For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പിഗ്മെന്റേഷന് 1 ആഴ്ചയില്‍ പരിഹാരം

മുഖത്തെ പിഗ്മെന്റേഷന് മഞ്ഞള്‍ മതി

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ചര്‍മം വരളുന്നതും ചുളിയുന്നതും ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പും പാടുകളും കുത്തുകളുമെല്ലാം ഇതില്‍ പെടുന്നു.

പലരേയും അലട്ടുന്ന, പലരുടേയും ചര്‍മത്തില്‍ കണ്ടു വരുന്ന ഒന്നാണ് പിഗ്മന്റേഷന്‍. മെലാട്ടനിന്‍ ഉല്‍പാദനം കൊണ്ടാണ് ഇതുണ്ടാകുന്നത്. ചര്‍മത്തില്‍ ചെറുതായി കാണുന്ന ചെറിയ കുത്തുകളാണ് ഇവ. കൂട്ടത്തോടെ കാണുന്ന ഇവ വെയിലേല്‍ക്കുന്തോറും കൂടുതല്‍ കറുക്കുകയും ചെയ്യുന്നു. ഇത് കൂടുതലാകുമ്പോള്‍ കറുത്ത പാടു പോലെ മുഖത്തു തോന്നിപ്പിയ്ക്കുകയും ചെയ്യുന്നുവെയില്‍ അധികമേല്‍ക്കുന്നതും പാരമ്പര്യവുമെല്ലാം ഇതിനൊരു കാരണമാണ്‌. മുഖക്കുരു, പ്രായക്കൂടുതല്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് കാരണമാകും. ഇത്‌ അധികമാകുമ്പോള്‍ ആ ഭാഗം മുഴുവന്‍ ഇരുണ്ടതായി തോന്നുകയും ചെയ്യും.

മുഖത്തെ പിഗ്മെന്റേഷന് പല ചികിത്സാ രീതികളുമുണ്ട്. എന്നാല്‍ ഇവ ചെലവേറിയതുമാണ്, കെമിക്കല്‍ പ്രോസസ് ഉള്‍പ്പെടുന്നവയുമാണ്, താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും വീണ്ടും വരികയും ചെയ്യും.

ഇത്തരം പ്രശ്‌നമൊഴിവാക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍ ഏറെ ഗുണം ചെയ്യും. ഇത്തരത്തിലെ പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് മഞ്ഞള്‍. പല ചര്‍മ പ്രശനങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമായ മഞ്ഞള്‍ പിഗ്മെന്റേഷനും നല്ലൊരു പ്രതിവിധി തന്നെയാണെന്നു വേണം, പറയാന്‍.

പഴയ തലമുറയും പുതുതലമുറയും ഒരുപോലെ അംഗീകരിച്ച് സൗന്ദര്യവര്‍ദ്ധക വസ്തുവാണ് മഞ്ഞള്‍. ഭംഗിയും നിറവും വര്‍ദ്ധിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണിത്.ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും ഏറെ നല്ലതാണിത്. സൗന്ദര്യസംരക്ഷണ വഴികളില്‍ മഞ്ഞളിന് അന്നും ഇന്നും ഏറെ പ്രാധാന്യമുണ്ട്.

പിഗ്മെന്റേഷന് പല രീതിയിലും മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം. ഇത് ഏതെല്ലാം വിധത്തിലാണെന്നു നോക്കൂ.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ളയുമായി കലര്‍ത്തി പിഗ്മെന്റേഷന് മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം. ഇത് മെലാനിന്റെ അമിതോല്‍പാദനത്തെ തടയുന്നു. മുഖത്തെ കുത്തുകള്‍ മാറാന്‍ സഹായിക്കുന്നു. മുട്ട വെള്ളയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

