For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുവന്ന പരിപ്പും തൈരും, നാളേയ്ക്കു വെളുക്കും

മസൂര്‍ദാര്‍ കൊണ്ട് ചര്‍മത്തിനായി തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ,

|

മുഖത്തിന് നിറം ലഭിയ്ക്കണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുക്കമായിരിയ്ക്കും. ഇതിനായി കയ്യില്‍ കിട്ടുന്ന മാര്‍ഗങ്ങളെല്ലാം പരീക്ഷിച്ചു കഷ്ടപ്പെട്ടിരിയ്ക്കുന്നവരും ധാരാളമുണ്ടാകും.

കൃത്രിമവഴികള്‍ ചര്‍മത്തിന് താല്‍ക്കാലിക ഗുണം ചെയ്‌തേക്കാമെങ്കിലും ഇവയുണ്ടാക്കുന്ന ദോഷങ്ങളും ധാരാളമാകും. ഇതിനുള്ള നല്ലൊരു പരിഹാരം തികച്ചും പ്രകൃതിദത്തവഴികളെന്നതാണ്. ഇത്തരം പ്രകൃതിദത്തവഴികള്‍ക്കായി അലഞ്ഞു തിരിയുകയൊന്നും വേണ്ട, അടുക്കളയില്‍ തന്നെ പലതും കണ്ടെടുക്കാം.

മുഖത്തിന് വെളുപ്പു ലഭിയ്ക്കാന്‍ സഹായിക്കുന്നവയില്‍ പെടുന്ന ഒന്നാണ് മസൂര്‍ദാല്‍ അഥവാ ചുവന്ന നിറത്തിലെ പരിപ്പ്. ഇത് ചര്‍മം വെളുക്കാനും ചര്‍മത്തിലെ പാടുകള്‍ മാറ്റാനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം.

മസൂര്‍ദാല്‍ കൊണ്ട് ചര്‍മത്തിനായി തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ,

പരിപ്പ്

പരിപ്പ്

മസൂര്‍ദാല്‍ അഥവാ ചുവന്ന നിറത്തിലെ പരിപ്പ് മിക്‌സിയില്‍ പൊടിച്ചെടുത്ത് ഉപയോഗിയ്ക്കാം. ഇത് നല്ലൊരു സ്‌ക്രബര്‍ കൂടിയാണ്. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇതുപയോഗിയക്കുമ്പോള്‍ അല്‍പം തരുതരുപ്പായി വേണം, പൊടിച്ചെടുക്കാന്‍. അല്ലെങ്കില്‍ നല്ല പൗഡറായി പൊടിച്ചെടുക്കാം.

ചുവന്ന പരിപ്പും തൈരും, നാളേയ്ക്കു വെളുക്കും

മസൂര്‍ ദാല്‍ പൗഡര്‍ തേനില്‍ കലക്കി മുഖത്തു പുരട്ടുന്നത് പിഗ്മെന്റേഷനുളള നല്ലൊരു പ്രതിവിധിയാണ്. ഇവ രണ്ടും തുല്യമായി എടുത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടുക, സ്‌ക്രബ് ചെയ്യുക. 15 മിനിറ്റു കഴിഞ്ഞാല്‍ ഇതു കഴുകിക്കളയാം.

പാല്‍

പാല്‍

ദാല്‍ പൗഡറില്‍ അല്‍പം തിളപ്പിയ്ക്കാത്ത പാല്‍ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ചര്‍മത്തിന് നിറം വയ്ക്കാന്‍ ഇത് നല്ലതാണ്.

പാല്‍, പരിപ്പുപൗഡര്‍, മഞ്ഞള്‍പ്പൊടി

പാല്‍, പരിപ്പുപൗഡര്‍, മഞ്ഞള്‍പ്പൊടി

പാല്‍, പരിപ്പുപൗഡര്‍, മഞ്ഞള്‍പ്പൊടി എന്നിവ മൂന്നും കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം. ചര്‍മത്തിന് നിറം മാത്രമല്ല, മുഖരോമങ്ങള്‍ നീക്കാനും സഹായിക്കുന്ന മിശ്രിതമാണിത്.

ദാല്‍ പൗഡര്‍, ഓറഞ്ച് പൊടി

ദാല്‍ പൗഡര്‍, ഓറഞ്ച് പൊടി

ദാല്‍ പൗഡര്‍, ഓറഞ്ച് പൊടി ഉണക്കിപ്പൊടിച്ചത്. എന്നിവ തൈരിലോ പാലിലോ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മുഖചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

ചെണ്ടുമല്ലിപ്പൂവ്

ചെണ്ടുമല്ലിപ്പൂവ്

ചെണ്ടുമല്ലിപ്പൂവ് അഥവാ മാരിഗോള്‍ഡ്, ദാല്‍ എന്നിവ ഒരുമിച്ചു ചേര്‍ത്തുള്ള മിശ്രിതവും നല്ലതാണ്. പൂവ് അരച്ച് ഇതില്‍ പരിപ്പിന്റെ പൊടിയും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് മാര്‍ദ്ദവവും തിളക്കവും നല്‍കും.

മസൂര്‍ ദാല്‍ പൗഡര്‍, കടലമാവ്, തൈര്

മസൂര്‍ ദാല്‍ പൗഡര്‍, കടലമാവ്, തൈര്

മസൂര്‍ ദാല്‍ പൗഡര്‍, കടലമാവ്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു പായ്ക്കാണിത്.

മസൂര്‍ ദാല്‍ പൗഡര്‍, അരിപ്പൊടി

മസൂര്‍ ദാല്‍ പൗഡര്‍, അരിപ്പൊടി

മസൂര്‍ ദാല്‍ പൗഡര്‍, അരിപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് ഇതില്‍ പാല്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ അനാവശ്യരോമങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് ഉണങ്ങി കഴുകുമ്പോള്‍ പതുക്കെ അല്‍പനേരം സ്‌ക്രബ് ചെയ്തു വേണം, കഴുകാന്‍. ഇത് രോമകൂപങ്ങളെ നശിപ്പിയ്ക്കുകയും ചെയ്യുന്നു.

സണ്‍ടാന്‍

സണ്‍ടാന്‍

നിറം നല്‍കാന്‍ മാത്രമല്ല, സണ്‍ടാന്‍ നീക്കാനും മുഖത്ത പാടുകളും വടുക്കളും രോമങ്ങളും നീക്കാനുമെല്ലാം ഈ മസൂര്‍ ദാല്‍ പായ്ക്ക് ഏറെ നല്ലതാണ്. മുഖത്തിനു പെട്ടെന്നു തന്നെ തിളക്കവും നിറവും നല്‍കുന്ന ഒന്നാണിത്.

English summary

Masoor Dal Face Packs For Fairness

Masoor Dal Face Packs For Fairness, read more to know about,
Story first published: Thursday, March 15, 2018, 16:47 [IST]
X
Desktop Bottom Promotion