For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്‌ഹെഡ്‌സിന് കിടിലന്‍ ഒറ്റമൂലി ഈ മിശ്രിതം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സും കറുത്ത പാടുകളും മറ്റും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമെന്ന് നമുക്ക് പലര്‍ക്കും അറിയുകയില്ല. ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാം. അതില്‍ അല്‍പം മഞ്ഞള്‍ മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം, ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്നു മഞ്ഞളും വെളിച്ചെണ്ണയും.

നിറം കുറവ്, ബ്ലാക്ക്‌ഹെഡ്‌സ്, മുഖത്തെ കറുത്ത കുത്തുകള്‍, കറുത്ത പാടുകള്‍ എന്നിവയെല്ലാം പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളാണ്. ഇതിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് മഞ്ഞളും വെളിച്ചെണ്ണയും. ഇതിനു രണ്ടിനും പരിഹരിക്കാനാവാത്ത പ്രതിസന്ധികള്‍ ഒന്നും തന്നെ ഇല്ല. ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ.

Most read : കറിവേപ്പില അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍Most read : കറിവേപ്പില അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍

വെളിച്ചെണ്ണ കൊണ്ട് ഏതൊക്കെ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. എന്ന് നോക്കാം. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ പരിഹരിക്കാന്‍ സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വെളിച്ചെണ്ണ മഞ്ഞള്‍ പ്രയോഗം എങ്ങനെ ചെയ്യണം എന്ന് നോക്കാം.

 വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

സൗന്ദര്യസംരക്ഷണത്തില്‍ വെളിച്ചെണ്ണക്കുള്ള പങ്ക് ചില്ലറയല്ല. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങളും ചില്ലറയല്ല. പല വിധത്തില്‍ ആണ് ഇത് സൗന്ദര്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നത്. ഇതോടൊപ്പം മഞ്ഞള്‍ ചേരുമ്പോള്‍ അതു നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ശരീരത്തിനും മുഖത്തിനും നിറം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണയും മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത്. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. ഒരാഴ്ച സ്ഥിരമായി തേച്ചാല്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണയും കുങ്കുമപ്പൂവും

വെളിച്ചെണ്ണയും കുങ്കുമപ്പൂവും

വെളിച്ചെണ്ണയും കുങ്കുമപ്പൂവും മിക്‌സ് ചെയ്ത് തേക്കുന്നത് മുഖത്തെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്നത് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സും മറ്റ് പ്രശ്‌നങ്ങളുമാണ്. കുങ്കുമപ്പൂ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. ഇതും ശരീരത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. ഏത് വിധ്തതിലും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

വെളിച്ചെണ്ണയും തക്കാളി നീരും

വെളിച്ചെണ്ണയും തക്കാളി നീരും

സൗന്ദര്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് മുഖക്കുരു പാടുകള്‍. അതിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത് ഏത് വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു. വെളിച്ചെണ്ണയും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിനും കഴുത്തിനും നിറം നല്‍കാനും മുഖത്തെ കറുത്ത പാടുകളും കലകളും പോവാനും സഹായിക്കുന്നു. മാത്രമല്ല മുഖക്കുരു പാടുകളെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് വെളിച്ചെണ്ണയും തക്കാളി നീരും ഉപയോഗിക്കുന്നത് നല്ലതാണ്.

 കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴ സൗന്ദര്യത്തിന് ഒന്നും നോക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ചര്‍മ്മത്തിന് വില്ലനാവുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴയും വെളിച്ചെണ്ണയും. കറ്റാര്‍ വാഴയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ മൃദുലത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മം സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും ചന്ദനവും

വെളിച്ചെണ്ണയും ചന്ദനവും

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നു വെളിച്ചെണ്ണയും ചന്ദനവും. ഇത് രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ ചൂടാക്കി ചന്ദനം അതില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും കറുത്ത പാടുകളും പുള്ളികളും മാറ്റി വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കി മുഖം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും

മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും തേങ്ങാപ്പാലും. ഇത് രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് അകാല വാര്‍ദ്ധക്യത്തിന്റെ ഫലമായി ഉണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. വെളിച്ചെണ്ണയും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തേക്കുന്നതും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ചര്‍മ്മത്തിനെ ചുളിവുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

പഞ്ചസാരയും വെളിച്ചെണ്ണയും

പഞ്ചസാരയും വെളിച്ചെണ്ണയും

ബ്ലാക്ക്‌ഹെഡ്‌സ് തന്നെയാണ് ഏറ്റവും വില്ലനാവുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പഞ്ചസാരയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത്. പഞ്ചസാര അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് മാത്രമല്ല മുഖത്തെ വൈറ്റ്‌ഹെഡ്‌സിനേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

English summary

natural remedies to get rid of black heads with coconut oil

We have listed some natural beauty benefits of coconut oil for your skin, and face
Story first published: Monday, October 1, 2018, 11:05 [IST]
X
Desktop Bottom Promotion