Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
വരണ്ട ചര്‍മ്മം എന്ന വില്ലനെ മറികടക്കാന്‍
ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. എത്രയൊക്കെ മോയ്സ്ചുറൈസര്‍ തേച്ചിട്ടും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചര്‍മ്മം എല്ലാവരുടേയും പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ല ക്രീമും മറ്റും വാരിത്തേക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ക്രീമും മറ്റും തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.
വരണ്ട ചര്‍മ്മം സൗന്ദര്യ സംരക്ഷണത്തില്‍ എന്നും വില്ലനാണ്. എത്രയൊക്കെ മോയ്സ്ചുറൈസര്‍ ഇട്ടാലും അതൊന്നും ചര്‍മ്മത്തിന്റെ ഏഴയലത്ത് പോലും വരില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ചര്മ്മസംരക്ഷണമെന്നത് തലവേദനയാണ് പലപ്പോഴും വരണ്ട ചര്‍മ്മക്കാര്‍ക്ക്.
എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത ചിലതുണ്ട്. ഇതില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി അത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. വരണ്ട ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മം സംരക്ഷിക്കുന്നതിന് വരള്‍ച്ചയും നിറം മങ്ങലും എല്ലാം പലപ്പോഴും വില്ലനാവുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മത്തിന് വരള്‍ച്ച മാറ്റുന്നതിന് ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇടക്കിടെയുള്ള മുഖം കഴുകുന്നത്
മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എപ്പോഴും എപ്പോഴും മുഖം കഴുകുന്നത് പലപ്പോഴും വരണ്ട ചര്‍മ്മക്കാരുടെ ശീലമായിരിക്കും. ഇത്തരം ശീലത്തിന് വിട നല്‍കുകയാണ് ചെയ്യേണ്ടത്. കാരണം ഇത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. അതുകൊണ്ട് ഇടക്കിടെയുള്ള മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തിന് വില്ലനാവുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്പം ശ്രദ്ധിക്കേണ്ടത് നല്ലതാണ്.

മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം
മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും മോയ്സ്ചുറൈസറിന്റെ അമിതോപയോഗം പലപ്പോഴും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ. അതുകൊണ്ട് അമിതമായി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് വളരെയധികം വില്ലനായി മാറുന്നു. മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് പലവിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ മാറ്റാമെങ്കിലും ഇത് പലപ്പോഴും വരണ്ട ചര്‍മ്മത്തിന് കാരണമാകുന്നുണ്ട്.

സോപ്പിന്റെ ഉപയോഗം
സോപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ടതാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സോപ്പില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ പലപ്പോഴും ചര്‍മ്മം വരണ്ടതാക്കുന്നു.

ചൂടുവെള്ളത്തിലുള്ള കുളി
തണുപ്പാണെങ്കിലും ചൂടാണെങ്കിലും ചൂടുവെള്ളത്തിലുള്ള കുളി പ്രശ്നമുണ്ടാക്കുന്നതാണ്. ഇതും ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും. ചൂടുവെള്ളത്തിലെ കുളി ചര്‍മ്മം വരളാന്‍ കാരണമാകുന്നു. മാത്രമല്ല കുളിക്കാന്‍ സോപ്പിന് പകരം ഷവര്‍ ജെല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും മോയ്സ്ചുറൈസര്‍ പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ അതിന് പറ്റുന്ന മോയ്സ്ചുറൈസര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പൂര്‍ണമായും ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

വെള്ളം കുടിക്കാതിരിക്കുക
ശരീരത്തിന് ജലാംശം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം എന്നാണ് പറയുന്നത്. ജ്യൂസും കഴിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍
പലരും മുഖം കഴുകുന്നതിന് ഫേസ് വാഷ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ ദിവസവും ഒരു നേരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചര്‍മ്മം വരണ്ടതായി മാറുന്നു.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കാം
ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിലുപരി പാലില്‍ കുതിര്‍ത്ത ബദാം അരച്ച് മിക്സ് ചെയ്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നല്ലൊരു ഫേസ്പാക്കാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെള്ളരിക്ക നീരും പഞ്ചസാരയും
വെള്ളരിക്ക നീരും പഞ്ചസാരയും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഇരുണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളരിക്ക നീരും പഞ്ചസാരയും.

തൈരും ചെറുപയര്‍ പൊടിയും
തൈരും ചെറുപയര്‍ പൊടിയും മിക്സ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഏത് വിധത്തിലും ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications