For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനയില്ല, അനാവശ്യ രോമത്തിന് 2മിനിട്ട് പരിഹാരം

ഈ പ്രശ്‌നത്തെ വെറും രണ്ട് മിനിട്ടില്‍ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം

|

അനാവശ്യ രോമങ്ങള്‍ സ്ത്രീകളുടെ സൗന്ദര്യസങ്കല്‍പ്പത്തിന് എന്നും വിലങ്ങ് തടിയാവുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിന് പല വിധത്തില്‍ശ്രദ്ധിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ നമ്മള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പല തരത്തില്‍ നമ്മുടെ ചര്‍മ്മത്തിന് ദോഷമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അനാവശ്യ രോമത്തെ കളയുമ്പോള്‍ ചില കാര്യങ്ങള്‍ശ്രദ്ധിക്കണം.

അനാവശ്യ രോമങ്ങള്‍ സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നത് ചില്ലറയല്ല. മേല്‍ച്ചുണ്ടിലേയും മുഖത്തുണ്ടാവുന്നതുമായ രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല സ്ത്രീകളുടേയും ആത്മവിശ്വാസം കുറയ്ക്കാന്‍ പലപ്പോഴും ഈ രോമങ്ങള്‍ കാരണമാകുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ വാക്‌സിംഗ് പോലുള്ള വേദനാജനകമായ പരിഹാരങ്ങള്‍ക്ക് പലരും മുതിരും.

പ്രായം പത്ത് കുറക്കാം ആയുര്‍വ്വേദത്തിലൂടെപ്രായം പത്ത് കുറക്കാം ആയുര്‍വ്വേദത്തിലൂടെ

എന്നാല്‍ ഇനി വേദനയില്ലാതെ വെറും രണ്ട് മിനിട്ടിനുള്ളില്‍ മുഖത്തേയും കക്ഷത്തിലേയും രോമത്തെ ഇല്ലാതാക്കാന്‍ എളുപ്പവഴി. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് തന്നെ അനാവശ്യ രോമമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏതൊക്കെ തരത്തില്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം.

 മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുതല്‍ക്കൂട്ടാണ്. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് സഹായിക്കുന്നത്. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മഞ്ഞളില്‍ കടലമാവ് ചേര്‍ത്ത് നമുക്ക് അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞള്‍ കടലമാവിനൊപ്പം ചേരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുക എന്ന് നോക്കാം. അനാവശ്യ രോമങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു മഞ്ഞള്‍ കടലമാവ് മിശ്രിതം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം പാലില്‍ ചേര്‍ത്ത് കുഴയ്ക്കാം. ഇത് പേസ്റ്റ് രൂപത്തില്‍ അയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് അനാവശ്യ രോമത്തെ വേദനയില്ലാതെ തന്നെ പൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. പല വിധത്തില്‍ ഇത് ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നല്ലതു പോലെ പേസ്റ്റ് രൂപത്തിലായ മിശ്രിതം മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മേല്‍ച്ചുണ്ടിലെ രോമം പതുക്കെ പതുക്കെ കൊഴിഞ്ഞ് പോവാന്‍ തുടങ്ങും. വെറും രണ്ട് മിനിട്ട് മാത്രമേ ഇത് മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കേണ്ടതായി ഉള്ളൂ. ഇത്തരത്തില്‍ ചെയ്താല്‍ തന്നെ ഇത് സൗന്ദര്യപ്രശ്‌നങ്ങളെ പരിഹരിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് എല്ലാ വിധത്തിലും അനാവശ്യ രോമത്തെ ഇല്ലാതാക്കുന്നു.

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

മറ്റൊരു പ്രകൃതി ദത്ത പരിഹാരമാണ് നാരങ്ങയും പഞ്ചസാരയും. അനാവശ്യ രോമത്തെ ഇളക്കിമാറ്റാന്‍ ഏറ്റവും പെട്ടെന്ന് ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും നമ്മുടെ വിരല്‍ത്തുമ്പിലാണ് പരിഹാരമുള്ളത്. അതുപോലെ തന്നെയാണ് അനാവശ്യ രോമമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും. സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് ഒരു അവിഭാജ്യ ഘടകമാണ്. എങ്ങനെ ഈ മിശ്രിതം മുഖരോമത്തിനെ ഇല്ലാതാക്കും എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു സ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പഞ്ചസാര നല്ലതു പോലെ ഉരുകി കഴിഞ്ഞതിനു ശേഷം മാത്രമേ മുഖത്ത് തേയ്ക്കാന്‍ പാടുള്ളൂ. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ രോമം എന്നന്നേക്കുമായി കൊഴിഞ്ഞ് പോവും. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

പാലും മഞ്ഞളും

പാലും മഞ്ഞളും

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെയധികംസഹായിക്കുന്നു പാലും മഞ്ഞളും. പാലും മഞ്ഞളും മിക്‌സ് ചെയ്യുന്നത് പല വിധത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മഞ്ഞള്‍ തന്നെയാണ് രോമം കൊഴിയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍. പാലും മഞ്ഞളും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉപയോഗിക്കുന്നതെങ്ങനെ?

ഉപയോഗിക്കുന്നതെങ്ങനെ?

മഞ്ഞളില്‍ അല്‍പം പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. കക്ഷത്തിലെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാനും പാലും മഞ്ഞളും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. വെറും രണ്ട് മിനിട്ട് മാത്രം മതി ഇതിന്റെ ഉപയോഗം എന്നതാണ് സത്യം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കടലമാവും തേനും

കടലമാവും തേനും

തേനും കടലമാവും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും വെറും മിനിട്ടുകള്‍ കൊണ്ട് പരിഹാരം കാണാന്‍ മികച്ച മാര്‍ഗ്ഗമാണ് കടലമാവും തേനും. കടലമാവില്‍ ഏറ്റവും അധികം രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ഇത് ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തേന്‍ ഒരു സ്പൂണ്‍ എടുത്ത് അതില്‍ അല്‍പം കടലമാവ് മിക്‌സ് ചെയ്ത് അല്‍പം നാരങ്ങ നീരും കൂടി ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലെ അനാവശ്യ രോമത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതാണ് ഏറ്റവും വലിയ കാര്യം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള അല്‍പം പഞ്ചസാര എന്നിവ നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ഇതും അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കും. മാത്രമല്ല മുഖത്തെ എല്ലാ വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന് അലോസരമുണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. പിന്നീട് ഉണ്ടാവാത്ത രീതിയില്‍ രോമത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

നാരങ്ങയും തേനും

നാരങ്ങയും തേനും

ചര്‍മസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങയും തേനും. ഇതിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ട യാതൊരു വിധത്തിലുള്ള ആവശ്യവും ഇല്ല. കാരണം എല്ലാ വിധത്തിലും ഇത് ചര്‍മസംരക്ഷണത്തിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. നാരങ്ങയും തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും രോമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. വെറും മിനിട്ടുകള്‍ക്കുള്ളില്‍ രോമത്തെ ഇല്ലാതാക്കാന്‍ ഇതിന് കഴിയുന്നു.

English summary

how to remove upperlip and underarms hair

Removing underarm and upper lip hairs in just two minutes. We have listed some home remedies to remove the hair, read on.
Story first published: Thursday, May 3, 2018, 18:05 [IST]
X
Desktop Bottom Promotion