For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുഴികള്‍ 1 ആഴ്ചയില്‍ അടയ്ക്കാം

How To Close Face Pores Using Home Remedies, Read more to know about.

|

മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പലതാണ്. നിറം മുതല്‍ മുഖക്കുരുവും കരുവാളിപ്പുമെല്ലാം ഇതില്‍ പെടും.

മുഖത്തുണ്ടാകുന്ന ചില ദ്വാരങ്ങള്‍ പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇത്തരം കുഴികള്‍ ബ്ലാക് ഹെഡ്‌സ്, മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍. ഇത്തരം ദ്വാരങ്ങളില്‍ ചര്‍മം ഉല്‍പാദിപ്പിയക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണ അടിഞ്ഞു കൂടി ഇത്തരം കുഴികള്‍ വലിപ്പം കൂടുകയും അണുബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

അമിതമായ വെയിലേല്‍ക്കുന്നത് ഇത്തരം കുഴികള്‍ മുഖത്തു രൂപപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തെ നശിപ്പിയ്ക്കും. ഇത് ഇത്തരം കുഴികള്‍ വലിപ്പത്തില്‍ കാണപ്പെടാന്‍ കാരണമാകുകയും ചെയ്യും.

പ്രായമേറുന്തോറും ഇത്തരം കുഴികളുടെ വലിപ്പം വര്‍ദ്ധിച്ചു വരും. പാരമ്പര്യം, സ്‌ട്രെസ്, ചര്‍മ സംരക്ഷണത്തിലെ അപാകതകള്‍ എന്നിവ മുഖത്തെ ഇത്തരം കുഴികള്‍ക്കു കാരണമാകാറുണ്ട്.

ഇത്തരം കുഴികള്‍ക്ക് കൃത്രിമ പരിഹാരം തേടുന്നതിനു പകരം ചില സ്വാഭാവിക പരിഹാരങ്ങള്‍ തേടാം. ഇത് യാതൊരു വിധത്തിലുള്ള ദോഷങ്ങളും വരുത്താത്ത ഇത്തരം ചില സ്വാഭാവിക പരിഹാര വഴികളെക്കുറിച്ചറിയൂ,

ഐസ്

ഐസ്

ഐസ് ഇതിനു ചേര്‍ന്ന സ്വാഭാവിക പരിഹാരമാണ്. ഇത് ചര്‍മത്തിലെ ദ്വാരങ്ങള്‍ ചുരുങ്ങാന്‍ സഹായിക്കുന്നു. വൃത്തിയുള്ള തുണിയില്‍ ഐസ് പൊതിഞ്ഞ് ഇത്രം കുഴികള്‍ക്കു മീതേ അല്‍പ സമയം മസാജ് ചെയ്യാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുക. ഇതുപോലെ ഐസ് വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുട്ട

മുട്ട

മുട്ട മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും മുട്ടവെള്ള. മുട്ട വെള്ള നല്ലപോലെ ഉടച്ചിളക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. മുട്ട വെള്ള മുഖത്തു പുരട്ടി മുകളില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടു കവര്‍ ചെയ്യുക. പിന്നീട് ഇത് ഉണങ്ങുമ്പോള്‍ പൊളിച്ചെടുക്കുക. മുഖത്തെ ദ്വാരങ്ങള്‍ കുറയാന്‍ ഇത് ഏറെ നല്ലതാണ്.

മുട്ടയും നാരങ്ങാനീരും

മുട്ടയും നാരങ്ങാനീരും

ഇതുപോലെ മുട്ടയും നാരങ്ങാനീരും കലര്‍ത്തിയും ഇത്തരം മാസ്‌കുണ്ടാക്കാം. 1 മുട്ട വെള്ളയില്‍ പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ച് 1 മാസം ചെയ്യുക. ഗുണം ലഭിയ്ക്കും.

മുട്ടവെള്ളയും ഓട്‌സും

മുട്ടവെള്ളയും ഓട്‌സും

മുട്ടവെള്ളയും ഓട്‌സും കൂടി കലര്‍ത്തുക. ഓട്‌സ് വേണമെങ്കില്‍ പൊടിയ്ക്കുകയും ചെയ്യാം. ഇത് കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ മുഖത്തെ കുഴികള്‍ നീക്കാന്‍ ഏറെ നല്ലതാണ്. 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഏതാനും തുളളി നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് നല്ലപോലെ ഇളക്കി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക

കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര ഇടുക

കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര ഇടുക

ഒരു കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര ഇടുക. ഇതുകൊണ്ട് മുഖത്തു മസാജ് ചെയ്യാം. ഇതിനു ശേഷം പത്തു മിനിറ്റു കഴിഞ്ഞ് മുഖം കഴുകാം. ഇതും മുഖത്തെ കുഴികള്‍ നീങ്ങാന്‍ സഹായിക്കും.

തേന്‍, നാരങ്ങാനീര്, പഞ്ചസാര

തേന്‍, നാരങ്ങാനീര്, പഞ്ചസാര

തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ന്ന മിശ്രിതവും ഉപയോഗിയ്ക്കാം. തുല്യമായ അളവില്‍ തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതില്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുഖത്തെ കുഴികളടയ്ക്കാന്‍ പറ്റിയ മറ്റൊരു നല്ല മിശ്രിതമാണ്. തുല്യ അളവി്ല്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും കലര്‍തതുക. ഇതു കുഴികളുള്ളിടത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. രാത്രി കിടക്കും മുന്‍പ് ഇതു ചെയ്ത് മുഖം കഴുകി പിന്നീട് അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും അഴുക്കും അമിത എണ്ണമയവും നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് മുഖത്തെ പിഎച്ച് തോത് ബാലന്‍സ് ചെയ്തു നിര്‍ത്തുകയും ചെയ്യുന്നു. 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ഇത്ര തന്നെ ഇളംചൂടുവെള്ളവും കലര്‍ത്തുക. ഇൗ മിശ്രിതം മുഖത്തു പുരട്ടി സര്‍കുലാര്‍ മോഷനില്‍ മസാജ് ചെയ്യുക. പിന്നീട് കഴുകിക്കളയാം. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്തു നോക്കുക. പിന്നീട് ആഴ്ചയില്‍ 2-5 ദിവസം വരെയാകാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

2 സ്പൂൺ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും

2 സ്പൂൺ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും

2 സ്പൂൺ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും ചേർത്ത് മിക്സ് ചെയ്യുക.ഇത് ചെറുതായി നനവുള്ള മുഖത്തു പുരട്ടി 5 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

പഴുത്ത പഴം

പഴുത്ത പഴം

പഴുത്ത പഴം നന്നായി ഉടച്ചു അതിലേക്ക് 1 സ്പൂൺ ബദാം ഓയിൽ ചേർക്കുക.ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

നാരങ്ങയിലെ സിട്രിക് ആസിഡ്

നാരങ്ങയിലെ സിട്രിക് ആസിഡ്

നാരങ്ങയിലെ സിട്രിക് ആസിഡ് കുഴികൾ ചുരുങ്ങാൻ സഹായിക്കുന്നു.ഇതിന്റെ ബ്ലീച്ചിങ് സ്വഭാവം ചർമ്മത്തിലെ ഇരുണ്ട പാടുകൾ മേക്കുകയും ചെയ്യുന്നു.ഒരു നാരങ്ങാ പിഴിഞ്ഞ് നീര് കൈ കൊണ്ടോ ബ്രെഷ് ഉപയോഗിച്ചോ മുഖത്തു പുരട്ടുക.ഉണങ്ങിയ ശേഷം കഴുകിക്കളയുക.ഇത് വളരെ കുറച്ചു ആണെങ്കിലും മികച്ച ഫലം നൽകും.

തൈര്

തൈര്

തൈര് നല്ലൊരു വഴിയാണ്. ഇതിലെ ലാക്ടിക് ആസിഡ് മുഖത്തിന് ഏറെ നല്ലതാണ്. മുഖത്തെ അഴുക്കു നീക്കാനും ചര്‍മസുഷിരങ്ങളുടെ വലിപ്പം കുറയാനും ഇത് ഗുണം ചെയ്യും.

English summary

How To Close Face Pores Using Home Remedies

How To Close Face Pores Using Home Remedies, Read more to know about,
Story first published: Friday, June 8, 2018, 12:37 [IST]
X
Desktop Bottom Promotion