Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
മഞ്ഞള്‍ വേപ്പെണ്ണ മിശ്രിതം തേച്ച് കുളിക്കൂ ദിവസവും
വ്യക്തിശുചിത്വം പാലിക്കണം എന്നുള്ളതിന്റെ അടിസ്ഥാനപരമായ കാര്യമാണ് കുളി. കുളിക്കുന്നതിലൂടെ നമ്മുടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ കുളിക്കുമ്പോള്‍ അത് ചര്‍മ്മത്തിന്റെ കൂടി ആരോഗ്യം കണക്കിലെടുത്താണെങ്കില് വെളിച്ചെണ്ണക്ക് പകരം ദേഹത്ത് തേക്കാവുന്ന മറ്റൊരു കൂട്ടുണ്ട്.
അതാണ് വേപ്പെണ്ണയും മഞ്ഞളും. ഇത് മിക്സ് ചെയ്ത് ദേഹത്ത് തേക്കുന്നതിലൂടെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മസംരക്ഷണത്തില്‍ നമ്മളെ വലക്കുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ആര്യവേപ്പിനും മഞ്ഞളിനും സാധിക്കും.
വേപ്പെണ്ണക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം. കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും എല്ലാം നമുക്ക് വേപ്പെണ്ണ ഉപയോഗിക്കാനാവും. ആരോഗ്യസംരക്ഷണത്തിനും വേപ്പെണ്ണ മുന്നില്‍ തന്നെയാണ്. മഞ്ഞളിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്.
മഞ്ഞള്‍ ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതം ചില്ലറയല്ല. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഇനി വേപ്പെണ്ണയും മഞ്ഞളും കൂടി ചേരുമ്പോള്‍ അത് ചര്‍മ്മത്തില്‍ കാണിക്കുന്ന ഗുണങ്ങള്‍ നമ്മളെ അതിശയിപ്പിക്കും. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മത്തിനെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു
ഒരു ദിവസത്തെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കുളി വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുളിക്കാതെ എന്തെങ്കിലും കാര്യത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് പലപ്പോഴും ഉറക്കച്ചടവില്‍ ആയിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രതിസന്ധികള്‍ നിരവധിയാണ്. ഇവയില്‍ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് ഉന്മേഷമില്ലായ്മ. അതിന് പരിഹാരം കാണുന്നതിനും നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നതിനും വേപ്പെണ്ണയില്‍ മഞ്ഞള്‍ മിക്സ ചെയ്ത് ഒന്ന് കുളിച്ച് നോക്കൂ. ഇത് നിങ്ങളില്‍ നല്കുന്ന ഉന്മേഷം ചില്ലറയല്ല. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കിയാല്‍ മതി, പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മകാന്തി നിലനിര്‍ത്താന്‍
ചര്‍മ്മ കാന്തി നിലനിര്‍ത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ വേപ്പെണ്ണ. കാരണം ഇത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മകാന്തി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞളും വേപ്പെണ്ണയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പെട്ടെന്നുള്ള പരിഹാരത്തിന് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ഇത് തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മം ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. കാരണം മഞ്ഞുകാലത്ത് ചര്‍മ്മം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വരണ്ട ചര്‍മ്മം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞളും വേപ്പെണ്ണയും. ഇത് മിക്സ് ചെയ്ത് ശരീരത്തില്‍ തേക്കുന്നതിലൂടെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.

അമിത രോമ വളര്‍ച്ച
അമിത രോമ വളര്‍ച്ച പല സ്ത്രീകളുടേയും പ്രതിസന്ധിയാണ്. എന്നാല്‍ ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അല്പം വേപ്പെണ്ണ മിക്സ് ചെയ്ത് തേക്കുന്നത് ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാ രം കാണുന്നതിന് സഹായിക്കുന്നു. സ്ത്രീകള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ ഇത് തേച്ച് കുളിക്കാവുന്നതാണ്.

ചര്‍മ്മത്തിന് നിറം
ചര്‍മ്മത്തിന് നിറം കുറവാണെന്ന പരാതിയുണ്ടോ? എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി വേപ്പെണ്ണയും അല്പം മഞ്ഞളും മിക്സ് ചെയ്ത് കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ തേക്കൂ. ഇതിനു ശേഷം പത്ത് മിനിട്ട് കഴിഞ്ഞ് കുളിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന് നല്ല നിറം നല്‍കുന്നതോടൊപ്പം സൗന്ദര്യസംരക്ഷണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ മഞ്ഞള്‍ വളരെ നല്ലതാണ്.

നല്ലൊരു മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് പലപ്പോഴും വേപ്പെണ്ണയും മഞ്ഞളും. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഇത് തേച്ച് കുളിച്ച് നോക്കൂ. ചര്‍മ്മം വരണ്ടതാവാതെ മൃദുവാക്കി ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് വേപ്പെണ്ണയും മഞ്ഞളും ചേര്‍ന്ന മിശ്രിതം. ഇത് തേച്ച് കുളിക്കുന്നത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം നല്കി ചര്‍മ്മത്തിലെ ചൊറിച്ചിലും എക്സിമ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞള്‍ വേപ്പെണ്ണ മിശ്രിതം കുളിക്കും മുന്‍പ് തേക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തിലെ അലര്‍ജി
ചര്‍മ്മത്തിലെ അലര്‍ജി പലപ്പോഴും പലരേയും വലക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞളും വേപ്പെണ്ണയും മികച്ചതാണ്. ഇത് ചര്‍മ്മത്തിലെ ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ അനാവശ്യ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇത്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വേപ്പെണ്ണ മഞ്ഞള്‍ മിശ്രിതം.



Click it and Unblock the Notifications