For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ വെറും മൂന്ന് മിനിട്ട്

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഇതിന് പരിഹാരം കാണാവുന്നതാണ്.

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ബ്ലാക്ക്‌ഹെഡ്‌സ്. അതിനെ ഇല്ലാതാക്കുന്നതിനും മുഖത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.

ചര്‍മ്മത്തിന് വരള്‍ച്ച, നിറം കുറവ്, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് കൂടുതല്‍ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എത്രയൊക്കെ ഇല്ലാതാക്കിയാലും വീണ്ടും വരുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൂക്കിനിരുവശത്തും കവിളിലും പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ് കാണാവുന്നതാണ്. ഇതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഇതിന് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേന്‍. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുന്നതിനും തേന്‍ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പൂര്‍ണമായി ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തേന്‍ ഇത്തമമാണ്. തേന്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ ഒളിഞ്ഞിരിക്കുന്ന ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മം ക്ലിയറാവുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുട്ടയുടെ വെള്ള മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മുട്ടയുടെ വെള്ള എടുത്ത് ഇത് മൂക്കിനിരുവശവും തേച്ച് പിടിപ്പിക്കുക. അതിനു മുകളില്‍ ഒരു ടിഷ്യൂപേപ്പര്‍ ഒട്ടിച്ച് വെക്കുക. ശേഷം അല്‍പം മുട്ടയുടെ വെള്ള കൂടി തേച്ച് പിടിപ്പിക്കുക. ഇതിനു മുകളില്‍ അല്‍പം ടിഷ്യൂപേപ്പര്‍ ഒട്ടിക്കുക. ഇങ്ങനെ മൂന്ന് നാല് തവണ ചെയ്യുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം മുഖത്ത് നിന്നും പറിച്ചെടുക്കുക. ഇതില്‍ ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും മാറുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് പലപ്പോഴും ബേക്കിംഗ് സോഡ. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല.മാത്രമല്ല നിങ്ങളില്‍ നിലനില്‍ക്കുന്ന സൗന്ദര്യ പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു. ബേക്കിംഗ് സോഡ കൊണ്ട് മുഖം കഴുകുന്നത് ശീലമാക്കുക. ഇത് കുറച്ച് ദിവസം മൂന്ന് മിനിട്ട് നേരമെങ്കിലും തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ബ്ലാക്ക്‌ഹെഡ്‌സിനെ എന്നന്നേക്കുമായി ഇല്ലാതാക്കാവുന്നതാണ്.

മാസ്‌ക്ക്

മാസ്‌ക്ക്

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്‌ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സലൈസൈലിക് ആസിഡ് ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു.

 കറുവപ്പട്ട

കറുവപ്പട്ട

ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. മുഖത്ത് തേച്ച് വച്ചത് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്‌ഹെഡ്സ് പോവും. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.

 ഓട്സ്

ഓട്സ്

സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓ്ട്സ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും മികച്ച് നില്‍ക്കുന്നതും ആണ്. ഓട്‌സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് കളയുന്നതിനും മാര്‍ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്‌സില്‍ മിക്‌സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്‌ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം സുന്ദരമാവും. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് സൗന്ദര്യത്തിനും ആരോഗ്യത്തിനും വരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കുന്നു. നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്‌സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്‌സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാവും. ഒരു ദിവസത്തെ ഉപയോഗത്തില്‍ നിന്നും തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാവുന്നതാണ്.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തില്‍ ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്‍പം മുന്നില്‍ തന്നെയാണ്. ഉപയോഗിക്കേണ്ട വിധമാണ് അല്‍പം ശ്രദ്ധിക്കേണ്ടത്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മോയ്സ്ചുറൈസിംഗ്

മോയ്സ്ചുറൈസിംഗ്

മോയ്സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് ഇതിലൂടെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

Read more about: face skin care
English summary

How to Get Rid of Blackheads easily

we have listed some home remedies to remove blackheads on nose, read on.
X
Desktop Bottom Promotion