For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് നിമിഷപരിഹാരം ഇതാ

|

മുഖക്കുരു എപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത് പല വിധത്തില്‍ മുഖത്തെ ചര്‍മ്മത്തിന് വില്ലനാവുന്നു. ചര്‍മ്മത്തിന് നിറം കുറവാണ് എന്നതിന്റ പേരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കായി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിനെല്ലാം പരിഹാരം കാണാന്‍ വീണ്ടും നമ്മള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കും എന്നത് പലര്‍ക്കും അറിയില്ല.

നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും നമ്മുടെ മുത്തശ്ശിക്കൂട്ടുകളില്‍ നിന്നാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ സൗന്ദര്യസംരക്ഷണ രീതിയും മാറി. എന്നാലും പാര്‍ശ്വഫലങ്ങളില്ലാത്ത മുത്തശ്ശിക്കൂട്ടിനുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞില്ല എന്നതാണ് സത്യം. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും പല സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളും നമ്മള്‍ പരീക്ഷിക്കും.

മുഖത്തിന്റെ നിറം മാത്രമല്ല ഇന്നത്തെ പ്രശ്‌നം മുഖക്കുരുവും ഇത്തരത്തില്‍ വില്ലനാവുന്ന പ്രശ്‌നമാണ്. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയാണ്. എന്നാല്‍ ഇനി അല്‍പം നാടന്‍ സ്റ്റൈലിലേക്ക് പോയാലോ? തേനില്‍ അല്‍പം ആര്യവേപ്പ് ചേര്‍ന്നാല്‍ അത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരുവെന്ന പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അതിനായി ആകെ ആവശ്യമുള്ളത് മൂന്നോ നാലോ ആര്യവേപ്പിന്റെ ഇലയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആണ്. ആര്യവേപ്പ് 20 മിനിട്ട് നേരം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇതിലേക്ക് തേന്‍ മിക്‌സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ഉപയോഗിച്ചാല്‍ എന്തൊക്കെ തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണുന്നത് എന്ന് നോക്കാം.

മുഖക്കുരു കുറയ്ക്കുന്നു

മുഖക്കുരു കുറയ്ക്കുന്നു

മുഖക്കുരുവിന്റെ കാര്യത്തില്‍ പരിഹാരം കാണാതെ വിഷമിക്കുന്നവര്‍ക്ക് ഈ മുഖലേപനം പരിഹാരമാണ്. മാത്രമല്ല മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിലെ ഈര്‍പ്പം

ചര്‍മ്മത്തിലെ ഈര്‍പ്പം

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. എന്നാല്‍ ചര്‍മ്മത്തിലെ ജലാംശത്തെ നിലനിര്‍ത്താനും ഈ ഫേസ്പാക്ക് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ എപ്പോഴും ഫ്രഷ് ആക്കി നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് ഉപയോഗിക്കാവുന്നതാണ്. പല വിധത്തില്‍ ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

 മുറിവിനും പരിഹാരം

മുറിവിനും പരിഹാരം

പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള മുറിവുകളും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് പല വിധത്തില്‍ ആര്യവേപ്പും തേനും ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല മുറിവായാലും അതിന് പരിഹാരമാണ് തേന്‍- ആര്യവേപ്പ്.

ചര്‍മ്മത്തിലെ ചൊറിച്ചിലിന്

ചര്‍മ്മത്തിലെ ചൊറിച്ചിലിന്

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അലര്‍ജിയ്ക്കും ഈ നാടന്‍ കൂട്ട് പരിഹാരം നല്‍കുന്നു. അലര്‍ജികളും മറ്റ് പ്രശ്നങ്ങളും കാരണം പല വിധത്തിലാണ് ചര്‍മം പ്രതിസന്ധിയില്‍ ആവുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തേനും ആര്യവേപ്പും. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലിനെ അകറ്റുന്നതിന് ഇത് സഹായിക്കുന്നു.

സോറിയാസിസ് ചെറുക്കുന്നു

സോറിയാസിസ് ചെറുക്കുന്നു

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൂട്ട്. സോറിയാസിസ് പോലുള്ള ചര്‍മ പ്രശ്നത്തിന് പെട്ടെന്ന് തന്ന നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. സോറിയാസിസ് എന്ന് പ്രശ്‌നത്തെ അഭിമുഖീകരിയ്ക്കുന്നവര്‍ക്കും ആശ്വാസമാണ് ഈ പാക്ക്. ഇത് ചര്‍മ്മത്തിന്റെ അടര്‍ന്നു പോരുന്ന പാളികളെ ഫലപ്രദമായി പ്രതിരോധിയ്ക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മം

ചര്‍മ്മത്തിലെ എണ്ണമയം സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മം സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കാനും തേന്‍-ആര്യവേപ്പ് കൂട്ട് സഹായിക്കുന്നു. ഇത് ദിവസവും മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ വെറും ഒരാഴ്ച കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു

ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു

ചര്‍മ്മത്തില്‍ ഏറെ അലോസരമുണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും സൃഷ്ടിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേനും ആര്യവേപ്പും. ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല. ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ ഈ നാടന്‍ കൂട്ട് തേച്ചു പിടിപ്പിച്ചാല്‍ മതി.

 കഴുത്തിനു ചുറ്റും കറുത്ത നിറം

കഴുത്തിനു ചുറ്റും കറുത്ത നിറം

ചിലര്‍ക്ക് കഴുത്തിനു ചുറ്റും കറുപ്പായിരിക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള നിറം ഒരിക്കലും കഴുത്തിന് ചുറ്റും ലഭിക്കില്ല. എന്നാല്‍ തേനില്‍ ആര്യവേപ്പും മഞ്ഞളും മിക്‌സ് ചെയ്ത് കഴുത്തില്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ നിറത്തിന്റെ കാര്യത്തില്‍ പിന്നെ പേടിയ്ക്കണ്ട.

നല്ലൊരു ബ്ലീച്ച്

നല്ലൊരു ബ്ലീച്ച്

നല്ലൊരു ബ്ലീച്ച് ആയി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല. പ്രകൃതി ദത്തമായ ബ്ലീച്ച് എന്ന് തന്നെ ഇതിനെ പറയാം. നാരങ്ങയും മഞ്ഞളും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ലീച്ച് ചെയ്യുന്ന ഫലം നിങ്ങള്‍ക്ക് ലഭിയ്ക്കുന്നു.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞളും ആര്യവേപ്പും തേനും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത് മുഖത്തിന് തിളക്കവും നല്ല നിറവും നല്‍കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം.

 കാലുകളുടെ ഭംഗിയ്ക്ക്

കാലുകളുടെ ഭംഗിയ്ക്ക്

കാലിന്റെ ഭംഗിയ്ക്കും മാര്‍ദ്ദവത്തിനും നാരങ്ങനീരില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തേനും ആര്യവേപ്പും പാലും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് കാലിന് നിറവും സൗന്ദര്യവും നല്‍കുന്നു. ഇത് കാലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

English summary

natural remedy for acne

Here are some beauty benefits of honey and neem read on.
Story first published: Saturday, June 23, 2018, 16:54 [IST]
X
Desktop Bottom Promotion