TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വെള്ളപ്പാണ്ടിന്റെ ലക്ഷണമോ, പരിഹരിക്കാന്‍ മാര്‍ഗ്ഗം
ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളില്‍ നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ചര്‍മ്മത്തിന് നിറം നല്കുന്ന കോശങ്ങള്‍ നശിച്ച് പോവുന്ന അവസ്ഥയില്‍ ആണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അല്ലെങ്കില്‍ ഇത്തരം കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്ന അവസ്ഥയിലും ഈ പ്രതിസന്ധികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. രോഗം എന്നതിലുപരി പലരും സൗന്ദര്യ പ്രശ്നമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. ജനിതക കാരണങ്ങള്‍, പാരമ്പര്യം, മറ്റ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നിവയെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നു.
ഏലക്കയിട്ട ഒരു ഗ്ലാസ്സ് ചായ രാവിലെ കുടിച്ചാല്‍
നമ്മുടെ ചര്‍മ്മത്തിന് നിറം നല്കുന്ന കോശങ്ങള്‍ നഷ്ടപ്പെടുന്നതു മൂലമാണ് വെള്ളപ്പാണ്ട് ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി ശരീരത്തില്‍ വെളുത്ത നിറത്തിലുള്ള പുള്ളികളും പാചുകളും കാണപ്പെടുന്നു. പലരിലും പല തരത്തിലാണ് വെള്ളപ്പാണ്ട് ഉണ്ടാവുന്നത്. കാല്‍വിരലിനിടയില്‍ സൂക്ഷിച്ചു നോക്കൂ, മരണമുണ്ടോ? ചിലര്‍ക്ക് പെട്ടെന്ന് പടര്‍ന്നു പിടിയ്ക്കുന്നു ചിലര്‍ക്കാകട്ടെ പടരുകയില്ല ചിലരില്‍ സാവധാനം വ്യാപിക്കുന്നു. എന്നാല്‍ വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കാന്‍ ചില വിദ്യകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിനും വെള്ളപ്പാണ്ടിന്റെ തീവ്രത കുറക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പല വിധത്തില്‍ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു. വെള്ളപ്പാണ്ട് എന്ന അവസ്ഥയെ കുറക്കുന്നതിനും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.
വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ നല്ലതു പോലെ വെള്ളപ്പാണ്ട് ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഒരു രാത്രി മുഴുവന്‍ ഇത് ശരീരത്തില്‍ തന്നെ വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നല്ലൊരു ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ വെളിച്ചെണ്ണയില്‍ ഉണ്ട്.
കറ്റാര്‍ വാഴ
പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് ഇത് വെള്ളപ്പാണ്ടുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് കുറച്ച് മണിക്കൂറുകള്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വെള്ളപ്പാണ്ടെന്ന പ്രശ്നത്തിന്റെ തീവ്രത കുറക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ വെളുത്ത പാടുകളെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് കറ്റാര്‍ വാഴക്കുണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തുടര്‍ച്ചയായി കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി
ഇഞ്ചി കൊണ്ടും ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇഞ്ചി നീര് എടുത്ത് ഇത് വെള്ളപ്പാണ്ട് ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കുറച്ച് ദിവസം സ്ഥിരമാക്കുക. ഇതിലൂടെ വെള്ളപ്പാണ്ട് ബാധിച്ച ചര്‍മ്മത്തിന് കാര്യമായ മാറ്റം വരുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ചര്‍മ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍, സെലറി, ആപ്പിള്‍ നാരങ്ങ എന്നിവ മിക്സ് ചെയ്ത് ജ്യൂസ് രൂപത്തിലാക്കി ഇത് കഴിക്കുന്നതും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള പാടുകള്‍ രൂപപ്പെടുന്നത് തടയുന്നതിന് ഇതിന് കഴിയുന്നു. ചര്‍മ്മത്തിന്റെ എനര്‍ജി തിരിച്ച് ലഭിക്കുന്നതിനും വെള്ളപ്പാണ്ടെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
കാരറ്റ് ജ്യൂസ്
കാരറ്റ് ജ്യൂസും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ഏത് വിധത്തിലും ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. വെള്ളപ്പാണ്ടെന്ന പ്രശ്നത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. കാരണം ഇതിലുള്ള കരോട്ടിന്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തെ തടയുന്നു മാത്രമല്ല പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഗ്രീന്‍ ടീ
വെള്ളപ്പാണ്ടെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഗ്രീന്‍ടീ. ആരോഗ്യ ഗുണങ്ങളു ഇതില്‍ ധാരാളമുണ്ട്. ഒരുകപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീ ബാഗ് എടുത്ത് അത് കുടിക്കുക. ഇത് ചര്‍മ പ്രശ്നങ്ങളേയും ആരോഗ്യ പ്രശ്നങ്ങളേയും പരിഹരിക്കാവുന്നതാണ്. ഇത് കുടിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെള്ളപ്പാണ്ടിന് പരിഹാരം കാണുന്നതിന് ഇത് ഏറ്റവും മികച്ചതാണ്.
പപ്പായ
പപ്പായ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് പപ്പായ. നല്ലതു പോലെ പഴുത്ത പപ്പായ എടുത്ത് ഇത് കൊണ്ട് വെള്ളപ്പാണ്ടുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് എല്ലാ വിധത്തിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കടുകെണ്ണ
കടുകെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കടുകെണ്ണ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത ശേഷം അത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചെയ്യുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കടുകെണ്ണ കൊണ്ട് പല വിധത്തില്‍ ചര്‍മത്തിന് പ്രശ്നമുണ്ടാക്കുന്ന വെള്ളപ്പാണ്ടെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.