For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം നല്‍കും അടുക്കളപ്പൊടിക്കൈകള്‍ ഈസിയാണ്‌

|

നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഉള്ള നിറത്തിന് മാറ്റം സംഭവിക്കുമ്പോഴാണ് പലരും നിറം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം തേടുന്നത്. പല വിധത്തിലാണ് ഇത് നമ്മുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. സൗന്ദര്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയില്‍ പല വിധത്തിലാണ് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടുന്നത്. നിറം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പല പൊടിക്കൈകളും നമ്മള്‍ തേടാറുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ക്രീമുകളും എണ്ണകളും ചര്‍മ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

Most read: കടലമാവ് കൊണ്ട് മുഖത്ത് കാണിക്കും മാജിക്Most read: കടലമാവ് കൊണ്ട് മുഖത്ത് കാണിക്കും മാജിക്

ചര്‍മ്മത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. എല്ലാവരുടേയും ചര്‍മ്മത്തിന് സ്വാഭാവികമായി ചില നിറമുണ്ട്. അതിന് മാറ്റം വരുത്തുന്നതിന് ഒരിക്കലും കഴിയില്ല. എന്നാല്‍ ഈ നിറം കുറഞ്ഞ് പോയാല്‍ നമുക്ക് അതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം. ഈ മാര്‍ഗ്ഗങ്ങള്‍ വീട്ടിലിരുന്ന് നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് മാറ്റ് കൂട്ടുന്നവയാണ്.

ചന്ദനവും പനിനീരും

ചന്ദനവും പനിനീരും

ചന്ദനവും പനിനീരും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്ന ചര്‍മ്മ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചന്ദനവും പനിനീരും ചേര്‍ന്ന മിശ്രിതം.

മഞ്ഞളും ചന്ദനവും

മഞ്ഞളും ചന്ദനവും

നിറമില്ലായ്മയെ പരിഹരിക്കാന്‍ പലരും തേടുന്ന വഴികളില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും ചന്ദനവും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മഞ്ഞളും ചന്ദനവും അരച്ച് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് വെള്ളരിക്ക നീര്. വെള്ളരിക്ക നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുക്കുമ്പര്‍ നീര്. ഇതില്‍ അല്‍പം തേങ്ങാപ്പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മതി ഇത് ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ ഇല്ലാതാക്കി നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. തേങ്ങാവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ഇത് ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്.

രക്തചന്ദനം

രക്തചന്ദനം

രക്തചന്ദനം മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ഇത്തരത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പിനെ അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം നല്‍കി മുഖത്തിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് രക്തചന്ദനം.

തൈര്

തൈര്

തൈര് കൊണ്ട് നമുക്ക് മുഖത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. തൈര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ല മോയ്‌സ്ചുറൈസറിന്റെ ഗുണം ചെയ്യുന്നതാണ്. മാത്രമല്ല ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നതിനും പല ചര്‍മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. അതുകൊണ്ട് തന്നെ തൈര് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

സൗന്ദര്യസംരക്ഷണത്തിന് എന്നും ഉപയോഗിക്കാവുന്ന ഒന്നാണ് തേനും നാരങ്ങ നീരും. ഇവ രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം നല്‍കി ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പാലും തേനും

പാലും തേനും

പാലും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു പാലും തേനും മിക്‌സ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തിന് ചെറു നാരങ്ങ നീര് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റം വളരെ വലിയ തോതില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു ചെറു നാരങ്ങ നീര്. ഇത് മുഖക്കുരുവിനെ പരിഹരിക്കുന്നതിനും മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 കസ്തൂരിമഞ്ഞള്‍

കസ്തൂരിമഞ്ഞള്‍

കസ്തൂരി മഞ്ഞള്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. നിറം കുറവെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കസ്തൂരി മഞ്ഞള്‍. അല്‍പം കസ്തൂരി മഞ്ഞളില്‍ തൈര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ അത് സൗന്ദര്യത്തിന് സഹായിക്കുകയുള്ളൂ.

തണ്ണിമത്തന്‍ നീര്

തണ്ണിമത്തന്‍ നീര്

തണ്ണിമത്തന്റെ നീര് അല്‍പം മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വരുത്തുന്ന മാറ്റം ചില്ലറയല്ല. ഇത് പല വിധത്തിലും ചര്‍മ്മത്തിന് വരുത്തുന്ന പ്രയോജനങ്ങള്‍ ചില്ലറയല്ല. തണ്ണിമത്തന്‍ ജ്യൂസ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം നല്ല സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി തണ്ണിമത്തന്‍ നീര് മുഖത്ത് പുരട്ടാവുന്നതാണ്.

English summary

natural remedies for skin whitening

Here are some natural remedies for skin whitening, take a look.
Story first published: Thursday, October 11, 2018, 15:01 [IST]
X
Desktop Bottom Promotion