For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു പെട്ടെന്ന് മാറാന്‍

By Glory
|

മുഖക്കുരു എല്ലാവരെയും തന്നെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. വലിയ ചെലവ് വരുന്ന ചിത്സാരീതികളെക്കാള്‍. നമുക്കു തന്നെ ചെറിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പ്രകൃതി ചികിത്സ നടത്താനായാല്‍ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാനാവും.

sx

മുഖക്കുരു മാറ്റാന്‍ മാറ്റാന്‍ മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന എല്ലാ മരുന്നുകളും മാരകമായ കെമിക്കല്‍ ചേര്‍ത്തുള്ളതാണെന്ന് അറിയാമല്ലോ. ഇത്തരത്തില്‍ വിശ്വാസം പൂര്‍വ്വം നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മരുന്നുകളും പ്രതിവിധികളുമാണ് ഇവിടെ പറയുന്നത്.

തേന്‍ ഉപയോഗിച്ച് മുഖക്കുരു മാറ്റാം

തേന്‍ ഉപയോഗിച്ച് മുഖക്കുരു മാറ്റാം

രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍ എടുക്കുക. അതിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതു സഹായിക്കും.

ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകിയശേഷം മിക്സ് ചെയ്ത തേന്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ദിനേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരു ഇല്ലാതാക്കാം.

ഓറഞ്ച് തൊലി നല്ലൊരു മരുന്നാണ്

ഓറഞ്ച് തൊലി നല്ലൊരു മരുന്നാണ്

ഓറഞ്ച് തോല്‍ പൊടിക്കാനാവും വിധത്തില്‍ ഉണക്കുക. ഇതു നന്നായി പൊടിച്ചെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ഒലിവെണ്ണയും ചേര്‍ക്കുക. പേസ്റ്റ് രൂപത്തിലേക്ക് മിക്സ് ചെയ്തശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു പമ്പ കടക്കും.

കറുവാപ്പട്ടയിലും കാര്യമുണ്ട്

കറുവാപ്പട്ടയിലും കാര്യമുണ്ട്

കറുവാപ്പട്ടയും തേനും ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഒരു ഒറ്റമൂലി തയ്യാറാക്കാം. കറുവാപ്പട്ട പൊടിച്ചശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുകൊടുക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ചെയ്താല്‍ എളുപ്പത്തില്‍ മുഖക്കുരുവിനെ ഇല്ലാതാക്കം. ശ്രദ്ധിക്കുക: തേന്‍ ഉപയോഗിക്കുമ്പോള്‍ മുടിയിലും കണ്‍പുരികത്തിലും തട്ടാതെ നോക്കണം. തേന്‍ കൊണ്ടാല്‍ കറുത്ത മുടി നരച്ച നിറത്തിലാകും.

വേപ്പില ഇക്കാര്യത്തിലും ഉഷാര്‍

വേപ്പില ഇക്കാര്യത്തിലും ഉഷാര്‍

നിരവധി പ്രകൃതി ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന ആര്യവേപ്പിന്റെ പൊടിയും എണ്ണയും മുഖക്കുരു മാറ്റുന്നതിനും നല്ലൊരു മരുന്നാണ്. ബാക്റ്റീരിയയെ തടയാനുള്ള ശക്തിയുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ആര്യവേപ്പ്. മുഖക്കുരു പൊട്ടത്തക്ക വിധത്തില്‍ നല്ല ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക.

തുടര്‍ന്ന് കോട്ടണ്‍ ബട്സ് ഉപയോഗിച്ച് വേപ്പെണ്ണ മുഖക്കുരുവില്‍ തേച്ചുകൊടുക്കുക. ആര്യവേപ്പില പൊടിച്ചെടുത്ത് വെള്ളം ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടിക്കൊടുക്കുകയും ആവാം. രാത്രി മുഴുവനും ഇതു പുരട്ടിക്കിടക്കുന്നതാണ് നല്ലത്.

