വീട്ടിൽ വച്ചു തന്നെ ഫേഷ്യൽ ചെയ്യാം

തിരക്കുള്ള ജീവിതചര്യകൾക്കിടയിൽ മുഖവും ചർമ്മവും തിളക്കമുള്ളതാക്കി സൂക്ഷിക്കുക എന്നത് അസാധ്യമായ കാര്യമാണ്.ഒരു മണിക്കൂർ പുറത്തു പോയി നമ്മിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു മുഖം ഫേഷ്യൽ ചെയ്യുകയാണ് ഇതിനുള്ള മികച്ച പോംവഴി.ഇത് നമുക്ക് വീട്ടിൽ ചെയ്യാവുന്നതേയുള്ളൂ.

RX6

സ്പായിൽ അപ്പോയിന്മെന്റ് എടുക്കുകയോ കൂടുതൽ പണം ചെലവഴിക്കുകയോ,ഒന്നും വേണ്ട.വീട്ടിൽ വച്ച് തന്നെ എങ്ങനെ ഫേഷ്യൽ ചെയ്യാമെന്ന് ഘട്ടം ഘട്ടമായി ചുവടെ കൊടുക്കുന്നു.

ക്ലെൻസിംഗ്

ക്ലെൻസിംഗ്

ചർമ്മസംരക്ഷണത്തിന്റെ ആദ്യ ഘട്ടം എന്നത് മുഖം വൃത്തിയാക്കുക എന്നതാണ്.അഴുക്ക്,അമിത എണ്ണമയം,മേക്കപ്പ് എന്നിവ മാറ്റി ചർമ്മത്തെ കൂടുതൽ പോഷകങ്ങൾ ആഗീരണം ചെയ്യാൻ പാകത്തിലാക്കുന്നു.

രീതി

നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ക്ലൻസർ തെരഞ്ഞെടുക്കുക.എണ്ണമയമുള്ള ചർമ്മത്തിന് ഓയിൽ ഫ്രീ ആയ ക്ലൻസർ ആണ് ഉത്തമം.വരണ്ട ചർമ്മത്തിന് മയിൽഡ് ഫോമിങ് ക്ലൻസറും ഉപയോഗിക്കുക.ഇതും രണ്ടും മിശ്രിതമായ ചർമ്മക്കാർ കോമ്പിനേഷൻ സ്കിൻ ടൈപ്പ് ക്ലൻസർ ഉപയോഗിക്കുക.

നിർദ്ദേശം

തേൻ നല്ലൊരു ക്ലൻസറായി ഉപയോഗിക്കാവുന്നതാണ്.ആന്റി ബാക്റ്റീരിയലും ജലാംശം നിലനിർത്തുന്ന ഗുണങ്ങളുള്ള തേൻ ചർമ്മത്തെ മൃദുവും വൃത്തിയുള്ളതുമാക്കും.കുറച്ചു തേൻ ചർമ്മത്തിൽ പുരട്ടി ഒന്നോ രണ്ടോ മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകിക്കളഞ്ഞാൽ മതിയാകും.ഇത് എല്ലാ ചർമ്മക്കാർക്കും യോജിച്ചതാണ്.

എക്സ്ഫോലിയേഷൻ

എക്സ്ഫോലിയേഷൻ

ഫേഷ്യലിൽ ഇതും പ്രധാനപ്പെട്ട ഒരു ഘട്ടമാണ്.ചർമ്മത്തിലെ മൃതകോശങ്ങളെയും കുഴികളെയും നീക്കുന്ന പ്രക്രീയയാണിത്.ഇത് ചർമ്മത്തെ തെളിച്ചമുള്ളതും മുഖത്തെ ചെറുപ്പമായും നിലനിർത്തും.നിങ്ങൾക്ക് പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതേയുള്ളൂ.

രീതി

ക്ലയൻസിങ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ചർമ്മത്തിന് യോജിച്ച എക്സ്ഫോലിയേറ്റർ തിരഞ്ഞെടുക്കുക.

ഒരു നാണയ വലുപ്പത്തിൽ എക്സ്ഫോലിയേറ്റർ എടുത്തു വൃത്താകൃതിയിൽ ചർമ്മത്തിൽ മുകളിലേക്ക് ഉരസുക.ഏതാനും നിമിഷം മൃദുവായി ചെയ്യുക.മുഖത്ത് കൂടുതൽ ഉരസാതിരിക്കുക.അതിനു ശേഷം തണുത്തവെള്ളത്തിൽ കഴുകുക

നിർദ്ദേശം

സാധാരണ ചർമ്മത്തിന് - ഒരു സ്പൂൺ ഓട്സ് ഒരു സ്പൂൺ തേൻ ഒരു സ്പൂൺ ഒലിവെണ്ണ എന്നിവ യോജിപ്പിച്ചു ഉപയോഗിക്കാവുന്നതാണ്

എണ്ണമയമുള്ള ചർമ്മത്തിന് - ഒരു സ്പൂൺ തേൻ ഒരു സ്പൂൺ വെള്ളം ഒരു സ്പൂൺ പഞ്ചസാര എന്നിവ യോജിപ്പിച്ചു ഉപയോഗിക്കാം.

