Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
മൂക്കിലുള്ള ബ്ലാക്ക്ഹെഡ്സിന് ഇനി നിമിഷ പരിഹാരം
ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്ന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും എല്ലാം പലപ്പോഴും പല വിധത്തിലാണ് നമ്മുടെ സൗന്ദര്യത്തിന് വില്ലനാവുന്നത്.
എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുഖത്തെ കറുപ്പും അഴുക്കും എല്ലാമാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.
സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നു. ഇത് ചര്‍മ്മസംരക്ഷണത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇവ പെട്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഭാഗത്ത് രോമവളര്‍ച്ച കൂടി ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ചര്‍മ്മസംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് ബ്ലാക്ക്ഹെഡ്സ് വളരെ കൂടുതലായി കാണപ്പെടുന്നത്. ഇത് പലപ്പോഴും മൂക്കിനിരുവശത്ത് നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പകരാനും കാരണമാകുന്നു.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന ഇത്തരം പ്രശ്നങ്ങളെ എങ്ങനെയെല്ലാം ഇല്ലാതാക്കാം എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പണച്ചിലവില്ലാത്തതും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുതല്‍ക്കൂട്ടാവുന്നതും ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവി പിടിയ്ക്കുക
ബ്ലാക്ക്ഹെഡ്സ് ആണെങ്കിലും വൈറ്റ്ഹെഡ്സ് ആണെങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആവി പിടിക്കുന്നത്. മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിയ്ക്കുന്നതിലൂടെ ചര്‍മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്. ഇത് പെട്ടെന്ന് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ് കളയാന്‍ ബേക്കിംഗ് സോഡ ഇങ്ങനെ ഉപയോഗിക്കാം. ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയയ്ുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.

ഓട്സ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഓട്സ്. ഓട്സ് കൊണ്ട് ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇത്തരത്തില്‍ പൂര്ണമായുബം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഓട്സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് കളയുന്നതിനും മാര്‍ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്സില്‍ മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം ക്ലിയറാകും.

തേന്‍
തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു.

നാരങ്ങാ നീര് ഉത്തമം
ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെവലിയ സഹായം നല്‍കുന്നതാണ് നാരങ്ങ നീര്. ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി 12 ദിവസം ചെയ്താല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നു.

ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യാം.

മഞ്ഞള്‍
കര്‍പ്പൂര തുളസിയുടെ നീരില്‍ അല്പം മഞ്ഞള്‍ പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക.

കറുവപ്പട്ട
കറുവപ്പട്ട കൊണ്ട് നമുക്ക് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാവുന്നതാണ്. അതിനായി എങ്ങനെയെല്ലാം കറുവപ്പട്ട ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി എങ്ങനെയെല്ലാം കറുവപ്പട്ട ഉപയോഗിക്കാം എന്ന് നോക്കാം. ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. അടുത്ത ദിവസം രാവിലെ കഴുകിക്കളായം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്ഹെഡ്സ് പോവും.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഇത്തരത്തില്‍ ബ്ലാക്ക് ഹെഡ്സിന്റെ അന്തകനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എപ്സം സാള്‍ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്സിനെ തുരത്താം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്പം മുന്നില്‍ തന്നെയാണ്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications
