Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കം ചെയ്യാം
നിങ്ങളുടെ മുഖചർമ്മത്തിലും താടി ചർമത്തിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന കബ്ലാക് ഹെഡ്‌സ് ഓരോരുത്തരെയും അലോസരപ്പെടുത്തുന്ന ഒന്നാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഓരോ തവണയും വളരെയധികം ആയാസപ്പെട്ടുകൊണ്ട് നമ്മളതിനെ മായ്ച്ചു കളയാൻ ശ്രമിക്കുമ്പോൾ അവ വീണ്ടും വീണ്ടും ശക്തിയോടെ പ്രത്യക്ഷപ്പെടുന്നത് കാണാനാവും. ഇത് " തെളിമയാർന്നതും തിളക്കംമേറിയതുമായ മുഖചർമം ലഭിക്കുക " എന്ന നമ്മുടെ സ്വപ്നത്തിന് വിലങ്ങു വയ്ക്കുന്ന ഒന്നായിരിക്കും. എന്നാൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. എല്ലാത്തിനും ഒരു പ്രതിവിധി ഉണ്ടെന്ന കാര്യം മറക്കേണ്ടതില്ല.

മുഖക്കുരുവിന്റെ ഉറ്റചങ്ങാതിയാണ് നമ്മെ അലോസരപ്പെടുത്തുന്ന ഈ ബ്ലാക് ഹെഡ്‌സ്. ചർമത്തിൽ രോമവളർച്ച തടസ്സപ്പെടുമ്പോഴാണ് ഇതുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത്തരം ബ്ലാക് ഹെഡ്‌സ് ശരീരത്തിൽ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. മുഖത്തിന് കാര്യമെടുക്കുകയാണെങ്കിൽ സാധാരണഗതിയിൽ ഇവ പ്രത്യക്ഷപ്പെടുന്നത് മൂക്കിലും താടിയിലും നെറ്റിത്തടത്തിലും ഒക്കെയാണ്.

ചർമസുഷിരങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്:
ഹോർമോണുകളുടെ അസന്തുലിതാവസ്ഥ : ആർത്തവം നാളുകളിലും ഗർഭകാലയളവിലുമൊക്കെ ഉണ്ടാകുന്ന ഹോർമോണുകളുടെ അസന്തുലനാവസ്ഥയും ആർത്തവ കാലചക്രവുമൊക്കെ താടി ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

ഉത്കണ്ഠ
മാനസിക സമ്മർദവും ഉൽക്കണ്ഠയുമൊക്കെ അധികമായുള്ളവർക്ക് ഇതുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

മോശമായ ഭക്ഷണക്രമം :
നിങ്ങളോരോരുത്തരും സമീകൃതമായ ഭക്ഷണക്രമം പാലിക്കുന്നില്ലെങ്കിൽ, ചെറുകുടലിൽ അസന്തുലനാവസ്ഥ ഉണ്ടായേകാം, ഇത് കറുത്ത സുഷിരങ്ങൾക്ക് കാരണമാകുന്നു .

കറുത്ത പാടുകളെ അകറ്റിനിർത്താൻ വീട്ടിൽതന്നെ കണ്ടെത്താവുന്ന നുറുങ്ങു വഴികൾ ; എക്സ്ഫോളിയേഷൻ തുടർച്ചയായി ചെയ്യുക
തുടർച്ചയായി മുഖചർമ്മത്തിൽ എക്സ്ഫോളിയേഷൻ ചെയ്യുന്നത് താടി ചർമ്മത്തിലെ നിർജീവമായ കോശങ്ങളെ അടർത്തി കളയാൻ സഹായിക്കുന്നു.. എങ്കിലും ആവശ്യത്തിലധികം തവണ ഇതാവർത്തിക്കുന്നത് ചിലപ്പോൾ മോശമായി ഭവിച്ചേക്കാം. സുഷിരങ്ങളുള്ള ഭാഗങ്ങളിൽ വളരെ മൃദുവായി മാത്രം എക്സ്ഫോളിയേഷൻ ചെയ്യുക

മുഖചർമ്മത്തെ ആവി കൊള്ളിക്കുക
നിങ്ങളുടെ മുഖചർമ്മത്തിലെ സുഷിരങ്ങളെ പ്രതിരോധിക്കാനായി തയ്യാറെടുക്കുമ്പോൾ ആദ്യമേ ചെയ്യേണ്ട കാര്യം നിങ്ങളുടെ മുഖചർമ്മത്തെ അതിനു വേണ്ടി ഒരുക്കുക എന്നാതാണ്. ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുത്തശേഷം ആവികൊള്ളുന്നത് വളരെ ഉത്തമമാണ്.
നിങ്ങളുടെ തലഭാഗം ഒരു ടവ്വൽകൊണ്ട് പൊതിഞ്ഞ് വയ്ക്കുക. ഇത് ചെയ്യുന്നത് വഴി ചർമസുഷിരങ്ങൾ ലോലമാവുകയും, സുഷിരങ്ങൾക്കെതിരെ ചെയ്യുന്ന പ്രതിവിധികൾ എളുപ്പത്തിൽ ഫലപ്രാപ്തിയിലെത്താൻ സഹായിക്കുകയും ചെയ്യുന്നു. വേണമെങ്കിൽ ചൂടുവെള്ളത്തിലേക്ക് നിങ്ങൾക്ക് കുറച്ച് തേയില എണ്ണയും ചേർക്കാവുന്നതാണ് .

