For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ, ഉപ്പു പ്രയോഗം,മുഖത്തു പാടും കുത്തുമില്ല

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ മുഖക്കുരു മുതല്‍ മുഖത്തെ കരുവാളിപ്പു വരെ പെടും. നിറക്കുറവ്, പാടുകള്‍, ചുളിവുകള്‍, തടിപ്പ്, വടുക്കള്‍, കറുത്ത കുത്തുകള്‍, വൈറ്റ്, ബ്ലാക് ഹെഡ്‌സ് എന്നിങ്ങനെ പോകുന്നു, ഇത്.

പാടുകളില്ലാത്ത ചര്‍മം ലഭിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടു തന്നെയാണ്. ക്ലിയര്‍ സ്‌കിന്‍ എന്നത് ഒരു ഭാഗ്യം കൂടിയാണ്. പിന്നെ കുറേയെല്ലാം ചര്‍മസംരക്ഷണവും.

മുഖത്തു പാടുകള്‍ വരുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ മുഖക്കുരു വരെ പെടും. മുഖക്കുരു പോയാലും ഇത് അവശേഷിപ്പിയ്ക്കുന്ന പാടുകളും വടുക്കളുമെല്ലാം സാധാരണയാണ്.

മുഖത്തെ പാടുകള്‍ മാറ്റാന്‍ പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്. ഇവ പാര്‍ശ്വ ഫലങ്ങള്‍ നല്‍കില്ല, ഗുണം നല്‍കുകയും ചെയ്യുന്നു. കറുത്ത പാടുകളും, സണ്‍ സ്പോട്ടുകളും, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങളും നിങ്ങളുടെ മുഖത്തും, കയ്യിലും, ചുമലുകളിലും പ്രത്യക്ഷപ്പെടാം. സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്ത് ഇത്തരത്തില്‍ തവിട്ട് നിറമുള്ള പാടുകള്‍ ഉണ്ടാകുന്നത് ഏറെ വിഷമം ഉണ്ടാക്കും.

മുഖത്തെ പാടുകള്‍ മാറ്റാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു ചേരുവയാണ് ചെറുനാരങ്ങ. പലതരം സൗന്ദര്യഗുണങ്ങളുള്ള ഇത് ചര്‍മത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്ചെറുനാരങ്ങ ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഒാക്‌സിഡന്റുകള്‍ എന്നിവ തന്നെ ഗുണം ചെയ്യുന്നത്.

നാരങ്ങയും അല്‍പം ഉപ്പും ഉപയോഗിച്ച് ചര്‍മത്തിലെ പാടുകള്‍ എന്നെന്നേയ്ക്കുമായി അകറ്റാന്‍ സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ,

ചെറുനാരങ്ങ

ചെറുനാരങ്ങ

ഒരു കഷ്ണം ചെറുനാരങ്ങ്‌ക്കൊപ്പം ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്താല്‍ ചര്‍മത്തിലെ പാടുകള്‍ എന്നെന്നേയ്ക്കുമായി അകറ്റാന്‍ സാധിയ്ക്കും.ചെറുനാരങ്ങ പകുതി അല്ലെങ്കില്‍ വട്ടത്തില്‍ ഒരു കഷ്ണം മുറിച്ചെടുക്കണം.ഈ കഷ്ണത്തില്‍ ഒരു നുള്ള് ഉപ്പിടുക. അധികം ഉപ്പു വേണ്ട. നിങ്ങളുടെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് എടുക്കാവുന്നതില്‍ ഏറ്റവും കുറവ്.

മുഖത്തെ പാടുകള്‍ക്ക് നാരങ്ങയും ഉപ്പും

ഇതുകൊണ്ട് മുഖത്ത് വൃത്താകൃതിയില്‍ എല്ലാ ഭാഗത്തും സ്‌ക്രബ് ചെയ്യുക. 2 മിനിറ്റു തുടര്‍ച്ചയായി ഇതു ചെയ്യണം.ഇതിനു ശേഷം മുഖം തണുത്ത വെള്ളം കൊണ്ടു നല്ലപോലെ കഴുകുക. റൂംടെംപറേച്ചറിലുള്ള വെള്ളമാണ് ഉപയോഗിയ്‌ക്കേണ്ടത്.

