Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
വൈറ്റ്ഹെഡ്സ് പൂര്‍ണമായും മാറാന്‍ മൂന്ന് ദിവസം
പലപ്പോഴും ബ്ലാക്ക്ഹെഡ്സിനേക്കാള്‍ പ്രശ്നമാണ് വൈറ്റ്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് നമ്മളെയെല്ലാം ശല്യപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. കാരണം ഇത് വെള്ള നിറത്തിലാണ് മുഖത്ത് കാണപ്പെടുന്നത് മൂക്കിനിരുവശവും കാണപ്പെടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് ഉണ്ടാക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന്റെ വില്ലനാണ് ഇതെന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സൗശയവും ഇല്ല. എല്ലാ വിധത്തിലും ചര്‍മസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ബ്ലാക്ക്ഹെഡ്സ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വൈറ്റ് ഹെഡ്സിന്റെ കഷ്ടപ്പാട് എന്തായാലും മനസ്സിലാകും. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. വൈറ്റ്ഹെഡ്സ് ബ്ലാക്ക് ഹെഡ്സിനേക്കാള് പെട്ടെന്ന് മുഖത്ത് ദൃശ്യമാകുന്നത് വൈറ്റ്ഹെഡ്സ് ആണ്. മാത്രമല്ല് ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവി പിടിക്കുക
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് ചെയ്യുന്നുണ്ട്. ഇതില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ നമുക്ക് ചെയ്യാവുന്ന ഒ്ന്നാണ് ആവി പിടിക്കുന്നത്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്കുന്നു. അതോടൊപ്പം ചര്‍മ്മത്തിനെ പ്രശ്നത്തിലാക്കുന്ന വൈറ്റ്ഹെഡ്സ് എന്ന പ്രശ്നത്തിനും പരിഹാരം കാണുന്നു. മുഖത്ത് ആവി പിടിയ്ക്കാന്‍ ശ്രദ്ധിക്കുക. 10 മിനിട്ടെങ്കിലും ആവി പിടിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് വൈറ്റ്ഹെഡ്സിനെ വേരോടെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് മുഖത്തെ അഴുക്കിനേയും ആഴത്തില്‍ ഇറങ്ങിചെന്ന് ഇല്ലാതാക്കുന്നു. അല്പം വെള്ളത്തില്‍ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വൈറ്റ്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. എന്നാല്‍ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ ഇത് ശ്രദ്ധിക്കണം. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തില്‍ വൈറ്റ്ഹൈഡ്സ് എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു.

ഓട്സ്
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ഓട്സ്. ഓട്സ് ഉപയോഗിച്ച് വൈറ്റ്ഹെഡ്സ് നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഓട്സ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നിമിഷ നേരം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. ഓട്സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്സ് ചെയ്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ഷുഗര്‍ സ്ക്രബ്ബ്
സൗന്ദര്യത്തിനും പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏത് വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങള്‍ ഇത് നല്കുന്നു. നല്ലൊരു സ്ക്രബ്ബ് ആണ് പഞ്ചസാര. പഞ്ചസാര അല്പം തേനില്‍ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ സ്ക്രബ്ബ് ചെയ്യാംം. അല്പസമയത്തിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് വൈറ്റ്ഹെഡ്സിനെ എന്നന്നേക്കുമായി തുരത്തുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്കുന്നു.

നാരങ്ങ നീര്
സൗന്ദര്യസംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് നാരങ്ങ നീര്. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്. വൈറ്റ്ഹെഡ്സ് ഇല്ലാതാക്കാന്‍ പെട്ടെന്ന് പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീര് അല്പം പഞ്ഞിയില്‍ എടുത്ത് വൈറ്റ്ഹെഡ്സ് ഉള്ള സ്ഥലത്ത് പുരട്ടുക. 15 മിനിട്ടോളം ഇത് തുടരാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് വേണം ഉപയോഗിക്കാന്‍. വൈറ്റ്ഹെഡ്സ് എന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് മുഖം കഴുകുക. ഇത് മുഖത്ത് അധികമുള്ള എണ്ണമയം ഇല്ലാതാക്കുന്നു. മാത്രമല്ല വൈറ്റ്ഹെഡ്സ് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍
സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെപ്രധാനപ്പെട്ട ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ അഴുക്കിനേയും ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തേയും പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ടീ ട്രീ ഓയില്‍. അല്പം ടീട്രീ ഓയില്‍ ഒരു പഞ്ഞിയില്‍ പുരട്ടി ഇത് മുഖത്ത് വൈറ്റ്ഹെഡ്സ് ഉള്ള സ്ഥലത്ത് അമര്‍ത്തി പിടിയ്ക്കാം. അല്പസമയത്തിനു ശേഷം ഇത് വൈറ്റ്ഹെഡ്സിനെ ഇല്ലാതാക്കുന്നു.

കറുവപ്പട്ട പൊടി
കറുവപ്പട്ട പൊടി കൊണ്ട് നമുക്ക് സൗന്ദര്യസംരക്ഷണം നടത്താവുന്നതാണ്. കറുവപ്പട്ട പൊടി അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ അല്പസമയം മുഖം ഈ ഫേസ്പാക്ക് കൊണ്ട് സ്ക്രബ്ബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മാത്രമല്ല ഇത് ബ്ലാക്ക്ഹെഡ്സ് വൈറ്റ്ഹെഡ്സ് എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

ചന്ദനം
ചന്ദനം ഇത്തരം വൈറ്റ്ഹെഡ്സ് ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ്. ചന്ദനം വെള്ള്ത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നാണ് നല്ലത്. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യുന്നത് വൈറ്റ് ഹെഡ്സ് പൂര്‍ണമായും ഒഴിവാക്കിക്കളയാന്‍ സഹായിക്കും.

കടലമാവ്
കടലമാവ് മുഖത്തെ വൈറ്റ്ഹെഡ്സ് അകറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. കഴുകുന്നതിനു മുന്‍പ് മുഖത്ത് അല്പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് വൈറ്റ് ഹെഡ്സ് ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്



Click it and Unblock the Notifications