Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ചുളിവകറ്റി ചെറുപ്പം നല്‍കും നെയ് വിദ്യ
ചുളിവകറ്റി ചെറുപ്പം നല്‍ുകം നെയ് വിദ്യ
ആരോഗ്യപരമയായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്ന ഒന്നണ് നെയ്യ്. നല്ല ശുദ്ധമായ നെയ്യെന്നാല് മിതമായ ഉപയോഗത്താല്‍ ആരോഗ്യമെന്നാണ് അര്‍ത്ഥം. പ്രത്യേകിച്ചും കുട്ടികള്‍ക്ക് നെയ്യ് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
നെയ്യിന് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണ ഗുണങ്ങളും ധാരാളമുണ്ട്. ചര്‍മത്തിന് പറ്റിയ നല്ലൊരു മരുന്നാണ് നെയ്യ്. ഏതു തരം ചര്‍മത്തിനും പറ്റിയൊരു സൗന്ദര്യ സംരക്ഷണ വസ്തുവെന്നു പറയാം. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇതേറെ നല്ലതാണ്.
ഇതില്‍ എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഏറെ നല്ലതാണ്. ആയുര്വേദനത്തില് നെയ്യുപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ക്കു പ്രാധാന്യമേറും.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും നെയ്യു കഴിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ നെയ് സേവ സഹായിക്കും. പ്രത്യേകിച്ചും ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തില്‍ നെയ്യുപയോഗിച്ചുള്ള രസായനങ്ങള്ക്കും മരുന്നുകള്‍ക്കും ഏറെ പ്രാധാന്യവുമുണ്ട്.
നെയ്യ് ഏതെല്ലാം വിധത്തിലാണ് ചര്‍മ സംരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ,

ചെറുപ്പം
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെയ്യ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്കി ചര്‍മത്തിന് ചെറുപ്പം നല്‍കും. ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്കുന്നതു വഴി ഇത് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയും. ചര്‍മത്തിന് ഇറുക്കം നല്‍കും. ഇത് പ്രായക്കുറവിനു സഹായിക്കുന്ന നല്ലൊരു വഴിയാണ്.

നെയ്യില്‍ തുല്യ അളവില്‍ വെള്ളം കലര്‍ത്തി
നെയ്യില്‍ തുല്യ അളവില്‍ വെള്ളം കലര്‍ത്തി നല്ല പോലെ 5 മിനിറ്റു നേരം മിക്സ് ചെയ്യുക. ഈ വെള്ളം കളയുക. വീണ്ടും ഇതേ രീതിയില്‍ വെള്ളമെടുക്കുക. വീണ്ടും മിക്സ് ചെയ്തു വെള്ളം കളയാം. ആയുര്‍വേദത്തില്‍ ശത ധൗത്ത ഘൃത എന്നൊരു ചൊല്ലുണ്ട്. 100 തവണ നെയ്യ് ഇതേ രീതിയില്‍ ചെയ്യുന്നതിനാണ് പറയുന്നത്. എന്നാല്‍ 100 തവണ ഇങ്ങനെ ചെയ്യുന്നത് സാധ്യമല്ലാത്തതു കൊണ്ടു തന്നെ അര മണിക്കൂര്‍ നേരം ഇങ്ങനെ ചെയ്ത് ഈ നെയ്യു മുഖത്തു പുരട്ടാം.

മുഖത്തു പുരട്ടാന്‍
ഇങ്ങനെ ചെയ്യുന്ന നെയ്യ് വളരെ മൃദുവാകും. ഇതിന്റെ നിറം വെള്ള നിറത്തിലാകുകയും ചെയ്യും. ഇതു തൊട്ടു നോക്കിയാല്‍ വളരെ മൃദുവാകുകയും ചെയ്യും. ഈ നെയ്യാണ് മുഖത്തു പുരട്ടാന്‍ ഏറെ ഉത്തമം.

ചര്‍മ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്
ചര്‍മത്തില്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കുമെന്നു മാത്രമല്ല, ഏറെ ചര്‍മ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ രീതിയില്‍ നെയ്യു മുഖത്തു പുരട്ടുന്നത്. ഇത് ചര്‍മത്തിലെ പൊള്ളലിനും മുറിവിനുമെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ്. ചിക്കന്‍ പോക്സിന്റെ പാടുകള്‍ മാറുന്നതിനും ഇതു നല്ലതു തന്നെയാണ്. മുഖക്കുരു പാടുകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ പ്രത്യേക രീതിയിലെ നെയ് പ്രയോഗം.