അരിപ്പൊടി

അരിപ്പൊടി

ഇതിനു ശേഷം അല്‍പം അല്‍പം അരിപ്പൊടി, തേന്‍, ചെറുനാരങ്ങാനീര് എന്നിവയും പാകത്തിന് വെള്ളവും കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടാം.5 മിനിറ്റു കഴിഞ്ഞ് ഇത് കഴുകിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടാം.മുഖത്തെ പാടുകള്‍ മുഴുവനും പോകുമെന്നു മാത്രമല്ല, മുഖത്തിന് നിറവും മൃദുത്വവും തിളക്കവുമെല്ലാം ലഭിയ്ക്കുകയും ചെയ്യും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് മുഖത്തെ ബ്രൗണ്‍ പാടുകള്‍ നീക്കാന്‍ ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ നാരങ്ങ നീരില്‍ മുക്കി പാടുള്ളിടത്ത് തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകുക. കറുത്ത പാടുകള്‍ മങ്ങുകയും ചര്‍മ്മത്തിന് ശോഭ ലഭിക്കുകയും ചെയ്യും.

സവാളനീര്‌

സവാളനീര്‌

ഒരു ടേബിള്‍സ്പൂണ്‍ സവാളനീര്‌

, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇതു കുറച്ചു ദിവസം അടുപ്പിച്ചു ചെയ്യുക.

മഞ്ഞക്കടുക്

മഞ്ഞക്കടുക്

മഞ്ഞക്കടുക് അരച്ച് പാലില്‍ ചേര്‍ത്ത് ഒരു ക്രീമാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. ഇത് മുഖത്തെ പാടുകള്‍ നീക്കാന്‍ നല്ലതാണ്. പച്ചപ്പാലാണ് കൂടുതല്‍ നല്ലത്. കടുകെണ്ണ മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

തക്കാളി,മോര്‌

തക്കാളി,മോര്‌

തക്കാളി ജ്യൂസ്, മോര്‌ എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ മോര്‌ രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. മോര് നല്ലൊരു ബ്ലീച്ചംഗ് ഏജന്റിന്റെ ഗുണം ചെയ്യും. ഇതിലെ ലാക്ടിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

മുഖത്തെ പാടുകള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് നീര് ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ.്

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുഖത്ത് തവിട്ട്, മഞ്ഞ, ചുവുപ്പ് പാടുകളില്‍ നിന്ന് മുക്തി കിട്ടാന്‍ കറ്റാര്‍വാഴ മികച്ച ഒരു മരുന്നാണ്. കറ്റാര്‍വാഴയുടെ നീരോ ജെല്ലോ മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. നീര് പഴയാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദിവസം രണ്ട് പ്രാവശ്യം ചെയ്യാം. വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികളില്‍ ഏറെ ഫലം തരുന്ന ഒന്നാണിത്.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ചും പാടുകള്‍ ഭേദമാക്കാം. വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്‍റെ പാടുകളും, കലകളും മങ്ങാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര്, കറ്റാര്‍ വാഴ നീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കാല്‍കപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകാം. മുഖത്തെ പാടുകള്‍ മങ്ങാന്‍ ഈ മിശ്രിതം സഹായിക്കും.

റാഡിഷ്

റാഡിഷ്

റാഡിഷ് മുഖത്തെ പാടുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നതു ഗുണം ചെയ്യും. അടുപ്പിച്ച് അല്‍നാള്‍ ചെയ്യുക.

English summary

Lemon Magic For Clear Skin

Lemon Magic For Clear Skin, Read more to know about
Story first published: Thursday, May 24, 2018, 13:49 [IST]
X
Desktop Bottom Promotion