വരണ്ട ചർമ്മത്തിന് - ഒരു സ്പൂൺ തേൻ,ഒരു സ്പൂൺ ഒലിവെണ്ണ ഒരു സ്പൂൺ ബദാം എന്നിവ യോജിപ്പിച്ചു ഉപയോഗിക്കാം.

 ആവി പിടിക്കൽ

ആവി പിടിക്കൽ

വീട്ടിൽ ഫേഷ്യൽ ചെയ്യുമ്പോൾ ആവി പിടിക്കുന്നതിൽ തുടങ്ങുന്നത് നല്ലതാണ്.ഇത് ചർമ്മത്തെ റിലാക്സ് ചെയ്യുകയും സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നു.ഇത് ചര്മ്മംത്തിലെ വിഷാംശം പുറത്തുകളയാനും ഫേഷ്യലിന്റെ ഗുണങ്ങൾ നിലനിര്ത്താനും സഹായിക്കും.ആവി പിടിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

രീതി

ഒരു ബൗളിൽ വളരെ ചൂടുള്ള വെള്ളം എടുക്കുക.ഒരു തുണിയോ മറ്റെന്തെങ്കിലും ഉപയോഗിച്ച് പാത്രം പിടിക്കുന്നത് കൈ പൊള്ളാതിരിക്കാൻ സഹായിക്കും.

തലയ്ക്ക് മുകളിലൂടെ ഒരു ടൗവ്വൽ ഇട്ട് മുഖം പാത്രത്തിനടുത്തേക്ക് കൊണ്ട് വരുക.ടൗവ്വൽ ആവി പിടിച്ചു നിര്ത്താന് സഹായിക്കും.

പാത്രത്തിനടുത്തേക്ക് മുഖം കൊട് വരുക.

കൂടുതൽ അടുത്തേക്ക് കൊണ്ട് വരണ്ട.കാരണം നീരാവി വളരെ ചൂടായിരിക്കും.

ഇത് 5 -10 മിനിറ്റ് ചെയ്യുക.അപ്പോൾ നീരാവി തണുത്തിട്ടുണ്ടാകും

നിർദ്ദേശങ്ങൾ

കുറച്ചു റോസ്‌മേരി എസെൻഷ്യൽ ഓയിലോ ഔഷധങ്ങളായ ജമന്തി,റോസ്‌മേരി എന്നിവ വെള്ളത്തിൽ ഇടുന്നത് നന്നായിരിക്കും. നല്ല ഗന്ധമുള്ള നീരാവി നിങ്ങളുടെ ചർമ്മത്തെ വൃത്തിയാക്കുകയും ആന്റി ഓക്സിഡന്റ് ചർമ്മത്തിന് നൽകുകയും ചെയ്യും.

ഫെയിസ് മാസ്ക് പുരട്ടുക

ഫെയിസ് മാസ്ക് പുരട്ടുക

നിങ്ങൾ ആവി പിടിച്ചു കഴിയുമ്പോൾ ചർമ്മം പോഷകങ്ങൾ ആഗീരണം ചെയ്യാൻ പാകത്തിലായിരിക്കും.ഫെയിസ് മാസ്ക് ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും.പൊടി,സൂര്യപ്രകാശം,രാസവസ്തുക്കൾ എന്നിവ ചർമ്മത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും പ്രായക്കൂടുതൽ ഉണ്ടാക്കുകയും ചെയ്യും.ഫെയിസ് മാസ്ക് ഇവയെല്ലാം കുറച്ചു ചർമ്മത്തിന് പോഷകവും ചെറുപ്പവും നൽകും.നിങ്ങളുടെ ചർമ്മത്തിന്റെ പ്രശനങ്ങൾക്ക് അനുസരിച്ചുള്ള മാസ്ക് ഉപയോഗിക്കുക.

രീതി

നിങ്ങളുടെ ചർമ്മത്തിന് യോജിച്ച മാസ്ക് തെരഞ്ഞെടുക്കുക.

ഈ മാസ്ക് ചർമ്മത്തിൽ കട്ടി കുറഞ്ഞ അടുക്കായി പുരട്ടുക.കണ്ണിനും വായ്ക്കും അടുത്ത് വരുന്നത് ഒഴിവാക്കുക.

ഹ്യൂമിഡിഫയർ ഓൺ ചെയ്യുകയോ കുതിർത്ത ശേഷം കുളിക്കുകയോ ചെയ്യുക.

സമയത്തിന് ശേഷം മാസ്ക് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക

നിർദ്ദേശങ്ങൾ

സാധാരണ/ സമ്മിശ്ര ചർമ്മത്തിന് - 1 സ്പൂൺ തേനും ഒരു സ്പൂൺ തൈരും യോജിപ്പിച്ചു പുരട്ടുക.