പപ്പായയും മതി മുഖക്കുരു മാറ്റാന്‍

പപ്പായയും മതി മുഖക്കുരു മാറ്റാന്‍

മൂത്ത പപ്പായയുടെ വിത്ത് കളഞ്ഞ് മുഖത്ത് വച്ചുപിടിപ്പിക്കാവുന്ന തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കുക. അരമണിക്കൂര്‍ നേരത്തേക്ക് പപ്പായ മുഖത്ത് വച്ച് കിടക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

നാരങ്ങാ നീര്

നാരങ്ങാ നീര്

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നാരങ്ങാനീര് പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അല്‍പം കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തും മുഖക്കുരുവില്‍ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും

ഐസ്

ഐസ്

ഐസ് ഒരു വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവി*!*!*!േടക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാന്‍ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുക. മുഖക്കുരുവിനു പെട്ടെന്ന് ശമനമുണ്ടാകും

വെളുത്തുള്ളി

വെളുത്തുള്ളി

ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും ഇതാവര്‍ത്തിക്കാം

രക്ത ചന്ദനം

രക്ത ചന്ദനം

രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക.

ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.

ജീരക വെള്ളം കുടിക്കുക

ജീരക വെള്ളം കുടിക്കുക

ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ അതിനേക്കാള്‍ വലിയ മരുന്ന് വേറെ ഇല്ല. ജീരകത്തില്‍ അടങ്ങിയ സിങ്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു. സാധാരണ വാങ്ങി തേക്കാറുള്ള പല ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. അത് അത്തരം ക്രീമുകള്‍ വാങ്ങി കാശ കളയാതെ ജീരകം ഉപയോഗിച്ചാല്‍ അത്രയും നല്ലതല്ലേ?

ഗ്രാമ്പൂ, ജാതിക്ക, തേന്‍ പേസ്റ്റ്

ഗ്രാമ്പൂ, ജാതിക്ക, തേന്‍ പേസ്റ്റ്

ഗ്രാമ്പൂവും ജാതിക്കയും ഉണക്കി പൊടിച്ചു മിക്‌സ് ആക്കി തേനില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. മുഖക്കുരു പെട്ടെന്ന് മാറിക്കോളും.

ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം, കുറെ വെള്ളം കുടിക്കുക

ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം, കുറെ വെള്ളം കുടിക്കുക

മിക്ക അസുഖത്തിനും കുറെ വെള്ളം കുടിക്കുന്നത് ഒരു പ്രതിവിധിയാണ്. മുഖക്കുരുവിന്റെ കാര്യത്തിലും തഥൈവ. മുഖക്കുരു വരുന്നതിനു മുന്നേ വെള്ളം കുടിച്ചു തുടങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. അസുഖം വരുന്നതിനു മുന്നേ അതിനുള്ള പ്രതിരോധം തീര്‍ക്കുക ആണല്ലോ കൂടുതല്‍ നല്ലത്.

നല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലിക്കുക

നല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലിക്കുക

മത്സ്യം, വാള്‍നട്സ്, ഫല്‍ക്സ് സീഡ് എന്നീ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. അത് കൂടാതെ പഴങ്ങളും പച്ചക്കറികളും ശീലിക്കുക.

ഈ പൊടികൈകള്‍ ഒന്നും നിങ്ങളുടെ മുഖക്കുരുവിന് ശമനം നല്കിയില്ലെങ്കില്‍ ഒട്ടും പേടിക്കേണ്ട ഇവയെല്ലാം ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്തതും ആരോഗ്യത്തിന് ഒരുപാട് ഉപകാരപ്രദവുമായവയുമാണ്.

English summary

മുഖക്കുരു പെട്ടെന്ന് മാറാന്‍

Pimples or acne are skin lesions/inflammations that occur when the sebaceous glands (oil glands) of the skin get infected with bacteria and swell up,
Story first published: Thursday, June 14, 2018, 10:35 [IST]
X
Desktop Bottom Promotion