നിങ്ങളുടെ നഖം ഉപയോഗിച്ചുകൊണ്ട് കറുത്ത സുഷിരങ്ങളിൽ അമർത്തുന്നത് ഒഴിവാക്കുക
കൂടുതൽ ശ്രദ്ധിക്കേണ്ടതും ഏറെ ഗൗരവമുള്ളതുമായ ഒരു കാര്യമാണ് ഇത്. വേണമെങ്കിൽ നിങ്ങൾക്ക് സുഷിരങ്ങളെ നീക്കം ചെയ്യുന്ന റിമൂവറുകളോ മറ്റ് സാമഗ്രികളോ വാങ്ങി ഉപയോഗിക്കാവുന്നതാണ്

കറുത്ത സുഷിരങ്ങളെ മായ്ച്ചുകളയാനായി നല്ലൊരു തുണിക്കഷണം ഉപയോഗിക്കാം
കറുത്ത സുഷിരങ്ങളെ മായ്ച്ചുകളയാനും മുഖചർമ്മത്തിൽ പ്രയോഗിക്കാനുമായി മേന്മയേറിയ നിരവധി റിമൂവിങ് സ്ട്രിപ്പുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. മികച്ച ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്

ഉപ്പ് ഉപയോഗിക്കാം
ഉപ്പ് മികച്ചൊരു ആൻറി ബാക്ടീരിയൽ ഘടകമായതിനാൽ ഇത് പെട്ടെന്നുതന്നെ ചർമസുഷിരങ്ങളിലേക്ക് കടന്നുചെന്ന് രോഗാണുക്കളെ നിർജ്ജീവമാക്കാൻ സഹായിക്കുന്നു.
കുറച്ച് ഉപ്പ് എടുത്ത ശേഷം അതിലേക്ക് കുറച്ചു നാരങ്ങാ നീരും വെള്ളവും ചേർത്ത് താടി ചർമത്തിൽ മസാജ് ചെയ്യുകയാണെങ്കിൽ, ഇതുവഴി ചർമത്തിൽ പതുങ്ങിയിരിക്കുന്ന മാലിന്യങ്ങളെയും ജീവനില്ലാത്ത ചർമ്മ കോശങ്ങളെയുമൊക്കെ നീക്കം ചെയ്യാൻ സാധിക്കും.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
മുഖചർമത്തിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളായ മുഖക്കുരുവിനേയും കറുത്ത പാടുകളേയും നിറം മങ്ങലിനെയ്യുമൊക്കെ ചെറുത്തു നിർത്താൻ കഴിവുള്ള മികച്ചൊരു ആൻറി ഓക്സിഡന്റാണ് വിറ്റാമിൻ സി.
ഇത് ചർമത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ബാക്ടീരിയയുമൊക്കെ തുരത്തിയോടിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വിറ്റാമിൻ സി അധികമായ അടങ്ങിയിരിക്കുന്ന ഭക്ഷണ സാമഗ്രികകളായ പപ്പായയും സ്ട്രോബറിയും ചുവന്ന ക്യാപ്സിക്കവും ഇലക്കറികളും ഒക്കെ ധാരാളമായി കഴിക്കാൻ ശ്രമിക്കുക.

ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം
ഉരിഞ്ഞെടുത്ത ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊട്ടിച്ചെടുക്കുക. കുറച്ചു വെള്ളത്തോടൊപ്പം ചേർത്ത് കുഴമ്പുരൂപത്തിലാക്കിയെടുത്ത ഈ മിശ്രിതം താടി ചർമത്തിൽ പതിയെ തേച്ചുപിടിപ്പിക്കുക.
15 മിനിറ്റ് കാത്തിരുന്നശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഇതിൻറെ ഉപയോഗം, മുഖചർമ്മത്തിൽ ആവശ്യത്തിലധികം എണ്ണമയം ഉത്പാദിപ്പിക്കുന്നതിനേയും അഴുക്ക് അടിഞ്ഞു കൂടുന്നതിനേയുമൊക്കെ തടഞ്ഞു നിർത്തും

