Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖം വെളുക്കാന്‍ മഞ്ഞളില്‍ പരിഹാരം ഇങ്ങനെ
സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും മുഖത്തിന്റെ നിറം കുറവ്. ഇത് പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. നിറം കുറവും മുഖത്തിനെ വരണ്ടതാക്കുന്നതും മുഖത്തെ ചുളിവും എല്ലാം പലപ്പോഴും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ മുഖത്തെന്തെല്ലാം ചെയ്യാമോ അതെല്ലാം നമ്മള് ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒരു പരിഹാര മാര്‍ഗ്ഗമാണ് മഞ്ഞള്‍.
മഞ്ഞളില്‍ അല്പം തേന്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് സൗന്ദര്യപ്രശ്നത്തിനും പരിഹാരം കാണുന്നതിന് തേനും മഞ്ഞളും സഹായിക്കുന്നു. മഞ്ഞളും തേനും മിക്സ് ചെയ്യുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. അതിനായി ആദ്യം രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ തേനില്‍ നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്ത് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ അവസ്ഥകളെ തരണം ചെയ്യുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാം എന്ന് നോക്കാം.

നിറം വര്‍ദ്ധിപ്പിക്കുന്നു
സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും വെല്ലുവിളിയാവുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നിറം കുറവുള്ളത്. അതിന് പരിഹാരം കാണാന്‍ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി ഒരു മാസം മുഖത്ത് തേച്ച് പിടിപ്പിച്ചു നോക്കൂ ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിന് ഒരു സ്വാഭാവിക നിറം ഉണ്ട്. അതിനെ വര്‍ദ്ധിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എന്നാല്‍ ഉള്ള ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് മഞ്ഞളും തേനും.

ആന്റി ഓക്സിഡന്റ്
ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞളും തേനും. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് ആരോഗ്യവും നല്കുന്നു. അതുകൊണ്ട് പാര്ശ്വഫലങ്ങളെയൊന്നും പേടിക്കുകയും വേണ്ട. ഇത് ചര്‍മ്മത്തില്‍ നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഒരിക്കലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് രണ്ടാമതൊന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ല. അത്രക്കും പവ്വര്‍ഫുള്‍ ആണ് ഈ മിശ്രിതം.

അള്‍ട്രാവയലറ്റ് രശ്മികള്‍
ചര്‍മ്മത്തില്‍ കറുത്ത നിറവും വരള്‍ച്ചയും നല്‍കുന്നതിന് കാരണമാകുന്ന ഒന്നാണ്് പലപ്പോഴും അള്‍ട്രാവയലറ്റ് രശ്മികള്‍. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും തേനും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് മുഖത്തേല്‍ക്കുന്ന പാട് ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗമാണ് തേനും മഞ്ഞളും ചേര്‍ന്ന ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിലെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു. ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മമാണ് എല്ലാവരേയും അവതാളത്തിലാക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുമ്പോള്‍ അത് ചര്‍മ്മത്തിന് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് അറിയണം. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നാണ് പലപ്പോഴും മഞ്ഞളും തേനും. ഡ്രൈസ്കിന്നിന് പരിഹാരം കാണാവുന്ന ഒന്നാണ് മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് ഉന്മേഷം നല്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം
ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വില്ലനാവുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇനി അകാല വാര്ദ്ധക്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ അകാല വാര്‍ദ്ധക്യം ഇല്ലാതാക്കാന്‍ മഞ്ഞളിന്റെ കഴിവ് കുറച്ച് വലുത് തന്നെയാണ്. ഇത് ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍
അകാല വാര്‍ദ്ധക്യത്തിന്റെ ഫലമായാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ മാര്‍ഗ്ഗം. ചര്‍മ്മത്തിലെ ചുളിവുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ ഒറ്റമൂലിയാണ് ഈ മിശ്രിതം. ഇത് മുഖത്ത് തേച്ച് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ചുളിവുകള്‍ക്കും പരിഹാരം നല്‍കും. ഏത് വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും മഞ്ഞളും ചേര്‍ന്ന മിശ്രിതം.



Click it and Unblock the Notifications
