For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കിൽ നിന്നും ബ്ലാക് ഹെഡ്സ് എളുപ്പത്തിൽ മാറ്റാം

വൈറ്റ് ഹെഡ്സിനെ പോലെയോ കുരുക്കൾ പോലെയോ അല്ല ബ്ലാക് ഹെഡ്സ് സുഷിരത്തിന് മുകളിലാണ് ഉണ്ടാകുന്നത്.

|

മുഖക്കുരു കഴിഞ്ഞാൽ ബ്ലാക്ക് ഹെഡ്സ് ആകും നമ്മുടെ മുഖത്ത് കണ്ടെത്തുന്ന മറ്റൊന്ന്. കൂടുതലും ആ ബ്ലാക് ഹെഡ്സ് മൂക്കിലാകും നിങ്ങൾ കണ്ടെത്തുക.
ഇത് നിങ്ങളുടെ ചർമ്മത്തെ വൃത്തിയില്ലാത്ത രീതിയിൽ കാണിക്കും.
ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ധാരാളം ആകുലതകൾ ഉണ്ടാകാം ,മേക്കപ്പ് ,മുടി എന്നിങ്ങനെ.

nse

ഇനി നിങ്ങൾ ബ്ലാക് ഹെഡ്സിനെ ഓർത്തു വിഷമിക്കേണ്ട .എല്ലാ ചർമ്മക്കാർക്കും ഒരു പോലെ കാണുന്ന പ്രശ്നമാണ് ബ്ലാക് ഹെഡ്സ്.ടീനേജുകാർക്കും മുതിർന്നവർക്കുമെല്ലാം ഈ പ്രശനം കാണാറുണ്ട്.
ഭാഗ്യവശാൽ ഇവയെല്ലാം എളുപ്പത്തിൽ നമുക്ക് മാറ്റാനാകും.

rg

എന്തുകൊണ്ടാണ് ബ്ലാക് ഹെഡ്സ് ചർമ്മത്തിൽ വരുന്നതെന്ന് ആദ്യം പറയാം

എന്താണ് ബ്ലാക് ഹെഡ്സ് ?എന്തുകൊണ്ട് ഇവ ഉണ്ടാകുന്നു?

ഓപ്പൺ കോമെഡാൻസ് എന്നാണ് ബ്ലാക് ഹെഡ്സിനെ മെഡിക്കലി പറയുന്നത്.അധികമുള്ള സീബം,അഴുക്ക്,മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ,ഇവയെല്ലാം മുഖത്തെ സുഷിരത്തിൽ വന്നു കൂടുന്നു.ഇവ കൂടുതൽകാലം ചർമ്മത്തിൽ ഇരിക്കുകയാണെങ്കിൽ കറുത്ത നിറത്തിൽ ആയി മാറും.

വൈറ്റ് ഹെഡ്സിനെ പോലെയോ കുരുക്കൾ പോലെയോ അല്ല ബ്ലാക് ഹെഡ്സ് സുഷിരത്തിന് അകത്തല്ല മുകളിലാണ് ഉണ്ടാകുന്നത്.അതുകൊണ്ട് തന്നെ ഇവയെ പെട്ടെന്ന് കാണാനും മാറ്റാനും സാധിക്കും.

y

ബ്ലാക് ഹെഡ്സ് ഉണ്ടാക്കുന്നത്

അമിത എണ്ണ മയം

നിങ്ങളുടെ ചർമ്മത്തിലെ അതിക എണ്ണമയമാണ് ബ്ലാക് ഹെഡ്സിനു പ്രധാന കാരണം.
എപ്പിഡെർമിസിലെ സെബാക്കസ് ഗ്രന്ഥിയാണ് സീബം ഉണ്ടാക്കുന്നത്.ഇത് ചർമ്മത്തിന് ഈർപ്പവും സംരക്ഷണവും നൽകുന്ന ലിപിഡുമായി ചേരുന്നു.ഒപ്പം വിയർപ്പും മൃത കോശങ്ങളും ചർമത്തിന് ആരോഗ്യം നൽകുന്ന അസിഡിക് മന്റായിലുമായി ചേരുന്നു .നിങ്ങളുടെ സെബാക്കസ് ഗ്രന്ഥി അമിതമായി സീബം ഉത്‌പാദിപ്പിക്കുന്നുവെങ്കിൽ ചർമ്മം തിളക്കവും എണ്ണമയവും ഉള്ളതായിരിക്കും

വലിയ സുഷിരങ്ങൾ
ബ്ലാക് ഹെഡ്സിന്റെ പരിണിതഫലമാണ് വലിയ സുഷിരങ്ങൾ
.