അരിപ്പൊടി, മഞ്ഞള്‍പ്പൊടി

അരിപ്പൊടി, മഞ്ഞള്‍പ്പൊടി

അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതവും മുഖത്തെ പിഗ്മെന്റേഷനുള്ളള നല്ലൊരു പ്രതിവിധിയാണ്. ഇതിനൊപ്പം പനിനീരും ചേര്‍ക്കാം. അരിപ്പൊടി കറുത്ത പാടുകളുടെ നിറം കുറയ്ക്കാന്‍ നല്ലതാണ്. പനിനീരിന് ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സാധിയ്ക്കുകയും ചെയ്യും. 1 ടീസ്പൂണ്‍ അരിപ്പൊടി, അല്‍പം മഞ്ഞള്‍പ്പൊടി, അല്‍പം പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഗുണം ലഭിയ്ക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖത്തെ പല വിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മത്തിലെ പിഗ്മെന്റേഷനും നല്ലതു തന്നെയാണ്. കറ്റാര്‍ വാഴയുടെ ജെല്‍ മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും പിഗ്മെന്റേഷന്‍ പ്രശ്‌നത്തിനുളള നല്ലൊരു പരിഹാരമാണ്.

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയും മുഖത്തെ പിഗ്മന്റേഷന് പരിഹാരം കാണാം. മഞ്ഞള്‍പ്പൊടിയ്ക്കു നല്ല ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവ രണ്ടു ചേര്‍ന്ന് മെലാനില്‍ ഉല്‍പാദനം കുറയ്ക്കുന്നു. കുത്തുകളുടെ നിറം കുറച്ച് ഇവ കാലക്രമേണ മുഴുവന്‍ മാഞ്ഞു പോകാന്‍ ഇടയാക്കുന്നു. ഇവ രണ്ടും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി മിശ്രിതവും മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ്. കുക്കുമ്പറിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഒലീവ് ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും. ഇവയെല്ലാം ചേരുന്നത് ചര്‍മത്തിന് നല്ലതാണ്. 1 ടീസ്പൂണ്‍ കുക്കുമ്പര്‍ നീര്, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു നുള്ളു മഞ്ഞള്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യാം.

തൈരും മഞ്ഞള്‍പ്പൊടിയും

തൈരും മഞ്ഞള്‍പ്പൊടിയും

തൈരും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം പല ചര്‍മ ഗുണങ്ങളും നല്‍കുന്നുണ്ട്. ഇതിനൊപ്പം പിഗ്മെന്റേഷനില്‍ നിന്നും മോചനവും നല്‍കുന്നു. തൈരിലെ ലാക്ടിക് ആസിഡാണ് ഇവിടെ ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണം നല്‍കുന്നത്. ഇതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്തു പുരട്ടാം. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

തേനും

തേനും

തേനും പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും. തേനും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യാം.

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും ഇതിന്റെ കഷ്‌ണം മുഖത്തു മസാജ്‌ ചെയ്യുന്നതും പിഗ്മെന്റേഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്‌.

മുഖത്തെ പിഗ്മെന്റേഷന് മഞ്ഞള്‍ മതി

പാല്‍പ്പൊടിയില്‍ കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ ചേര്‍ത്തിളക്കി പിഗ്മെന്റേഷനുള്ള ഭാഗത്തു പുരട്ടുന്നതും നല്ലതാണ്‌.കരിക്കിന്‍ വെള്ളവും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ചന്ദനമരച്ചിടുന്നത്

ചന്ദനമരച്ചിടുന്നത്

ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ഉള്ള സ്ഥലത്ത് ചന്ദനമരച്ചിടുന്നത് നല്ലതാണ്. രക്തചന്ദനവും നല്ലതു തന്നെ. വരണ്ട ചര്‍മമുള്ളവര്‍ ചന്ദനം പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് പുരട്ടണം.

ബദാം

ബദാം

ബദാം അരച്ച് പാല്‍, തേന്‍ എന്നിവയില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നതും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ മാറാന്‍ നല്ലതാണ്.

English summary

How To Use Turmeric Powder For Skin Pigmentation

How To Use Turmeric Powder For Skin Pigmentation, Read more to know about,
X
Desktop Bottom Promotion