Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
വരണ്ട ചർമ്മത്തിന് മുൽത്താനിമിട്ടി
വരണ്ട ചർമ്മത്തിനു ഒരു ഒന്നാന്തരം സ്ക്രബ് ആണ് ഈ മുൽത്താനി മിട്ടി . മുൽത്താനി മിട്ടി ഒരു പ്രകൃതി ജന്യ അണുനാശിനിയാണ്. ഇത് ചർമ്മത്തിലെ എല്ലാ അഴുക്കുകളേയും വലിച്ചെടുത്ത് ചർമ്മം ശുചിയാക്കുന്നു. അതുകൊണ്ട് സ്ഥിരമായി മുൽത്താനി മിട്ടി ഉപയോഗിച്ചാൽ മുഖക്കുരു അതുപോലുള്ള മറ്റ് ചർമ്മ സംബന്ധിയായ പ്രശ്നങ്ങൾ എല്ലാം നിയന്ത്രണ വിധേയമാകും.

മുൽത്താനി മിട്ടി ചർമ്മത്തിലെ ചുളിവുകൾ, ചർമ്മത്തിന്റെ ഉടച്ചിലുകൾ എല്ലാം ഇല്ലാതെയാക്കുന്നു. പ്രായമാകുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന നേർത്ത വര പോലെയുള്ള ചുളിവുകൾക്ക് ഒരു നല്ല പരിഹാരമാണ് മുൽത്താനിമിട്ടി.

ഫേസ് പാക്ക്
മുൽത്താനി മിട്ടി ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. ഫേസ് പാക്ക് ആയി ഉപയോഗിക്കുമ്പോൾ അതിൽ ചേർക്കുന്ന മറ്റ് വസ്തുക്കൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ചർമ്മം കൂടുതൽ വരളാൻ ഇത് ഇടയാക്കും.

മുൽത്താനി മിട്ടി കൊണ്ടു ഫേസ് പാക്ക് എങ്ങനെയൊക്കെ തയ്യാറാക്കാമെന്നു നോക്കാം.
ആദ്യമായി മുൽത്താനി മിട്ടിയും തേനും ഉപയോഗിച്ച് ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഒരു ചെറിയ ബൌളിൽ ഒരു ടേബിൾ സ്പൂൺ മുൽത്താനി മിട്ടിയും രണ്ടു ടേബിൾ സ്പൂൺ തേനും കൂടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ കറുത്ത മുന്തിരിങ്ങ ഉടച്ചു ചേർക്കുക. മുഖത്ത് പുരട്ടാൻ അനയോജ്യമായ രീതിയിൽ ഈ മിശ്രിതം ശരിയാക്കണം. തേൻ കൂടുതൽ ചേർക്കണമെങ്കിൽ ചേർക്കാവുന്നതാണ്.
ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. എന്നിട്ടു പാക്ക് ഉണങ്ങാൻ അനുവദിക്കണം. അതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എന്നിട്ട് മുഖത്ത് ഏതെങ്കിലും മോയിസ്ചറൈസർ പുരട്ടാം. ആഴ്ചയിലൊരു ദിവസം ചെയ്യുക. ഈ മിശ്രിതത്തിൽ മുന്തിരിങ്ങ ചേർക്കണമെന്നു നിർബന്ധമില്ല. കയ്യിലുണ്ടെങ്കിൽ ചേർക്കാമെന്നു മാത്രം.

മുഖത്ത് തേച്ച് പിടിപ്പിക്കുക
ഇനി ഈ മിശ്രിതത്തിന്റെ മെച്ചങ്ങൾ എന്തെല്ലാമെന്നു നോക്കാം. തേൻ ഒരു നല്ല അണുനാശിനിയാണ്. കൂടാതെ തേൻ ഒരു നല്ല മോയിസ്ചറൈസർ കൂടിയാണ്. തേനിനു ത്വക്കിലെ ജലാംശം ത്വക്കിൽ തന്നെ നിലനിർത്താൻ കഴിയും. മുന്തിരിങ്ങക്ക് ചർമ്മം പ്രായമാവുന്നത് തടയാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതെയാക്കാനും കഴിയും. ഈ ഫേസ് പാക്ക് മുഖത്തിനു തിളക്കവും കാന്തിയും നൽകുന്നു.
ഇനി മറ്റൊരു ഫേസ് പാക്കിനെക്കുറിച്ചറിയാം. ഇതിലേക്ക് ഒരു ടീസ്പൂൺ മുൽത്താനി മിട്ടി, അര ടീസ്പൂൺ ചന്ദനപ്പൊടി, റോസ് വാട്ടർ അല്ലെങ്കിൽ തേൻ ഇത് മിശ്രിതം ആക്കാൻ ആവശ്യമായത്ര അളവിൽ എടുക്കുക. ഒരു ചെറിയ ബൌളിൽ ഇതെല്ലാം ചേർത്ത് മിശ്രിതം ആക്കിയതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകാം. മുഖം തുടച്ചതിനു ശേഷം നല്ല ഗുണമേൻമയുള്ള ഏതെങ്കിലും സ്കിൻ സീറം മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഉപയോഗിക്കാം.

