വരണ്ട ചര്‍മ്മത്തിന് കിടിലന്‍ ഒറ്റമൂലി തേനില്‍

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ചര്‍മ്മത്തിലെ വരള്‍ച്ച. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. വരണ്ട ചര്‍മ്മം ഉണ്ടാക്കുന്ന ബുദ്ധമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതിന് വേണ്ടി അല്‍പം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. സൗന്ദര്യത്തിനും ചര്‍മ്മത്തിനും പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇതെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേനിലുണ്ട്. തേന്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന പല അവസ്ഥക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തിലെ വരള്‍ച്ച തന്നെയാണ് പലപ്പോഴും പല വിധത്തില്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. തേന്‍ ഏതൊക്കെ രീതിയില്‍ ചര്‍മ്മത്തിന് ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയുകയില്ല. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റം പലര്‍ക്കും വിശ്വസനീയമല്ല. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നു തേനിലൂടെ എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം.

ഫേസ്പാക്ക് 1

ഫേസ്പാക്ക് 1

അരക്കപ്പ് ഷിയ ബട്ടര്‍, മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര്, അഞ്ച് തുള്ളി ടീ ട്രീ ഓയില്‍, മൂന്ന് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം എന്നതാണ് സത്യം. ഇത് ചര്‍മ്മത്തിന് പല വിധത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഇതിലൂടെ ലഭിക്കുന്നു. വരണ്ട ചര്‍മ്മത്തിനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഫേസ്പാക്ക് 2

ഫേസ്പാക്ക് 2

തേനും ലാവന്‍ഡറും ഉപയോഗിച്ച് നമുക്ക് മറ്റൊരു ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. അരക്കപ്പ് ഒലീവ് ഓയിലും ഇതോടൊപ്പം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇത് മൂന്നും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുപ്പത് സെക്കന്റുകള്‍ കൊണ്ട് തന്നെ ചര്‍മ്മത്തിലെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാവും. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതികൂല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് എത്ര ദിവസത്തേക്ക് വേണമെങ്കിലും സൂക്ഷിച്ച് വെക്കാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

ഫേസ്പാക്ക് 3

ഫേസ്പാക്ക് 3

ഒന്നരക്കപ്പ് വെളിച്ചെണ്ണ, മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് ഇത് വരണ്ട ചര്‍മ്മമുള്ളിടത്തെല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെ വലിയ ഗുണമാണ് ഇത് നല്‍കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് തേന്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതെല്ലാം ചര്‍മ്മത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഈ ഫോസ്പാക്ക്.

ഫേസ്പാക്ക് 4

ഫേസ്പാക്ക് 4

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം തേന്‍, അല്‍പം ആല്‍മണ്ട് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തെ പിന്നീട് ഇല്ലാതാക്കുന്ന രീതിയിലേക്ക് മാറ്റുന്നു.

ഫേസ്പാക്ക് 5

ഫേസ്പാക്ക് 5

തേനും അല്‍പം പഞ്ചസാരയും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ തേന്‍ മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ.

ഫേസ്പാക്ക് 6

ഫേസ്പാക്ക് 6

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സൗന്ദര്യത്തിന് വെല്ലുവിളിയാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍. തേനും നാരങ്ങ നീരും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് കിടക്കാന്‍ നേരം തേച്ച് പിടിപ്പിക്കുക. വരണ്ട ചര്‍മ്മത്തിലെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന തേന്‍ വഴികള്‍ ചില്ലറയല്ല.

ഫേസ്പാക്ക് 7

ഫേസ്പാക്ക് 7

ഓട്‌സും തേനും നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങളില്‍ എല്ലാം നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതാണ്. അരക്കപ്പ് ഓട്‌സ് അരച്ചത്, അല്‍പം തേന്‍, അല്‍പം വെളിച്ചെണ്ണ എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്.

Story first published: Monday, September 10, 2018, 13:45 [IST]
X
Desktop Bottom Promotion