നാച്വറല്‍ മോയിസ്ചറൈസറാണ്
നല്ലൊരു നാച്വറല്‍ മോയിസ്ചറൈസറാണ് ഇത്. ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഏറെ നല്ലതാണ്. മുഖത്തു പുരട്ടി കാല് മണിക്കൂര്‍ കഴിയുമ്പോള്‍ ഇതു കഴുകിക്കളയണം. തണുത്ത വെള്ളത്തില്‍ കഴുകാം.

കണ്ണിനു താഴെയുള്ള കരുവാളിപ്പു മാറ്റാന്‍
കണ്ണിനു താഴെയുള്ള കരുവാളിപ്പു മാറ്റാന്‍ ഏറെ മികച്ച വഴിയാണ് നെയ്യ്. ഇത് അടുപ്പിച്ച് അല്പ ദിവസങ്ങള്‍ കണ്ണിനടിയില്‍ പുരട്ടുന്നതു ഗുണം നല്‍കും. യാതൊരു ദോഷവുമില്ലാത്ത ഒന്നു കൂടിയാണിത്.

ലിപ് ബാം
ചുണ്ടു വിണ്ടു പൊട്ടുന്നതു പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനും ഇത് നല്ലൊരു പ്രതിവിധിയാണ്. അല്പം നെയ്യെടുത്ത് ചുണ്ടില്‍ പുരട്ടാം. പതുക്കെ മസാജ് ചെയ്യാം. ചുണ്ടു മൃദുവാകാനും ചുണ്ടിന്റെ കരുവാളിപ്പു മാറാനും ഇതു നല്ലതാണ്. ലിപ് ബാം ആയി ഉപയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നാണിത്.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതു നേരത്തെ പറഞ്ഞ പ്രകാരം വെള്ളം ചേര്‍ത്തോ അല്ലാതെയോ ഉപയോഗിയ്ക്കാം. അല്പം നെയ്യില്‍ വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ഏറ്റവും ലളിതമായി ചെയ്യാവുന്ന വഴിയാണ്. നെയ്യ്, പനിനീര്, തേന്‍ എന്നിവയ്ക്കൊപ്പം കലര്‍ത്തി ഉപയോഗിയ്ക്കാം.

ഉപ്പുറ്റി
ഉപ്പുറ്റി വിണ്ടുപൊട്ടുന്നതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. നെയ്യു പുരട്ടുന്നത് ഗുണം നല്‍കും.ചര്‍മത്തിലെ കറുത്ത പാടുകളും പുള്ളികളുമെല്ലാം അകറ്റുന്നതിന് നെയ്യു പുരട്ടുന്നത് നല്ലതാണ്.

ഫെയ്സ് പായ്ക്കും
നെയ്യ് ഉപയോഗിച്ച് വീട്ടില്‍ വച്ച് ഫെയ്സ് പായ്ക്കും ഉണ്ടാക്കാന്‍ കഴിയും. നെയ്യ്, പാല്, ചുവന്ന പരിപ്പ് എന്നിവ എടുക്കുക. ആവശ്യമെങ്കില്‍ കടലമാവും ചേര്‍ക്കാം. പാലും നെയ്യും കുറേശ്ശേ ചേര്‍ത്ത് ഇളക്കി ഇവ കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

മുടി സംരക്ഷണത്തിനും
മുടി സംരക്ഷണത്തിനും മികച്ചു നില്ക്കുന്ന ഒന്നാണ് നെയ്യ്. മുടിയുടെ നിറവും ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ ഒരു ഉത്പന്നമാണിത്.വരണ്ടു പറന്നു കിടക്കുന്ന മുടിയ്ക്കുള്ള നല്ലൊരു പരിഹാര വഴി.

നല്ലൊരു കണ്ടീഷണറിന്റെ ഗുണം
നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്കുന്ന ഒന്നാണ് നെയ്യ്.
വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനൊപ്പം നെയ്യ് കൂടി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിക്കുക. തലയോട്ടി മുതല്‍ മുടിയുടെ അഗ്രം വരെ നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.



Click it and Unblock the Notifications