മുഖക്കുരു
ചന്ദനം ചർമ്മസംബന്ധമായ ഒരു വിധം എല്ലാ പ്രശ്നങ്ങൾക്കും ഉത്തമമായ പരിഹാരമാണ്. മുഖക്കുരു വരാതെ സംരക്ഷിക്കാനും ചന്ദനത്തിനു കഴിയും. കാരണം മുഖക്കുരു വരാൻ കാരണമായ ബാക്ടീരിയയെ പ്രതിരോധിക്കാൻ ചന്ദനത്തിനു കഴിവുണ്ട്. മുൽത്താനി മിട്ടിക്കും ഈ കഴിവുണ്ട്.
ഇനി മറ്റൊരു ഫേസ് പാക്കിനെ കുറിച്ചറിയാം. മുൽത്താനി മിട്ടിയും തൈരുമാണ് ഇതിലുപയോഗിക്കുന്നത്. ഒരു ടേബിൾ സ്പൂൺ മുൽത്താനി മിട്ടിയും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് ഒരു നല്ല മിശ്രിതമാക്കുക. ഇത് മുഖത്ത് ഒരു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുഖത്ത് നല്ലവണ്ണം ഉണങ്ങാൻ അനുവദിക്കുക. കൈകൾ രണ്ടും ഇളം ചൂടുവെള്ളത്തിൽ മുക്കിയതിനു ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. അങ്ങനെ മുഖത്തെ മുഴുവൻ പാക്കും നീക്കം ചെയ്യുക. പിന്നീട് മുഖം വൃത്തിയായി കഴുകുക.

മസാജ് ചെയ്ത് കഴുകി കളയുക
തൈര് ഒരു നല്ല അണുനാശിനിയാണ്. മുൽത്താനി മിട്ടിയും തൈരും ചേർന്ന് മുഖത്തിനെ തിളക്കവും കാന്തിയുമുള്ളതായും മിനുസമുള്ളതായും സംരക്ഷിക്കുന്നു. കൂടാതെ വരൾച്ച കൊണ്ട് മുഖത്തിനുണ്ടാവുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റാനും ഈ പാക്കിനു കഴിവുണ്ട്.
ഇനി മറ്റൊരു പാക്കിനെ കുറിച്ച് അറിയാം. ഇതിലെ പ്രധാന ഘടകങ്ങൾ മുൽത്താനി മിട്ടി, മഞ്ഞൾ, തേൻ എന്നിവയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കണമെന്നു നോക്കാം. ഒരു ടേബിൾ സ്പൂൺ മുൽത്താനി മിട്ടിയും അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും കൂട്ടികലർത്തുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ തേൻ ചേർക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്ത് ഒരു പോലെ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്ത് കഴുകി കളയുക. തുടച്ച് വൃത്തിയാക്കിയിട്ട് ഒരു നല്ല സ്കിൻ ടോണർ പുരട്ടണം.

ഇനി ഈ പാക്കിന്റെ മെച്ചങ്ങൾ എന്തെല്ലാമെന്നു നോക്കാം.
മഞ്ഞൾ ഒരു നല്ല അണുനാശിനിയാണ്. അത് മുഖത്തെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. തേൻ മുഖത്തെ ജലാംശം സംരക്ഷിച്ചു നിർത്തുന്നു. കൂടാതെ അണുബാധയിൽ നിന്നും ഒരു നല്ല സംരക്ഷണമാണ് തേൻ. മുൽത്താനി മിട്ടി മുഖം വൃത്തിയാക്കുന്നു.



Click it and Unblock the Notifications