Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
വെളുപ്പു നിറത്തിന് പാലില്‍ അരച്ച ബദാം
വെളുപ്പു നിറത്തിന് പാലില്‍ അരച്ച ബദാം
ചര്‍മത്തിന്റെ വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴക് എന്നു പറയുന്നവര്‍ പോലും വെളുപ്പു നിറം ആഗ്രഹിയ്ക്കുന്നവരുമാകും.
ചര്‍മത്തിന്റെ വെളുപ്പു നിറത്തിനു കാരണമാകുന്ന പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം വരെ ചര്‍മസംരക്ഷണവും ചൂടും പൊടിയും വരെയുള്ള ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വെളുപ്പു നല്‍കും എന്നു പറഞ്ഞ് പല ക്രീമുകളും കെമിക്കല്‍ പ്രോസസുകളുമെല്ലാം വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്കെല്ലാം അടിസ്ഥാനം വീര്യമേറിയ കെമിക്കലുകളാകും. ആരോഗ്യത്തിനു വരെ ദോഷകരമാകുന്ന ചില കെമിക്കലുകള്‍. ഇത്തരം കെമിക്കലുകള്‍ സൗന്ദര്യത്തിനു പകരം അസുഖങ്ങളാകും പലപ്പോഴും കടം തരിക.
വെളുത്ത ചര്‍മം ലഭിയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ ചില വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. ഇത്തരം വഴികളില്‍ ഒന്നാണ് ബദാം ഉപയോഗിച്ചു ചെയ്യാവുന്ന ചിലത്.
ബദാം വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. ബദം ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മത്തിനു നിറം ലഭിയ്ക്കാന്‍ സഹായിക്കും.

ബദാം, പാല്
ബദാം, പാല് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ബദാം രാത്രി പാലില്‍ കുതിര്‍ത്തി ഇടുക. പച്ചപ്പാലെങ്കില് കൂടുതല്‍ നല്ലത്. രാവിലെ ഇതു ചേര്‍ത്തരച്ച് മുഖത്തു പുരട്ടി സ്ക്രബ് ചെയ്യുക. നല്ലപോലെ സ്ക്രബ് ചെയ്ത് പിന്നീട് ഈ മിശ്രിതം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒന്നു രണ്ടു തവണ അടുപ്പിച്ചു ചെയ്യാം.

തൈരും ബദാമും
തൈരും ബദാമും കലര്‍ത്തിയ മിശ്രിതവും മുഖത്തെ പാടുകള്‍ നീക്കാന്‍ അത്യുത്തമമാണ്. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് തൈരുമായി ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ നീക്കാനും സഹായിക്കുന്ന നല്ലൊരു വിദ്യയാണിത്.

പപ്പായ
പപ്പായയും ചര്‍മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പഴുത്ത പപ്പായ ഉടയ്ക്കുക. ഇതില്‍ ബദാം കുതിര്ത്ത്ി അരച്ചതു ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തിനു നിറം നല്കാന് നല്ലതാണ്. മുഖത്തെ അമിതമായ എണ്ണമയം നീക്കുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മുഖത്തെ പിഗ്മെന്റേഷന് കുറയ്ക്കുന്നതിനും ഇതു സഹായിക്കും.

ബദാം, ഓട്സ്
ബദാം, ഓട്സ് എന്നിവയും മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പായ്ക്കാണ്. ബദാം കുതിര്‍ത്തി അരയക്കുക. ഇതു പാലില്‍ കലര്‍ത്തി ഓട്സും ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി നല്ല പോലെ സ്ക്രബ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നതിനും ഇത് ഏറെ നല്ലതാണ്.

ബദാം, പഴം
മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ് ബദാം, പഴം ഫേസ് പായ്ക്ക്. നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതിലേയ്ക്ക് കുതിര്‍ത്തി അരച്ച ബദാം ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയാം. വരണ്ട ചര്‍മത്തിനും ഈ ഫേസ് പായ്ക്ക് ഗുണം ചെയ്യും.

ബദാം, നാരങ്ങാനീര്
ബദാം, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ പായ്ക്കും മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. നാരങ്ങാനീരിലെ സിട്രിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ബദാം പാലിലോ പനീനീരിലോ കുതിര്‍ത്തി അരയ്ക്കുക. ഇതില്‍ നാരങ്ങാനീരു കലര്‍ത്തി ഇളക്കുക. ഇതു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. മുഖത്തിന് നിറം നല്കാന് മാത്രമല്ല, മുഖത്തുണ്ടാകുന്ന സണ്‍ടാന്‍ മാറാനും ഇത് ഏറെ നല്ലതാണ്. വെയിലില്‍ പോയി വന്നാല്‍ പ്രത്യേകിച്ചും ചെയ്യാവുന്ന ഒന്നാണിത്.

ചന്ദനപ്പൊടി ബദാം
ചന്ദനപ്പൊടി ബദാം കുതിര്‍ത്ത് അരച്ചതുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. പാലില്‍ കുതിര്‍ത്തോ പാലുമായി ചേര്‍ത്തോ ബദാം അരയ്ക്കുക. ഇതില്‍ ചന്ദന പൗഡര്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തിനും നിറം ലഭിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം. സെന്‍സിറ്റീവായ ചര്‍മത്തിനും ചേരുന്ന ഒന്നാണിത്.

ബദാം, ഓറഞ്ച് പൊടി
ബദാം, ഓറഞ്ച് പൊടി ഉണക്കിപ്പൊടിച്ചത് എന്നിവ കലര്‍ത്തിയും മുഖത്തിനു വെളുപ്പു ലഭിയ്ക്കാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ബദാം പാലു ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതു ചേര്‍ത്തിളക്കണം. ഇതു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. മുഖത്തിന് നിറം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ബദാം അരച്ചത്, കടലമാവ്, മഞ്ഞള്‍പ്പൊടി
ബദാം അരച്ചത്, കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയും നല്ല ഫേസ് പായ്ക്കുണ്ടാക്കണം. ഈ എല്ലാ ചേരുവകളും തിളപ്പിയ്ക്കാത്ത പാലില്‍ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് നിറം മാത്രമല്ല,തിളക്കവും മിനുക്കവുമെല്ലാം നല്‍കും. മുഖക്കുരു പാടുകള്‍ കളയാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ, ബദാം
കറ്റാര്‍ വാഴ, ബദാം എന്നിവ കലര്‍ത്തിയ ഫേസ് പായ്ക്കും മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണ്. ബദാം കുതിര്‍ത്ത് അരച്ചത് കറ്റാര്‍ വാഴ ജെല്ലില്‍ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകണം. മുഖത്തിനു നിറം ലഭിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ വടുക്കളും പാടുകളുമെല്ലാം നീക്കാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications