For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരിപ്പൊടിയും പാലും 10 വയസു കുറയ്ക്കും

മുഖത്തെ ചുളിവു നീക്കാന്‍ സഹായകമായ ഒരു പിടി നാട്ടുവൈദ്യങ്ങളുണ്ട്.

|

പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ചര്‍മം അയയുന്നത്, അതായത് ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുമ്പോഴാണ് ഇതുണ്ടാകുന്നത്. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയുമ്പോഴാണ് ഇത് പ്രധാനമായും ഉണ്ടാകുന്നതും.

മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഈ ചുളിവുകള്‍ക്കു കാരണങ്ങള്‍ പലതുണ്ട്. പുകവലി പോലുള്ള ശീലങ്ങള്‍ തുടങ്ങി സ്‌ട്രെസും മേയ്ക്കപ്പ് സാധനങ്ങളുടെ ഉപയോഗവും വരെ ഇതിനുള്ള കാരണങ്ങളാകും.

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പല വിദ്യകളുമുണ്ട്. ചെലവേറിയ മെഡിക്കല്‍ രീതികള്‍ വരെ ഇതില്‍ പെടുന്നു. എന്നാല്‍ ഈ രീതിയിലെ കൃത്രിമവഴികളിലേയ്ക്കു പോകേണ്ടതില്ല, മുഖത്തെ ചുളിവു നീക്കാന്‍ സഹായകമായ ഒരു പിടി നാട്ടുവൈദ്യങ്ങളുണ്ട്. വളരെ എളുപ്പത്തില്‍, വളരെ ചെലവുകുറവില്‍ നമുക്കു തന്നെ തയ്യാറാക്കാവുന്ന ചിലത്. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

ഒരു മുട്ട ഉടച്ച്‌ മുഖത്ത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക. അയഞ്ഞ ചര്‍മ്മം മുറുക്കുകയും ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും ഇത്‌. വളരെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്‌.

തേന്‍

തേന്‍

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്ന നല്ലൊരു മിശ്രിതമാണ്. ഇത് ദിവസവും മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഇത് സഹായിക്കും.

അരിപ്പൊടി

അരിപ്പൊടി

അരിപ്പൊടി മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അല്‍പം പാല്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്തിത്‌ പുരട്ടി കുറച്ച്‌ കഴിയുമ്പോള്‍ ചര്‍മ്മം മുറുകുന്നത്‌ പോലെ അനുഭവപ്പെടും. 15 മിനുട്ടിന്‌ ശേഷം കഴുകി കളയുക.

പപ്പായ

പപ്പായ

അരച്ച പപ്പായയില്‍ ഏതാനം തുള്ളി നാരങ്ങ നീര്‌ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. മുഖ ചര്‍മ്മം മൃദുലമാക്കുകയും നിറം നല്‍കുകയും ചെയ്യും. മുഖത്തിന്‌ തിളക്കവും ചെറുപ്പവും നല്‍കാന്‍ ഇത്‌ സഹായിക്കും.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തി അരച്ചു മുഖത്തിടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു പ്രകൃതിദത്ത വൈദ്യമാണ്. ഇതിലെ വൈറ്റമിന്‍ ബി 3, നിയാസിന്‍ എ്ന്നിവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ത്ത് ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

ബദാം

ബദാം

ബദാം മറ്റൊരു വഴിയാണ്. മൂന്നുനാലു ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് പിന്നീട് ഈ പാലില്‍ അരച്ചു മുഖത്തു പുരട്ടാം. ഇത് പതുക്കെ സ്‌ക്രബ് ചെയ്യണം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യാം.

മാങ്ങ

മാങ്ങ

മാങ്ങ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി റോസ്‌ വാട്ടര്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. മാങ്ങ ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌. മങ്ങിയ ചര്‍മ്മത്തിന്‌ തിളക്കം നല്‍കാന്‍ ഇത്‌ സഹായിക്കും.

 പഴം

പഴം

പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയടങ്ങിയ പഴം ഇതിനുള്ള മറ്റൊരു വഴിയാണ്. നല്ലപോലെ പഴുത്ത പഴം ഉടച്ചു മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇതില്‍ തേന്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഇത് ദിവസവും അടുപ്പിച്ചു ചെയ്യുക. ചര്‍മം മൃദുവാകുകകും ചെയ്യും.

ഓട്‌സും തൈരും

ഓട്‌സും തൈരും

ഓട്‌സും തൈരും ചേര്‍ത്തിളക്കി ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ പുരട്ടുക. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ചര്‍മത്തിലെ ചുളിവകറ്റാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇത് കഴിയ്ക്കുന്നതും അടുപ്പിച്ചു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

English summary

Home Remedies To Treat Facial Lines

Home Remedies To Treat Facial Lines, Read more to know about,
Story first published: Wednesday, March 21, 2018, 23:09 [IST]
X
Desktop Bottom Promotion