For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ഏത് ചുളിവിനും 2 തുള്ളി ആവണക്കെണ്ണ

ചര്‍മ്മത്തിലെ ചുളിവിനെ മറികടക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

നമുക്ക് പ്രായമായി എന്ന് പെട്ടെന്ന് മനസ്സിലാക്കുന്നത് ചര്‍മ്മത്തിന്റെ ചുളിവിലൂടെയാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്നത്. പലപ്പോഴും ചര്‍മ്മത്തിലെ ചുളിവ് കഴുത്തിലും മുഖത്തുമാണ് കാണിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി തന്നെയാണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍. മേക്കപ് ചെയ്തും മറ്റും മാറ്റാന്‍ പലരും ശ്രമിക്കാറുണ്ടെങ്കിലും അതിന് ഒരു പരിധി വരെ മാത്രമേ ഇത്തരം ചുളിവുകള്‍ മറച്ച് വെക്കാന്‍ കഴിയുകയുള്ളൂ. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിലെ ചുളിവ്.

പ്രായം കൂടുന്നതോടെ നമ്മുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടമാവുന്നു. ഇത് പിന്നീട് ചര്‍മ്മം അയഞ്ഞ് തൂങ്ങി മുറുക്കമില്ലാതായി മാറുന്നതിന് കാരണമാകുന്നു. ചുളിവ്, മുഖത്തും കഴുത്തിലും ഇരുണ്ട പാടുകള്‍, വരകള്‍ എന്നിവയെല്ലാം പിന്നീട് ചുളിവായി മാറുന്നു. വിപണിയില്‍ ഇതിന് പരിഹാരം കാണുന്നതിനായി നിരവധി ക്രീമുകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അണുബാധ, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവയെല്ലാം പലപ്പോഴും ഇതിന്റെയെല്ലാം ഫലമായി ഉണ്ടാവുന്ന ഒന്നാണ്.

എന്നാല്‍ ഇനി പ്രകൃതിദത്തമാ രീതിയില്‍ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. അതിനായി ആവണക്കെണ്ണ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചുളിവകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും മൃദുത്വവും നല്‍കുന്നതിന് സഹായിക്കുന്നു. ആവണക്കെണ്ണ മുഖത്തുപയോഗിക്കുമ്പോള്‍ അത് ഏതൊക്കെ തരത്തില്‍ ചര്‍മ്മത്തിലെ ചുളിവകറ്റി മറ്റ് ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് എങ്ങനെയെല്ലാം എന്ന് നോക്കാം. മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി തുടക്കുക. അല്‍പം ആവണക്കെണ്ണ എടുത്ത് ഇത് ചെറുതായി ചൂടാക്കി കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു രാത്രി ഇത് ചെയ്തിട്ട് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ചെയ്യാം. കഴുത്തിലെ ചുളിവകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ഇത്.

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് തിളക്കവും ചുളിവകറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ കൊളാജന്റെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും ആണ് മറ്റൊന്ന്. രണ്ടും തുല്യ അളവില്‍ എടുത്ത് ഇത് കൊണ്ട് കഴുത്തില്‍ മസ്സാജ് ചെയ്യുക. ഇത് വട്ടത്തില്‍ ആണ് ചെയ്യേണ്ടത്. അരമണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. കണ്ണിനു താഴെയുള്ള ചുളിവ് അകറ്റുന്നതിനും ഇത് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

നാരങ്ങ നീരും ആവണക്കെണ്ണയും

നാരങ്ങ നീരും ആവണക്കെണ്ണയും

നാരങ്ങ നീരും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും ഇത്തരം ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. മുഖം നല്ലതു പോലെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും നല്ലതാണ്. കഴുത്തിലെ കറുപ്പകറ്റി തിളക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

 മഞ്ഞള്‍പ്പൊടിയും ആവണക്കെണ്ണയും

മഞ്ഞള്‍പ്പൊടിയും ആവണക്കെണ്ണയും

മഞ്ഞള്‍പ്പൊടിയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ചുളിവകറ്റി യുവത്വം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍പ്പൊടിയും ആവണക്കെണ്ണയും ചേര്‍ന്ന മിശ്രിതം മികച്ചതാണ്.

കറ്റാര്‍വാഴയും ആവണക്കെണ്ണയും

കറ്റാര്‍വാഴയും ആവണക്കെണ്ണയും

കറ്റാര്‍ വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് കഴുത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിന് മൃദുത്വവും ചുളിവകറ്റുന്നതിനും സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് മാത്രമേ ഈ മിശ്രിതം മുഖത്ത് നിന്ന് മാറ്റാന്‍ പാടുകയുള്ളൂ.

ഒലീവ് ഓയിലും ആവണക്കെണ്ണയും

ഒലീവ് ഓയിലും ആവണക്കെണ്ണയും

ഒലീവ് ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അതിലുപരി ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. മുഖത്ത് ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ് ഇതിലൂടെ.

റോസ് വാട്ടര്‍ ആവണക്കെണ്ണ

റോസ് വാട്ടര്‍ ആവണക്കെണ്ണ

റോസ് വാട്ടറില്‍ ആവണക്കെണ്ണ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവകറ്റുന്നതിനും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നു ഇത്. രാത്രി കിടക്കുമ്പോള്‍ തേച്ച് പിടിപ്പിച്ച് ഇത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുക്കികളയണം. പെട്ടെന്ന് തന്നെ ചുളിവകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു.

English summary

How To Use Castor Oil To Remove Wrinkles

How to use castor oil to remove wrinkles read on to know more about it.
X
Desktop Bottom Promotion