സാധാരണ വലിയ സുഷിരങ്ങൾ ഉള്ളവർക്ക് കൂടുതൽ ബ്ലാക് ഹെഡ്സ് കാണാനുള്ള സാധ്യതയുണ്ട്.കാരണം ഇവർക്ക് അധികമായി എണ്ണമയം തങ്ങിനിൽക്കാനുള്ള അവസരം ഉണ്ട്. അതുപോലെ ബ്ലാക് ഹെഡ്സ് ഉണ്ടായവർക്ക് ഡയിലേറ്റഡ് സുഷിരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പഠനങ്ങൾ പറയുന്നത് ചെറുപ്പക്കാരായ സ്ത്രീകളിൽ അമിതമായ സീബം കാരണം വലിയ സുഷിരങ്ങൾ ഉണ്ടാകുന്നു എന്നാണ്. പ്രായമായ സ്ത്രീകളിൽ കോളജിന്റെയും ഇലാസ്റ്റിന്റെയും നഷ്ടം കാരണം വലിയ സുഷിരങ്ങൾ ഉണ്ടാകുന്നു

h

ശുചിത്വമില്ലായ്മ

എണ്ണയും അഴുക്കും സുഷിരങ്ങളിൽ നിറയുന്നതാണ് ബ്ലാക് ഹെഡ്സിന് കാരണം.നിങ്ങൾ പതിവായി മുഖം വൃത്തിയാക്കിയില്ലെങ്കിൽ ഇവ ബ്ലാക് ഹെഡ്‍സായി മാറും .വല്ലപ്പോഴും മുഖം കഴുകുന്നതും കഠിനമായ ക്ലൻസറുകൾ ഉപയോഗിക്കുന്നതും ബ്ലാക് ഹെഡ്സിന് കാരണമാകും.അമിതമായി കഴുകുന്നത് ചർമ്മത്തിലെ പ്രകൃതി ദത്തമായ എണ്ണകൾ നഷ്ടപ്പെടുത്തും.അപ്പോൾ സെബാക്കസ് ഗ്രന്ഥി കൂടുതൽ സീബം ഉണ്ടാക്കും. ദിവസം രണ്ടു പ്രാവശ്യം തേൻ പോലെ മൃദുവായ ക്ലയൻസാർ ഉപയോഗിച്ച് മുഖം കഴുകുന്നതാണ് ഉത്തമം.

yu

കോമിഡോജനിക് സൗന്ദര്യ വസ്തുക്കളിൽ ധാരാളം മേക്കപ്പ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ഇവ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നു.ഇവകൊണ്ടുള്ള സൗന്ദര്യ വസ്തുക്കൾ മുഖത്തും മൂക്കിലും ബ്ലാക് ഹെഡ്സ് ധാരാളം ഉണ്ടാകാൻ കാരണമാകും
ഹെവി മേക്കപ്പുകളിൽ കോമിഡോജനുകൾ ഉണ്ട്.ഇവ കടുത്ത ഫൗണ്ടേഷനുമായി ചേരുമ്പോൾ നിങ്ങളുടെ ശൂഷിരങ്ങൾക്ക് ശ്വസിക്കാനാകാതെ വരികയും പൊട്ടലുകൾ ഉണ്ടാകുകയും ചെയ്യുന്നു.അപ്പോൾ നിങ്ങളുടെ ബ്ലാക് ഹെഡ്സ് മറയ്ക്കാനായി വീണ്ടും മേക്കപ്പ് ചെയ്യേണ്ടി വരും.അങ്ങനെ അമിത മേക്കപ്പ് കാരണം വീണ്ടും ബ്ലാക് ഹെഡ്സ് ഉണ്ടാകും . വെളിച്ചെണ്ണ,ലോറിക് ആസിഡ്,സോയാബീൻ എണ്ണ,ഷാർക്‌ ലിവർ എണ്ണ എന്നിവയാണ് സാധാരണ കോമിഡോജെനിക് ഘടകങ്ങൾ.നിങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങളിൽ ഇവയുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും

n

നിങ്ങൾ ആദ്യം ചെയ്യേണ്ടത് ബ്ലാക് ഹെഡ്സിനെ നിങ്ങളുടെ മൂക്കിൽ നിന്നും നീക്കുകയാണ്.ഇത് നിങ്ങളുടെ ചർമ്മത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും എന്നതിനാൽ നിങ്ങൾ വേണ്ടെന്ന് വയ്ക്കുന്നു . വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ വിധത്തിൽ എങ്ങനെ ബ്ലാക് ഹെഡ്സ് നീക്കാമെന്നുള്ള 9 വഴികൾ ചുവടെ കൊടുക്കുന്നു . അടുത്ത തവണ ബ്ലാക് ഹെഡ്സ് നീക്കം ചെയ്യേണ്ടപ്പോൾ ഇത് പരീക്ഷിക്കുക

ബ്ലാക് ഹെഡ്സ് നീക്കാൻ സ്‌ക്രബ്‌സ്

വളരെ എളുപ്പത്തിൽ ബ്ലാക് ഹെഡ്‍സും അഴുക്കും മൂക്കിൽ നിന്നും നീക്കാൻ സ്‌ക്രബ്‌സ് സഹായിക്കും.സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന എണ്ണയും അഴുക്കും മൃതകോശങ്ങളുമെല്ലാം ഇത് നീക്കം ചെയ്യുന്നു . വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില സ്‌ക്രബ്‌സ് തയ്യാറാക്കാം

h

ബേക്കിങ് സോഡാ സ്‌ക്രബ്

വൃത്തിയാക്കൽ സ്വഭാവമുള്ള ബേക്കിങ് സോഡാ നിങ്ങളുടെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ അഴുക്കും നീക്കം ചെയ്യും.ഇതിന്റെ തരികൾ മൂക്കിലെ സുഷിരങ്ങളിൽ നിന്നും എണ്ണയും മൃതകോശങ്ങളും നീക്കും.

ചേരുവകൾ

* അര സ്പൂൺ ബേക്കിങ് സോഡാ

* ഏതാനും തുള്ളി വെള്ളം

ബേക്കിങ് സോഡയിൽ ഏതാനും തുള്ളി വെള്ളം ചേർത്ത് നല്ലൊരു മിശ്രിതം തയ്യാറാക്കുക.വെള്ളം അമിതമായാൽ ബേക്കിങ് സോഡയെ അത് അലിയിച്ചു കളയും.കുറഞ്ഞാൽ പുരട്ടാൻ ബുദ്ധിമുട്ടാകും.അതിനാൽ ചർമ്മത്തിൽ പുരട്ടാൻ പാകത്തിന് തരുതരിപ്പുള്ള പരുവത്തിൽ എടുക്കുക. ഇത് മൂക്കിന് ചുറ്റും വൃത്താകൃതിയിൽ 30 സെക്കന്റ് മുതൽ 1 മിനിറ്റ് വരെ പുരട്ടുക . എരിയുന്ന അവസ്ഥയുണ്ടെങ്കിൽ ഉടൻ കഴുകുക.അല്ലെങ്കിൽ 5 മിനിറ്റ് വയ്ക്കുക.അതിനു ശേഷം കഴുകിക്കളയുക.ബ്ലാക് ഹെഡ്സ് അപ്രത്യക്ഷമായിട്ടുണ്ടാകും.മോയിസ്ചയ്റിസർ പുരട്ടുക

i

തേൻ പഞ്ചസാര സ്‌ക്രബ്

തേൻ നല്ലൊരു ക്ലൻസറും ആന്റി ബാക്ടീരിയലുമാണ്.ഇതിന്റെ ഒട്ടുന്ന സ്വഭാവം ചർമ്മത്തിലെ അഴുക്കും ബ്ലാക് ഹെഡ്സും നീക്കും .മാനുക തേൻ ഉപയോഗിക്കുക.അത് ലഭിച്ചില്ലെങ്കിൽ ഇരുണ്ട നിറത്തിലെ തേൻ ഉപയോഗിക്കുക

ചേരുവകൾ

* 1 സ്പൂൺ മാനുക അല്ലെങ്കിൽ ഇരുണ്ട തേൻ

* 1 സ്പൂൺ ബ്രൗൺ അല്ലെങ്കിൽ വെള്ള പഞ്ചസാര

തേനും പഞ്ചസാരയും തമ്മിൽ മിക്സ് ചെയ്യുക.ഇത് മൂക്കിന് ചുറ്റും വൃത്താകൃതിയിൽ 1 മിനിറ്റ് സ്‌ക്രബ് ചെയ്ത ശേഷം 5 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക

