‍ക്ക് പ്രകടമായ ഫലം ലഭിക്കുന്നത് വപരെ മുഖത്ത് നിങ്ങള്‍ക്ക് തേച്ച് പിടിപ്പിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ആരോഗ്യത്തിന് മാത്രമല്ല ഗ്രീന്‍ ടീ ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് നല്ലതാണ്. ഉണങ്ങിയ ഗ്രീന്‍ ടീ ഇലകള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലൊരു സ്‌ക്രബ്ബറാണ് ഇത്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ബേക്കിംഗ് സോഡയും വെള്ളവും

ബേക്കിംഗ് സോഡയും വെള്ളവും

ബേക്കിംഗ് സോഡയും വെള്ളവും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ബേക്കിംഗ് സോഡ പേസ്റ്റ് മൂക്കിനിരുവശവും തേച്ച് പിടിപ്പിച്ച് അത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ പല വിധത്തില്‍ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാം. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അരിപ്പൊടിയും പാലും

അരിപ്പൊടിയും പാലും

അരിപ്പൊടിയും പാലും മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ മൂക്കിനിരുവശവും തേച്ച് പിടിപ്പിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും കട്ടിയില്‍ ഇത് മൂക്കില്‍ തേച്ച് പിടിപ്പിക്കാന്‍ പാടില്ല. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തണുത്ത വെള്ളത്തില്‍ വേണം കഴുകാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കറുവപ്പട്ട, നാരങ്ങ നീര് മഞ്ഞള്‍

കറുവപ്പട്ട, നാരങ്ങ നീര് മഞ്ഞള്‍

കറുവപ്പട്ട, നാരങ്ങ നീര് മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്ത് ഇത് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അത് പല വിധത്തില്‍ മുഖത്തിന് തേച്ച് പിടിപ്പിക്കാം.

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. തേനും കറുവപ്പട്ടയും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു രാത്രിക്ക് ശേഷം മുഖത്ത് നിന്നും ഇത് കഴുകിക്കളയാവുന്നതാണ്. ബ്ലാക്ക്‌ഹെഡ്‌സിന് ഒറ്റഉപയോഗത്തിലൂടെ പരിഹാരം കാണാം.

English summary

Natural treatment for blackheads

You can get rid of black heads by following some simple home remedies which are given below.
Story first published: Saturday, January 27, 2018, 11:45 [IST]
X
Desktop Bottom Promotion