Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
കണ്ണിനു താഴെയുള്ള കറുപ്പിന് 2മിനിട്ട് പരിഹാരം
പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ കഴിയുന്നു
വിടര്‍ന്നിരിക്കുന്ന കണ്ണുകളാണ് എല്ലാവര്ക്കും ആവശ്യം. ഒരാളുടെ സൗന്ദര്യം ഏറ്റവും കൂടുതല്‍ ഒളിഞ്ഞിരിക്കുന്നത് അയാളുടെ കണ്ണിലാണ്. കണ്ണിനു താഴെയുള്ള കറുപ്പ് ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കണ്ണിനു താഴെയുള്ള കറുപ്പ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. കണ്ണിനു താഴെയുള്ള കറുപ്പ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
മുഖത്ത് എപ്പോഴും വിടര്ന്നിരിക്കേണ്ടത് കണ്ണുകള്‍ തന്നെയാണ്. ഉറക്കമൊഴിക്കുന്നവരിലാണ് പ്രധാനമായും കണ്ണിനു താഴെ കറുപ്പ് ഉണ്ടാവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ എപ്പോഴും സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പെട്ടെന്ന് തന്നെ കറുപ്പിന് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. എന്തൊക്കെയാണ് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുകളില്‍ പറഞ്ഞ പച്ചക്കറികളെല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

തവിടു നീക്കം ചെയ്യാത്ത ധാന്യങ്ങള്‍
തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്, പനീര്‍, ബീന്‍സ് എന്നിവയും കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കും. ഇതെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യേണ്ടത്.

മേക്കപ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍
മേക്കപ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മേക്കപ് ചെയ്യുമ്പോള്‍ കണ്ണിനു താഴെ വളരെയധികം ശ്രദ്ധിക്കുക. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. എന്നാല്‍ രാത്രി കണ്ണിനു താഴെയുള്ള മേക്കപ് പൂര്‍ണമായും കഴുകിക്കളഞ്ഞ ശേഷം വേണം ഉറങ്ങാന്‍.

വെളിച്ചെണ്ണ
കണ്ണിനു താഴെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ വെറും രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

തക്കാളി നീര്
സൗന്ദര്യ സംരക്ഷണത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്. തക്കാളി നീര് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗത്തു പുരട്ടി 15 മിനിട്ട് വയ്ക്കുക. അതിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നല്കുന്നു.

ഉരുളക്കിഴങ്ങ് നീര്
ചര്‍മ്മത്തിലെ കറുപ്പകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീരില്‍ വെള്ളരി നീര് ചേര്‍ത്ത് കണ്തടത്തില് പുരട്ടാം. ഇത് എല്ലാ വിധത്തിലും കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെള്ളരിക്ക നീര്
കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെള്ളരിക്ക നീര്. രണ്ട് സ്പൂണ്‍ വെള്ളരി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലും ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നു.

കറ്റാര്‍ വാഴ
ചര്‍മ്മത്തിന് നിറം നല്കാന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് കണ്ണിനു താഴെ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആല്‍മണ്ട് ഓയില്‍
ആല്‍മണ്ട് ഓയില്‍ കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നും കണ്ണിനു താഴെ ആല്‍മണ്ട് ഓയില്‍ തേച്ച് പിടിപ്പിച്ച് രണ്ട് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