കറുത്ത സുഷിരങ്ങൾ ഉള്ള ഭാഗങ്ങളിൽ തേച്ചുരയ്ക്കൽ ഒഴിവാക്കുക
ബലംപ്രയോഗിച്ചുള്ള തേച്ചുരയ്ക്കൽ നിങ്ങളുടെ ചർമ്മത്തിൽ പോറൽ വരുത്തിയേക്കാം. അതുകൂടാതെ ഇത് ചർമത്തിൽ അളവിൽ കൂടുതൽ എണ്ണമയം ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരുപക്ഷേ ഇത് നിങ്ങളുടെ മുഖത്തിലെ കറുത്ത സുഷിരങ്ങളെ കൂടുതൽ മോശമാക്കാനും കാരണമായേക്കാം .

കറ്റാർവാഴ
കറ്റാർവാഴ ഇലയിൽ നിന്നെടുക്കുന്ന ജെൽ മുഖത്തുണ്ടാകുന്ന കറുത്ത സുഷിരങ്ങളെ പ്രതിരോധിക്കുന്ന ഒരു മരുന്നാണെന്ന കാര്യം അറിയാമോ. ഈ ജെൽ നേരിട്ട് നിങ്ങളുടെ താടി ചർമ്മങ്ങളിൽ തേച്ചുപിടിപ്പിച്ച ശേഷം 10 മിനിറ്റ് കാത്തിരിക്കാം. അതിനുശേഷം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

പാലും തേനും ഉപയോഗിച്ചുകൊണ്ട്
കറുത്ത സുഷിരങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല സങ്കലനമാണ് പാലും തേനും. കുറച്ച് തേനെടുത്ത് പാലിനോടൊപ്പം ചെയ്ത് കുഴമ്പുരൂപത്തിലാക്കി എടുത്തശേഷം മൈക്രോവേവ് ഓവനിൽ വച്ച് ഇതിനെ തണുക്കാൻ അനുവദിക്കുക ഈ മിക്സ് ഒരു കോട്ടൺ തുണിക്കഷ്ണം ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ താടി ചർമ്മങ്ങളിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് കാത്തിരുന്നശേഷം തുടച്ചുകളയാം

കളിമണ്ണുകൊണ്ടുള്ള പ്രതിവിധി
കളിമണ്ണ് മാസ്കുകളുടെ പ്രയോഗം നിങ്ങളുടെ ചർമ്മത്തിൽ നിന്നും അഴുക്കിനെയും കറകളെയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. കുറച്ച് കളിമണ്ണ് എടുത്തശേഷം (Fuller's earth or bentonite clay) വെള്ളത്തിൽ മിക്സ് ചെയ്തു കുഴമ്പുരൂപത്തിലാക്കി കറുത്ത സുഷിരങ്ങൾ ഉള്ള ഭാഗങ്ങളിൽ പ്രയോഗിക്കാം. ഉണങ്ങാൻ അനുവദിച്ചശേഷം തുടച്ചുകളയാവുന്നതാണ്.

കറുവാപ്പട്ടയും തേനും ചേർത്തുകൊണ്ടുള്ള പ്രതിവിധി
ഇവ രണ്ടും ഒരുമിച്ച് ഉപയോഗിച്ചാൽ മുഖചർമ്മത്തിലെ സുഷിരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ വളരെ ഫലപ്രദമാണ്. ഒരു ടീസ്പൂൺ കറുവപ്പട്ടയോടൊപ്പം ഒരു ടേബിൾ സ്പൂൺ തേൻ കൂടി ചേർക്കുക. കട്ടികുറഞ്ഞ ഒരു പഞ്ഞി കഷണമെടുത്ത് ഇതിൽ മുക്കി നിങ്ങളുടെ താടി ചർമ്മങ്ങളിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കാത്തിരുന്ന ശേഷം തുടച്ചുകളയാം.

നാരങ്ങാ കൊണ്ടുള്ള പ്രതിവിധി
കറുത്ത സുഷിരങ്ങളെ മായിച്ചുകളയാനായി നാരങ്ങാ വളരെ ഉപയോഗപ്രദമാണ്. ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ചെറിയൊരു പഞ്ഞിക്കഷണം ഉപയോഗിച്ചുകൊണ്ട് സുഷിരങ്ങൾ ഉള്ള ഭാഗത്ത് നേരിട്ട് പ്രയോഗിക്കുക. ഇതിനെ ഉണങ്ങാൻ അനുവദിച്ച ശേഷം വീണ്ടും ഒരു ഒരാവർത്തികൂടി ഇത് ചെയ്യുക. മൂന്നു മുതൽ നാല് തവണ വരേ ഇങ്ങനെ ചെയ്തശേഷം ഇളംചൂടുവെള്ളത്തിൽ നിങ്ങളുടെ മുഖം കഴുകി വൃത്തിയാക്കാവുന്നതാണ്