ബ്ലാക് ഹെഡ്സ് അവിടെ നിന്നും അപ്രത്യക്ഷമായിട്ടുണ്ടാകും.മോയിസ്ച്യുറൈസര് പുരട്ടുക

bbbbbb

ടീ ട്രീ യും ജൊജോബ ഓയിൽ സ്‌ക്രബ്

ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള ടീ ട്രീ ഓയിൽ മുഖക്കുരുവും ബാക്ടീരിയയെയും നശിപ്പിക്കാൻ മികച്ചതാണ് . നിങ്ങളുടെ ചർമ്മത്തിലെ സീബവുമായി യോജിച്ച ഒന്നാണ് ജൊജോബ എണ്ണ ഇത് ചർമ്മത്തിലെ എണ്ണയുമായി സന്തുലനാവസ്ഥ നിലനിർത്തും.ഇത് കൊമെഡോജെനിക് അല്ലാത്തതിനാൽ സുഷിരങ്ങൾ തുറക്കും . ടീ ട്രീ ഓയിൽ എസ്സെൻഷ്യൽ ഓയിൽ ആയതിനാൽ നേരിട്ട് ചർമ്മത്തിൽ പുരട്ടാൻ പാടില്ല. അതിനാലാണ് ജൊജോബ ഓയിൽ കൂടെ ഉപയോഗിക്കുന്നത്

ചേരുവകൾ

* 1 സ്പൂൺ ബ്രൗൺ അല്ലെങ്കിൽ വെള്ള പഞ്ചസാര

* 1 സ്പൂൺ ജൊജോബ ഓയിൽ

* 1 തുള്ളി ടീ ട്രീ ഓയിൽ

പഞ്ചസാരയും എണ്ണകളും തമ്മിൽ ചേർക്കുക.ടീ ട്രീ ഓയിൽ ഒരു തുള്ളി മതിയാകും.ഇത് മൂക്കിന് ചുറ്റും വൃത്താകൃതിയിൽ ഒരു മിനിറ്റ് സ്‌ക്രബ് ചെയ്യുക.ടീ ട്രീ ഓയിൽ ബാക്ടീരിയകളെ നശിപ്പിക്കും.5 മിനിട്ടിനു ശേഷം കഴുകിക്കളയുക.മോയിസ്ചറൈസർ പുരട്ടുക

hgb

ടൂത്ത് ബ്രെഷ് രീതി

വളരെ ചെലവ് കുറഞ്ഞതും എളുപ്പവുമായ രീതിയാണിത്.ടൂത് ബ്രെഷ് കൊണ്ട് മൂക്കിന് ചുറ്റും സ്‌ക്രബ് ചെയ്യുക . വായിൽ ഉപയോഗിക്കാത്ത ഒരു ബ്രെഷ് ഇതിനായി ഉപയോഗിക്കുക.കൊച്ചു കുട്ടികളുടെ മൃദുവായ ബ്രെഷ് ആണ് നല്ലത്.കട്ടിയുള്ള ബ്രെഷ് ഉപയോഗിക്കരുത്

ചേരുവകൾ

* അര സ്പൂൺ ജൊജോബ അല്ലെങ്കിൽ ഒലിവെണ്ണ

* 1 മൃദുവായ നാരുള്ള ബ്രെഷ്

ബ്രെഷ് എണ്ണയിൽ മുക്കിയ ശേഷം മൂക്കിന് ചുറ്റും വൃത്താകൃതിയിൽ ഒരു മിനിറ്റ് ഉരസുക.ചൂട് വെള്ളത്തിൽ കഴുകി കളയുക.ഉപയോഗിച്ച ശേഷം ബ്രെഷ് സോപ്പും ഹൈഡ്രജൻ പെറോക്സൈഡും ചേർന്ന ലായനിയിൽ ബാക്ടീരിയകളെ നശിപ്പിക്കാനായി മുക്കി കഴുകുക

English summary

How To Remove Black Heads

The most prevalent part which is effected by blackheads is the nose. blackheads are common on nose as this area is the most oily part of the face, thus clogging is inevitable.
Story first published: Saturday, May 19, 2018, 13:52 [IST]
X
Desktop Bottom Promotion