For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ദിവസം മിനക്കെട്ടാല്‍ അരിമ്പാറ പോവും ഇങ്ങനെ

ശരീരത്തിലുണ്ടാകുന്ന അരിമ്പാറകളെ തുരത്താന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

അരിമ്പാറ ചര്‍മ പ്രശ്‌നങ്ങളില്‍ ഒരു വില്ലന്‍ തന്നെയാണ്. പലപ്പോഴും ഇതിനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് കഴിയാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവരും ചില്ലറയല്ല. വൈറസാണ് അരിമ്പാറക്ക് പിന്നിലെ പ്രധാന കാരണം. പലപ്പോഴും ഇത്തരം കാരണങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാത്തതാണ് പല വിധത്തില്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും എല്ലാം പ്രതിസന്ധി ഉണ്ടാക്കുന്നത്. അരിമ്പാറ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് ഉണ്ടാക്കുന്നത്. നമുക്ക് ചുറ്റുമുള്ള നിരവധി ചര്‍മ്മരോഗങ്ങളില്‍ ഒന്ന് മാത്രമാണ് അരിമ്പാറ. എന്നാല്‍ അരിമ്പാറ അല്‍പം കൂടി ഗുരുതരമായാല്‍ അതിനെ ചിലപ്പോള്‍ ചികിത്സിച്ച് മാറ്റാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബദാം ഓയില്‍ വെളിച്ചെണ്ണ: കഷണ്ടിക്ക് പൂര്‍ണവിടബദാം ഓയില്‍ വെളിച്ചെണ്ണ: കഷണ്ടിക്ക് പൂര്‍ണവിട

ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എപ്പോഴും നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ആലോചിച്ച് തീരുമാനിക്കുമ്പോള്‍ മാത്രമേ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. പാലുണ്ണി, അരിമ്പാറ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തിലൂടെ കഴിയും. ആസ്പിരിന്‍ രോഗശാന്തിയ്ക്ക് മാത്രമല്ല അരിമ്പാറയെ ഇല്ലാതാക്കാനും സഹായിക്കും. ഇതല്ലാതെ അരിമ്പാറയോട് പൊരുതാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊന്ന്. വെളുത്തുള്ളി ചൂടാക്കി അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ദിവസവും 10 മിനിട്ട് ഇതിനായി ചിലവാക്കുക. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകാന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് സഹായിക്കുകയും ചെയ്യുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ മുറിച്ച് അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ഇതിലെ എന്‍സൈമുകള്‍ അരിമ്പാറയെ ഇല്ലാതാക്കുന്നു. കഴിക്കാന്‍ മാത്രമല്ല ചര്‍മസംരക്ഷണത്തിനും പൈനാപ്പിള്‍ മികച്ചതാണ്.

വിറ്റാമിന്‍ സി ടാബ്ലെറ്റ്

വിറ്റാമിന്‍ സി ടാബ്ലെറ്റ്

വിറ്റാമിന്‍ സി ടാബെല്റ്റ് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയ്ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് അരിമ്പാറ പോവാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ അരിമ്പാറക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍. ഇത് മുഖക്കുരു, അരിമ്പാറ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തില്‍ നമ്മളെ വലക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍.

ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്നാലും ഇത്തരത്തില്‍ അരിമ്പാറക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുകയും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ആണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും.

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും ചേര്‍ത്ത് അരിമ്പാറയെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റിവൈറല്‍ ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് അരിമ്പാറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. നേരിട്ട് തന്നെ ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ചര്‍മ്മത്തിന് കോട്ടം തട്ടാതെ അരിമ്പാറയെ ഇളക്കി മാറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍, അലര്‍ജി എന്നിവയൊന്നും ഉണ്ടാക്കുകയും ഇല്ല.

 കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. ഇതോടൊപ്പം അല്‍പം തേനും കൂടി ചേരുമ്പോള്‍ അത് എല്ലാ വിധത്തിലും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച ഒരു കൂട്ടാണ് ഈ മിശ്രിതം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

ഇതും ഒരു മാര്‍ഗ്ഗം തന്നെയാണ്. അരിമ്പാറ വൈറസ് മൂലമാണ് പകരുന്നത്. ശരീരത്തിന്‍െ പ്രതിരോധ ശേഷി കുറയുമ്പോളാണ് ഇത്തരത്തില്‍ വൈറസ് പകരുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താനുള്ള ഭക്ഷണം കഴിയ്ക്കുക.

ആസ്പിരിന്‍

ആസ്പിരിന്‍

ആസ്പിരിന്‍ ഉപയോഗിച്ച് അരിമ്പാറ കളയാന്‍ എളുപ്പമാണ്. ആസ്പിരിന്‍ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നല്ലതുപോലെ അരിമ്പാറയ്ക്ക് മുകളില്‍ തേച്ച് പിടിപ്പിയ്ക്കുക. എല്ലാ ദിവസവും രാത്രി ഇത് ചെയ്യുക. ഒരാഴ്ച കൊണ്ട് അരിമ്പാറ മാറും. മാത്രമല്ല പിന്നീട് വരുകയും ഇല്ല എന്നതാണ് സന്തോഷം തരുന്ന പ്രധാനപ്പെട്ട കാര്യം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. അരിമ്പാറയെ ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ഇല നെടുകേ മുറിച്ച് അതിനുള്ളിലെ പള്‍പ്പ് അരിമ്പാറയില്‍ തേയ്ക്കുക ഇതിലെ മാലിക് ആസിഡ് അരിമ്പാറയെ നശിപ്പിക്കുന്നു. പാടുപോലുമില്ലാതെ അരിമ്പാറ പൂര്‍ണമായും ഇളക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിച്ച് പെട്ടെന്ന് നമുക്ക് അരിമ്പാറയെ ഇല്ലാതാക്കാവുന്നതാണ്. ആവണക്കെണ്ണയില്‍ അല്‍പം ബേക്കിംഗ് പൗഡര്‍ മിക്‌സ് ചെയ്ത് ഇത് അരിമ്പാറയ്ക്ക് മുകളില്‍ തേച്ച പിടിപ്പിക്കുക. ഒരു ബാന്‍ഡേജ് ഉപയോഗിച്ച് ഇത് കവര്‍ ചെയ്യുക. അരിമ്പാറ നശിക്കുന്നതു വരെ ഇത് തുടരുക. ഒരാഴ്ച കൊണ്ട് തന്നെ അരിമ്പാറ കൊഴിഞ്ഞ് പോവുന്നു.

ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടി മധുരത്തിന്റെ വേര് ഉപയോഗിച്ചും അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ഇരട്ടി മധുരം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് അരിമ്പാറയെ കൊഴിച്ച് കളഞ്ഞ് ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ചും ഇത്തരത്തില്‍ അരിമ്പാറയെ തുരത്താവുന്നതാണ്. ഇത് ഏത് ചര്‍മ്മത്തേയും സഹായിക്കുന്നതാണ്. നേരിട്ട് തന്നെ അരിമ്പാറയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകാന്‍ കാരണമാകും. മാത്രമല്ല വേദനയില്ലാതെ അരിമ്പാറയെ മാറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്.

English summary

how to get rid of warts naturally

Here are some home remedies to remove warts in body, read on to know more
X
Desktop Bottom Promotion