For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റ്‌ഹെഡ്‌സ് മാറ്റും ഓട്‌സ് വെറും അരമണിക്കൂറില്‍

മുഖത്ത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല

|

കൈകളാണ് ശരീരത്തിലെ ഏറ്റവും തിരക്കുള്ള ഒരു അവയവം എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ശരീരത്തില്‍ കൈകള്‍ എത്താത്ത ഒരു സ്ഥലം പോലും ഉണ്ടാവില്ല എന്നതാണ് സത്യം. എന്നാല്‍ ഒരു കാര്യമില്ലെങ്കില്‍ പോലും മുഖത്ത് നിന്ന് കൈ എടുക്കാന്‍ പലരും മടിക്കും. വെറുതേയെങ്കിലും മുഖത്ത് കൈ വെക്കുന്നവരാണ് നമ്മളില്‍ പലരും. മൂക്ക്, കവിള്‍ തുടങ്ങിയവയൊക്കെ എപ്പോഴും കൈ തൊട്ടു കൊണ്ടേ ഇരിക്കും. വൈറ്റ് ഹെഡ്‌സ് ഇതിന്റെയെല്ലാം പരിണിത ഫലമാണ് എന്നതാണ് സത്യം.

മുഖത്ത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ബ്ലാക്ക്‌ഹെഡ്‌സിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈറ്റ്‌ഹെഡ്‌സ് ആണ്. മൂക്കിനിരുവശവും കവിളിലും എല്ലാം വൈറ്റ് ഹെഡ്‌സ് കാണപ്പെടുന്നു. ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്നത്. ചര്‍മ്മത്തില്‍ കൂടുതല്‍ സെബം ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് അത് വൈറ്റ്‌ഹെഡ്‌സ് ആയി മാറുന്നത്.

പല്ലിലെ പോട് മാറ്റാം ദിവസങ്ങള്‍ കൊണ്ട്പല്ലിലെ പോട് മാറ്റാം ദിവസങ്ങള്‍ കൊണ്ട്

എന്നാല്‍ ഇനി വൈറ്റ് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുമ്പോള്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിനു കൂടി പ്രശ്‌നമായി മാറുന്നു. എന്നാല്‍ ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് വൈറ്റ്‌ഹെഡ്‌സിനെ ഇല്ലാതാക്കാം. ചിലരില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് പലപ്പോഴും വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുഖത്ത് ആവി പിടിക്കാം

മുഖത്ത് ആവി പിടിക്കാം

മുഖത്ത് ആവി പിടിക്കുന്നതാണ് പ്രധാന പരിഹാര മാര്‍ഗ്ഗം. നല്ലതു പോലെ വെള്ളം തിളപ്പിച്ച് എട്ട് മിനിട്ടോളമെങ്കിലും മുഖത്ത് ആവി പിടിക്കണം. നല്ലതു പോലെ മുഖം വിയര്‍ത്ത് കഴിഞ്ഞാല്‍ നല്ല വൃത്തിയുള്ള തുണി എടുത്ത് തുടച്ച് കളയാന്‍ ശ്രമിക്കണം. ഇത് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് അല്‍പം ചെറു ചൂടുവെള്ളത്തില്‍ തുണി മുക്കി ഇത് കൊണ്ട് വൈറ്റ്‌ഹെഡ്‌സ് ഉള്ള ഭാഗത്ത് മസ്സാജ് തുടക്കാം. ഇത് വൈറ്റ് ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. രണ്ടാഴ്ച സ്ഥിരമായി ചെയ്താല്‍ ഇത് എല്ലാ വിധത്തിലുള്ള വൈറ്റ്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് വൈറ്റ് ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തില്‍ വെള്ളത്തില്‍ ചാലിച്ച് വൈറ്റ് ഹെഡ്‌സിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ വൈറ്റ്‌ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാവുന്നു. ആഴ്ചയില്‍ വെറും മൂന്ന് തവണ മാത്രം ചെയ്താല്‍ മതി. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഇത് ഉപയോഗിക്കരുത്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഓട്‌സ് ഉപയോഗിക്കുന്നത് സൗന്ദര്യത്തിനാണെങ്കില്‍ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങളും ചില്ലറയല്ല. രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ് അല്‍പം നാരങ്ങ നീര് അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും വൈറ്റ് ഹെഡ്‌സ് എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഇത് ചെയ്താല്‍ ഒരാഴ്ച കൊണ്ട് ഇത്തരം പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര കൊണ്ടും വൈറ്റ് ഹെഡ്‌സ് എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. നാരങ്ങ നീരില്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. വട്ടത്തില്‍ ഇത് മസ്സാജ് ചെയ്യുക. അല്‍പനേരം മസ്സാജ് ചെയ്ത് കഴിഞ്ഞാല്‍ ഇത് ചെറിയ തുണി ഉപയോഗിച്ച് തുടച്ച് മാറ്റാവുന്നതാണ്. ദിവസവും ചെയ്താല്‍ വൈറ്റ്‌ഹെഡ്‌സിന്റെ പൊടി പോലുമുണ്ടാവില്ല കണ്ട് പിടിക്കാന്‍.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. അല്‍പം നാരങ്ങ നീര് പഞ്ഞിയില്‍ മുക്കി ഇത് കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്താല്‍ ഗുണം ഇരട്ടിയാവുന്നതാണ്. ഇത് വൈറ്റ്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിച്ച് ഇതില്‍ അല്‍പം പഞ്ഞി മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറിനോടൊപ്പം അല്‍പം കോണ്‍സ്റ്റാര്‍ച്ച് കൂടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വൈറ്റ് ഹെഡ്‌സ് പൂര്‍ണമായും മാറാന്‍ ഇത് സഹായിക്കുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഒരു പഞ്ഞിയില്‍ അല്‍പം ടീ ട്രീ ഓയില്‍ എടുത്ത് ഇത് വൈറ്റ് ഹെഡ്്‌സ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം വൈറ്റ്‌ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. വൈറ്റ്‌ഹെഡ്‌സ് മാത്രമല്ല മുഖത്തെ കറുത്ത കുത്തിനും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു. കറുവപ്പട്ട പൊടിച്ചത് തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും വൈറ്റ്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 കടലമാവ്

കടലമാവ്

കടലമാവ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാവുന്നതാണ്. അല്‍പം തൈര് എടുത്ത് ഇതില്‍ കടലമാവ് മിക്‌സ് ചെയ്ത് മുഖത്ത് വൈറ്റ് ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് മറ്റൊന്ന്. ഇതിലുള്ള സാലിസിലിക് ആസിഡ് മുഖക്കുരുവിനെ പൂര്‍ണമായും അകറ്റുന്നു. മാത്രമല്ല വൈറ്റ് ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് എന്നന്നേക്കുമായി പരിഹാരം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ അള്‍ട്രാവയലറ്റി രശ്മികള്‍ കൊണ്ടുണ്ടാവുന്ന പാടുകളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രണ്ടോ മൂന്നോ സ്‌ട്രോബെറി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അരമണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു.

English summary

Natural home remedies to get rid of white heads on face

Here are some natural home remedies to get rid of white heads on face. Apply this on the nose and face that have white heads.
Story first published: Wednesday, February 7, 2018, 13:20 [IST]
X
Desktop Bottom Promotion