For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണയിലെ നാടന്‍ സൗന്ദര്യ പ്രയോഗങ്ങള്‍

വെളിച്ചെണ്ണയിലെ നാടന്‍ സൗന്ദര്യ പ്രയോഗങ്ങള്‍

|

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികള്‍ നോക്കുന്നവരാണ് നാമെല്ലാവരും. ഇതിന് സ്ത്രീ പുരുഷ വ്യത്യാസവുമില്ല. ഏതു പ്രായത്തിലുള്ളവരാണെങ്കിലും സൗന്ദര്യത്തിന് വഴികള്‍ തേടുന്ന പലരുമുണ്ട്.

സൗന്ദര്യത്തിന് കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ നാടന്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വെളിച്ചെണ്ണ. പണ്ടു കാലം മുതല്‍, അതായത് മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ ഉപയോഗിച്ചു പോന്ന ഒന്ന്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്ന ഒന്നാണ്.

വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുന്നു. വെളിച്ചണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇതിന് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും , നിറം നല്‍കാനും കഴിയും.

വെളിച്ചെണ്ണ കൊണ്ടു പല തരത്തിലും സൗന്ദര്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും. ഇത്തരത്തിലെ ചില വഴികളെക്കുറിച്ചറിയൂ,

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നിറവും തിളക്കവും നല്‍കും.

തേനില്‍

തേനില്‍

വരണ്ട ചര്‍മ്മം മാറാനും , മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക

മുട്ടയുടെ മഞ്ഞയും വെളളയും

മുട്ടയുടെ മഞ്ഞയും വെളളയും

മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു ടി സ്്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവനും വെച്ച് തണുത്ത വെളളത്തില്‍ കഴുകി കളയുക.

മഞ്ഞള്‍

മഞ്ഞള്‍

അരസ്പൂണ്‍ വെളിച്ചെണ്ണയില്‍ മഞ്ഞള്‍ അരച്ചു ചാലിച്ചു പുരട്ടാം. അല്ലെങ്കില്‍ ശുദ്ധമായി പൊടിച്ചെടുത്ത മഞ്ഞള്‍പ്പൊടി. കസ്തൂരിമഞ്ഞളെങ്കില്‍ കൂടുതല്‍ ഗുണകരം. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നിറവും തിളക്കവും നല്‍കും.

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ന്ന മിശ്രിതവും മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്. ഇതു കലര്‍ത്തി പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും ആഴ്ചയില്‍ മൂന്നുനാലു ദിവസം ചെയ്യുന്നത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ ഉപയോഗിയ്ക്കുമ്പോള്‍ ന

വെളിച്ചെണ്ണ ഉപയോഗിയ്ക്കുമ്പോള്‍ ന

വെളിച്ചെണ്ണ ഉപയോഗിയ്ക്കുമ്പോള്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. ഇത് ദിവസവും മുഖത്തു മസാജ് ചെയ്യുന്നത് ഒരുപിടി ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. നിറം വര്‍ദ്ധിയ്ക്കാനും ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ പുരട്ടിയ ശേഷം

വെളിച്ചെണ്ണ പുരട്ടിയ ശേഷം

വെളിച്ചെണ്ണ പുരട്ടിയ ശേഷം വെയിലത്തു പോകരുത്. ഇത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് കൂടുതല്‍ മെലാനിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ചര്‍മം കറുക്കാന്‍ ഇടയാക്കും.

Read more about: beauty skincare
English summary

How To Use Coconut Oil For Beauty Benefits

How To Use Coconut Oil For Beauty Benefits, Read more to know about,
Story first published: Saturday, August 4, 2018, 19:23 [IST]
X
Desktop Bottom Promotion