For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചര്‍മ്മത്തിന്‌ ഇനി ദിവസവും 30മിനിട്ട്

|

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നേരിടുന്നതിന് പലരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെയായിരിക്കും. എന്നാല്‍ ഇത് നമ്മുടെ പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. എന്നും സൗന്ദര്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഉത്തമം. ഇതാകട്ടെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല.

സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

തിരക്കിനു പുറകേ പായുമ്പോള്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ നല്‍കാന്‍ പലര്‍ക്കും കഴിയുകയില്ല. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം കാണുന്നതിനും തിരക്കിനിടയിലും അല്‍പം മിനിട്ടുകള്‍ സൗന്ദര്യത്തിന് വേണ്ടി മാറ്റി വെക്കുന്നതിനും ശ്രദ്ധിക്കണം.മുഖത്തിന് തിളക്കം നല്‍കാനും ക്ഷീണവും അലച്ചിലും ഇല്ലാതാക്കി മുഖം ഫ്രഷ് ആക്കി ഇരിക്കുന്നതിനും സഹായിക്കുന്നു ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

സൂര്യരശ്മികള്‍ കൊണ്ടുണ്ടാകുന്ന പാട്

സൂര്യരശ്മികള്‍ കൊണ്ടുണ്ടാകുന്ന പാട്

മുഖത്ത് സൂര്യപ്രകാശം അമിതമായി കൊള്ളുമ്പോള്‍ കറുത്ത പാടുകള്‍ ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിനായി ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഇത് ഏത് പാടിനേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് മിക്സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്സ് ചെയ്ത് 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് മുഖത്തെ എല്ലാ കറുത്ത പാടുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കാം

മൃതകോശങ്ങളെ ഇല്ലാതാക്കാം

ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന മറ്റൊന്നാണ് മൃതകോശങ്ങള്‍. മൃതകോശങ്ങളെ ഇല്ലാതാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷ്ണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പപ്പായ നല്ലതു പോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്

ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും.

അമിത എണ്ണമയം

അമിത എണ്ണമയം

അമിത എണ്ണമയം ഉള്ളതും പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്സ്ചുറൈസറും മതി.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്‍പം മോയ്സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം. മാത്രമല്ല പല സൗന്ദര്യ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും കഴിയുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അരക്കപ്പ് ഓട്സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

യുവത്വം നിലനിര്‍ത്തുന്നതിന്

യുവത്വം നിലനിര്‍ത്തുന്നതിന്

ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഓക്സി ലൈഫ് ബ്ലീച്ച് ചെയ്യാം. എങ്ങനെയെന്ന് നോക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍ താഴെ പറയുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ക്രീം ബ്ലീച്ച് ബ്ലീച്ച് പൗഡറില്‍ 7:1 എന്ന അനുപാതത്തില്‍ മിക്സ് ചെയ്യുക. 15 മിനിട്ടിനു ശേഷം മുഖം വൃത്തിയായി കഴുകാം. ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.

English summary

How to Get Smooth and Glowing Skin in 30 Minutes

Find the best tips for how to get healthy glowing skin. Here are some home remedies to get glowing skin
Story first published: Thursday, March 22, 2018, 15:19 [IST]
X
Desktop Bottom Promotion