Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖം ചെറുപ്പമാക്കും പച്ചപ്പാല് ഫേസ്പായ്ക്ക്
മുഖം ചെറുപ്പമാക്കും പാല് ഫേസ്പായ്ക്ക്
ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. പ്രത്യേകിച്ചു മുഖത്തിന്. മുഖത്തിന് ഉള്ളതിനേക്കാള്‍ പ്രായം തോന്നിപ്പിയ്ക്കുന്നവരുണ്ട്. നേരെ മറിച്ചും ഉള്ളവരുണ്ട്ചര്മത്തിലെ ചുളിവുകളാണ് പലപ്പോഴും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു ഘടകം. സ്ട്രെസ്, വരണ്ട ചര്‍മം എന്നിവയെല്ലാം ഇതിനുള്ള ചില കാരണങ്ങളും.
പ്രായക്കൂടുതല്‍ പ്രധാനമായും നമ്മുടെ ചര്‍മത്തിലാണ് പ്രത്യക്ഷപ്പെടുക. ചര്‍മം അയഞ്ഞു തൂങ്ങുക, ഏജ് സ്പോട്സ് എന്നറിയപ്പെടുന്ന ചില കുത്തുകള്‍ പ്രത്യക്ഷപ്പെടുക, ചര്‍മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രായമേറുന്നുവെന്നു സൂചിപ്പിയ്ക്കുന്ന ലക്ഷണങ്ങള്‍.പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്.
ചര്‍മത്തിന്, മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടു വൈദ്യങ്ങളുമുണ്ട്. കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലതും.
പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ മുഖത്തിന് ഈര്‍പ്പം നല്‍കേണ്ടതും മുഖത്തെ ചുളിവുകള്‍ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ഇതിനായി നമ്മുടെ അടുക്കളയിലെ തന്നെ പല കൂട്ടുകളും സഹായിക്കുകയും ചെയ്യും.
പാല്, തേന്‍ എന്നിവ ആരോഗ്യത്തിനു മാത്രമല്ല, മുഖത്തെ പ്രായക്കുറവിനും ഏറെ നല്ലതാണ്. ഇവയും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യേക ഫേസ് പായ്ക്കുണ്ട്. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാനും ഇതു മുഖത്ത് ചെറുപ്പം തോന്നിപ്പിയ്ക്കാനും മുഖത്തെ ചുളിവുകള്‍ നീക്കാനും ഏറെ ഗുണകരമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പാലില്‍
പാലില്‍ വൈറ്റമിനുകളും പ്രോട്ടീനുകളുമുണ്ട്. ചര്‍മത്തിന് ഏറെ ഗുണകരം. ചര്‍മത്തിന്റെ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് പാല്. ഇത് ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കും.
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മം തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്ന കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുംം.

തേന്‍
തേന്‍ നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖത്ത് ഈര്‍പ്പം നില നിര്‍ത്താനും ഏറെ മികച്ചതാണ്. ചര്‍മകോശങ്ങളിലെ പിഎച്ച് നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്ന്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഏറെ ഗുണകരമാണ് തേനും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടു തന്നെ ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കും.

നാരങ്ങാനീരും
ഈ പ്രത്യേക മിശ്രിതത്തില്‍ നാരങ്ങാനീരും ചേര്‍ക്കും. ഇതില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കും. ഇത് മുഖത്തിന് ബ്ലീച്ചിംഗ് ഗുണം നല്‍കും. മുഖത്തെ പിഗ്മെന്റേഷന് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കും.

നാരങ്ങാനീരും
ഈ പ്രത്യേക മിശ്രിതത്തില്‍ നാരങ്ങാനീരും ചേര്‍ക്കും. മുഖത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ചര്‍മത്തിന് ഏറെ ഗുണം നല്‍കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണിത്

ചേരുവകളും അളവുകളും
പാല്-3 ടേബിള്‍ സ്പൂണ്‍(തിളപ്പിയ്ക്കാത്തത്) തേന്‍ -2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ട ചേരുവകളും അളവുകളും.

ഇവ
ഇവ നല്ലപോലെ ചേര്‍ത്തിളക്കുക. മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

ഇത്
Rഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അല്പനാള് അടുപ്പിച്ചു ചെയ്യുന്നത് മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കും. മുഖത്തിനു മൃദുത്വവും തിളക്കവും നല്‍കാനും ചുളിവുകള്‍ നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