എണ്ണമയമുള്ള ചർമ്മത്തിന് - ഒരു സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു സ്പൂൺ തേനും ഉപയോഗിക്കാം

വരണ്ട ചർമ്മത്തിന് - പകുതി പഴം ഉടച്ചതും ഒരു സ്പൂൺ തേനും ചേർത്ത് പുരട്ടുക

ടോൺ

ടോൺ

ഇപ്പോൾ നിങ്ങളുടെ ചർമ്മത്തിന് ഫെയിസ് മാസ്കിന്റെ ഗുണങ്ങൾ എല്ലാം ലഭിച്ചു കുതിർന്നു ഇരിക്കുന്നുണ്ടാകും.കുഴികൾ ഒക്കെ അടച്ചു അഴുക്കും വിഷാംശവും നീക്കി സീൽ ചെയ്യേണ്ട സമയമാണിത്.ടോണർ അഴുക്ക് നീക്കി സുഷിരങ്ങൾ സീൽ ചെയ്യാൻ സഹായിക്കും.മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും ചർമ്മത്തിന് ജലാംശം നിലനിര്ത്താനും ഇത് സഹായിക്കും

രീതി

നിങ്ങളുടെ ചർമ്മത്തിന് യോജിച്ച ടോണർ തെരഞ്ഞെടുക്കുക

ഒരു കോട്ടൺ പാഡിൽ പുരട്ടി ചർമ്മത്തിൽ പുരട്ടുക.കണ്ണിനു ചുറ്റും ഒഴിവാക്കുക.കോട്ടൺ പാഡ് എല്ലായിടത്തും ഒരുപോലെ വ്യാപിപ്പിക്കാൻ സഹായിക്കും.ഇത് ഉണങ്ങാൻ അനുവദിക്കുക

നിങ്ങൾക്ക് സമ്മിശ്ര ചർമ്മം ആണെങ്കിൽ ടോണർ മിതമായി ഉ[പ്രയോഗിക്കുക.

നിർദ്ദേശം

അര സ്പൂൺ ആപ്പിൾ സിഡാർ വിനാഗിരിയും ഒരു സ്പൂൺ വെള്ളവും ചേർത്ത് ടോണർ ആയി ഉപയോഗിക്കാവുന്നതാണ്.ആപ്പിൾ സിഡാർ വിനാഗിരി ചർമ്മത്തിലെ പി ഹെച് ബാലൻസ് നിയന്ത്രിക്കുകയും കുഴികൾ അടയ്ക്കുകയും ചെയ്യുന്നു.

മോയിസ്ചറൈസ്

മോയിസ്ചറൈസ്

വീട്ടിലെ ഫേഷ്യലിന്റെ അവസാന ഘട്ടമാണിത്.ഇതില്ലാതെ ഫേഷ്യൽ പൂർണ്ണമാകില്ല.നിങ്ങളുടെ പോഷകഗുണമുള്ള ചർമ്മത്തിന് ജലാംശം ആവശ്യമാണ്.മോയിസ്ചയ്റിസർ ഇതിന് സഹായിക്കും.

രീതി

നിങ്ങളുടെ ചർമ്മത്തിന് യോജിച്ച മോയിസ്ചയ്റിസർ തെരഞ്ഞെടുക്കുക

കുറച്ചെടുത്തു ചർമ്മത്തിന് മുകളിലേക്ക് വൃത്താകൃതിയിൽ പുരട്ടുക

നിങ്ങളുടെ ചർമ്മം ഇത് വലിച്ചെടുക്കാൻ അനുവദിക്കുക

നിർദ്ദേശം

സാധാരണ ചർമ്മം - അര സ്പൂൺ ബദാം അല്ലെങ്കിൽ ഒലിവെണ്ണ

വരണ്ട ചർമ്മത്തിന് - അര സ്പോൺ വെളിച്ചെണ്ണ അല്ലെങ്കിൽ ആർഗൺ ഓയിൽ ഉപയോഗിക്കാവുന്നതാണ്

എണ്ണമയമുള്ള ചർമ്മത്തിന് - അര സ്പൂൺ ജൊജോബ ഓയിൽ അല്ലെങ്കിൽ ഒരു സ്പൂൺ കറ്റാർവാഴ ജെൽ പുരട്ടുക

 ഫേഷ്യലിന് മുൻപ് ശ്രദ്ധിക്കേണ്ട നുറുങ്ങുകളും നിർദ്ദേശങ്ങളും

ഫേഷ്യലിന് മുൻപ് ശ്രദ്ധിക്കേണ്ട നുറുങ്ങുകളും നിർദ്ദേശങ്ങളും

ഫേഷ്യൽ ചെയ്ത ഉടൻ മേക്കപ്പ് ഇടാതിരിക്കുക .ചർമ്മത്തിന് ശ്വസിക്കാൻ കുറച്ചു സമയം കൊടുക്കുക

മുകളിലത്തെ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ സമയവും പാലിക്കുക

ആരോഗ്യമുള്ള ചർമ്മത്തിനായി എല്ലാ ആഴചയിലും ഫേഷ്യൽ ചെയ്യുക.പ്രകൃതി ദത്ത ചേരുവകൾ നിങ്ങളുടെ ചർമ്മത്തിന് കേടു വരുത്തുകയില്ല

ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തും

Story first published: Friday, July 20, 2018, 18:00 [IST]
X
Desktop Bottom Promotion