പഞ്ചസാരയും ജൊജോബ എണ്ണയും ഉപയോഗിച്ചുകൊണ്ട്
ഇരു സാമഗ്രഹികളും ഓരോ ടീസ്പൂൺ വീതം എടുത്തശേഷം മിക്സ് ചെയ്ത ശേഷം നിങ്ങളുടെ കറുത്ത സുഷിരങ്ങൾ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. നിങ്ങളുടെ കൈവിരലുകൾ ഉപയോഗിച്ചു കൊണ്ട് ഈ ഭാഗങ്ങളിൽ മൃദുലമായി മസാജ് ചെയ്യുക. ഇത് കറുത്ത സുഷിരങ്ങളെ മായ്ച്ചു കളയുക മാത്രമല്ല ചെയ്യുന്നത് അതോടൊപ്പം നിങ്ങളുടെ ചർമത്തെ ഈർപ്പമുള്ളതാക്കി നിലനിർത്താനും സഹായിക്കുന്നു

തുളസിയും വിനാഗിരിയും കൂട്ടിച്ചേർത്തുകൊണ്ട്
കറുത്ത സുഷിരങ്ങളെ മായ്ച്ചുകളയുന്ന കാര്യത്തിൽ തുളസിയും വിനാഗിരിയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. 5-6 തുളസിയിലകൾ എടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുഴമ്പുരൂപത്തിലാക്കുക.. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ശേഷം ഒരു കുപ്പിയിലടച്ചു വച്ചു സൂക്ഷിക്കുക. ഈ മിശ്രിതം നിങ്ങളുടെ പാടുകളുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക.

ഓട്സും പഞ്ചസാരയും ചേർത്തുള്ള പ്രതിവിധി
അരച്ചെടുത്ത ഒരു ടീസ്പൂൺ ഓട്സ് മാവിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കുക. അരടീസ്പൂൺ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒലിവ് ഓയിലോ ( ഈർപ്പം ഉണ്ടാക്കാൻ വേണ്ടത്ര മാത്രം ) ചേർത്തശേഷം ഇത് താടി ചർമത്തിൽ പ്രയോഗിക്കാം. 20 സെക്കൻഡെങ്കിലും തേച്ചുരച്ച ശേഷം 10 മിനിറ്റ് കാത്തിരിക്കാം. അതിനു ശേഷം ഇത് കഴുകിക്കളയുമ്പോൾ നിങ്ങൾക്ക് വ്യത്യാസം അനുഭവിച്ചറിയാനാകും

മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള പ്രതിവിധി
മികച്ച ഒരു ഫെയ്സ് മാസ്കിംഗ് പ്രതിവിധിയാണിത്. നിങ്ങൾക്ക് ആകെ ആവശ്യമുള്ളത് ഒരു മുട്ടയുടെ വെള്ളയും പിന്നെ കുറച്ച് ഫേഷ്യൽ ടിഷ്യൂ പേപ്പറുമാണ്. നിങ്ങളുടെ മുഖം ആദ്യമേ വൃത്തിയായി കഴുകുക. അതിനുശേഷം ഈർപ്പമില്ലാത്ത ടിഷ്യൂ പേപ്പറുകൾ കറുത്ത സുഷിരങ്ങൾ ഉള്ള ഭാഗങ്ങളിൽ വയ്ക്കുക. ഇതിലേക്ക് ഒരു ബ്രഷ് ഉപയോഗിച്ച് മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക.. ഇത് ഉണങ്ങുന്നതുവരെ കാത്തിരുന്നശേഷം അടർത്തിക്കളയാം.

ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിവിധി
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്തശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക. ഇത് നിങ്ങളുടെ താടി ചർമ്മങ്ങളിൽ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കാത്തിരുന്നശേഷം ഇത് കഴുകി കളയാവുന്നതാണ്
നമ്മുടെ വീട്ടിൽ തന്നെ കണ്ടെത്താവുന്ന ഇത്തരം നുറുങ്ങുവിദ്യകൾ എല്ലാം തന്നെ നിങ്ങളുടെ താടി ചർമ്മത്തിൽ കണ്ടുവരുന്ന കറുത്ത സുഷിരങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നവയാണ്. ഇവയെല്ലാം ഉപയോഗിച്ചിട്ടും നിങ്ങളുടെ ചർമ്മത്തിൽ യാതൊരു മാറ്റവും അനുഭവപ്പെടുന്നില്ലെങ്കിൽ ഉടൻതന്നെ ഒരു ത്വക്ക് രോഗവിദഗ്ധനെ കണ്ടെത്തി പരിഹാരം ആരായേണ്ടത് അത്യാവശ്യമാണ്



Click it and Unblock the Notifications