For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വയസു കുറയ്ക്കും പച്ച ക്യാപ്‌സൂള്‍.....

10 വയസു കുറയ്ക്കും പച്ച ക്യാപ്‌സൂള്‍....

|

കണ്ടാല്‍ പ്രായം തോന്നില്ലെന്ന വാചകം കേള്‍ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് വെറും ഭാഗ്യമല്ല, ഒരു പരിധി വരെ ചിട്ടയായ ആരോഗ്യ, സംരക്ഷണ വഴികളുടെ ഫലം കൂടിയാണ്.

ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കാന്‍ പ്രധാന കാരണം മുഖത്തുണ്ടാകുന്ന ചുളിവുകളാണ്.ഇത്തരം ചുളിവുകള്‍ക്ക് പല കാരണങ്ങളുണ്ടാകും. പ്രായമേറുമ്പോള്‍ ഇത് സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാരില്‍ പോലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാം.

മുഖത്തെ ചുളിവുകള്‍ക്കുള്ള പ്രധാന കാരണം മുഖചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ്. ഇതോടെ ചര്‍മം അയയാനും തൂങ്ങാനുമെല്ലാം തുടങ്ങും. ഇത് പെട്ടെന്നു തന്നെ പ്രായാധിക്യം തോന്നിപ്പിയ്ക്കും.

പ്രായത്തിനു പുറമേ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്, കെമിക്കലുകളുടെ ഉപയോഗം, മേയ്ക്കപ്പ്, സ്‌ട്രെസ്, വെള്ളത്തിന്റെ കുറവ്, പോഷങ്ങളുടെ അഭാവം എന്നിവയെല്ലാം മുഖചര്‍മം ചുളിയാനും പ്രായാധി്ക്യം തോന്നാനും ഇട വരുത്തും.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വിലയേറിയ ചര്‍മസംരക്ഷണ വഴികളേയോ കൃത്രിമ ക്രീമുകളേയോ ആശ്രയിക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ നമുക്കു ചെയ്യാന്‍ പറ്റുന്ന ചില വഴികളുണ്ട്.

ഇതിനുള്ള നല്ലൊരു വഴിയാണ് വൈറ്റമിന്‍ ഇ. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് വൈറ്റമിന്‍ ഇ പ്രധാനമാണ്. ഇത് ഭക്ഷണങ്ങളിലുണ്ടാകും. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങുവാനും ലഭിയ്ക്കും. പച്ച നിറത്തില്‍ ലഭിയ്ക്കുന്ന ഈ ഓയില്‍ ക്യാപ്‌സൂള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുഖത്തെ ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്.

ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി മുഖത്തിന് ഈര്‍പ്പം നല്‍കും. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കും. സൂര്യപ്രകാശത്തില്‍ കൊളാജന്‍ പെട്ടെന്നു നശിച്ചു പോകും. കൊളാജന് ഇങ്ങനെ നാശം സംഭവിയ്ക്കാതിരിയ്ക്കാന്‍ വൈറ്റമിന്‍ ഇ ഓയില്‍ സഹായിക്കും. കൊളാജന്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്ന ഒന്നാണ്. പുതിയ ചര്‍മ കോശങ്ങളുടെ ഉല്‍പാദനത്തിനും വൈറ്റമിന്‍ ഇ ഓയില്‍ സഹായകമാണ്.

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍ വാങ്ങി പൊട്ടിച്ച് ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. ആഴ്ചയില്‍ രണ്ടു മൂന്നു തവണ അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

വൈറ്റമിന്‍ ഇ ഓയിലിനൊപ്പം കറ്റാര്‍ വാഴ ഉപയോഗിയ്ക്കുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനും സഹായിക്കും. കറ്റാര്‍ വാഴയും മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിന് ചെറുപ്പം നല്‍കാനും സഹായിക്കുന്ന ഒന്നാണ്.

വൈററമിന്‍ ഇയ്‌ക്കൊപ്പം പഴം

വൈററമിന്‍ ഇയ്‌ക്കൊപ്പം പഴം

വൈററമിന്‍ ഇയ്‌ക്കൊപ്പം പഴം ചേര്‍ത്തു മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. പഴം മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. 3 ക്യാപ്‌സൂളുകളും അര സ്പൂണ്‍ വീതം മറ്റു മിശ്രിതങ്ങളും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും. തേന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ഇതും ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നത് തടയാന്‍ സഹായിക്കും. തൈരും ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും കലര്‍ത്തിയാലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കു. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീടു കഴുകിക്കളയാം.വെളിച്ചെണ്ണയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മകോശങ്ങള്‍ നശിയ്ക്കുന്നതു തടയാനും സഹായിക്കുന്നു. പൊതുവെ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

വൈറ്റമിന്‍ ഇ പോലെ വൈറ്റമിന്‍ സി ഓയിലും

വൈറ്റമിന്‍ ഇ പോലെ വൈറ്റമിന്‍ സി ഓയിലും

വൈറ്റമിന്‍ ഇ പോലെ വൈറ്റമിന്‍ സി ഓയിലും ലഭിയ്ക്കും. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി കഴുകിക്കളയാം. ഇതും മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ല്താണ്. ഇതു കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകാം. ഒലീവ് ഓയിലും ചര്‍മത്തിന് ചെറുപ്പവും ഈര്‍പ്പവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും സഹായിക്കും.

10 വയസു കുറയ്ക്കും പച്ച ക്യാപ്‌സൂള്‍.....

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. 3 ക്യാപ്‌സൂളുകളും അര സ്പൂണ്‍ വീതം മറ്റു മിശ്രിതങ്ങളും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും.

വൈറ്റമിന്‍ ഇ ഒായില്‍ തൈരുമായി

വൈറ്റമിന്‍ ഇ ഒായില്‍ തൈരുമായി

വൈറ്റമിന്‍ ഇ ഒായില്‍ തൈരുമായി മാത്രം കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇതുപോലെ നാരങ്ങാനീരും തേനും മാത്രമായും ഇതു കലര്‍ത്തി പുരട്ടുന്നതും ഗുണം ചെയ്യും.

English summary

Home Remedies Using Vitamin E Capsule To Reduce Wrinkles

Home Remedies Using Vitamin E Capsule To Reduce Wrinkles,read more to know about
Story first published: Tuesday, June 5, 2018, 15:06 [IST]
X
Desktop Bottom Promotion