For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പിന് പരിഹാരം കാണാന്‍

പലപ്പോഴും കഴുത്തിലെ കറുപ്പ് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു

|

സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും കഴുത്തിനു ചുറ്റും കാണുന്ന കറുപ്പ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും മറ്റ് പ്രതിസന്ധികള്‍ മൂലവും പലപ്പോഴും കഴുത്തില്‍ കറുപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. മുഖവും ശരീരവും വെളുപ്പിക്കാന്‍ ഓടി നടക്കുമ്പോള്‍ കഴുത്തിനെ പലരും മറന്നു പോവുന്നു. പൊടിയും അഴുക്കും മാലിന്യങ്ങളും മൂലം കഴുത്തില്‍ ഇരുണ്ട നിറം പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. കഴുത്തിലെ ചര്‍മ്മത്തിന് സൗന്ദര്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം മാര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല തരത്തിലുള്ള ക്രീമുകളും മറ്റും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് കഴുത്തിലെ കറുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

ബദാം പൗഡര്‍

ബദാം പൗഡര്‍

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ബദാം. ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പിന് പരിഹാരം നല്‍കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയിലും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ഇതെങ്ങനെ കഴുത്തിലെ കറുപ്പ് മാറ്റും എന്ന് നോക്കാം. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് കഴുത്തിലെ കറുപ്പിന് മാറ്റം വരും. ദിവസവും ചെയ്താല്‍ ഇത് കഴുത്തിലെ കറുപ്പകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് പൊടിച്ച് തൈരില്‍ ഇട്ട് നല്ലതുപോലെ പേസ്റ്റാക്കുക. ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും കുക്കുമ്പര്‍ വളരെ അത്യാവശ്യമായ ഒന്നാണ്. കുക്കുമ്പര്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരിലുള്ള ആസിഡ് ഗുണങ്ങളാണ് കറുപ്പിനെ അകറ്റുന്നത്. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങ നീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കഴുത്തിലെ ചര്‍മ്മത്തിന് മാത്രമല്ല ഇത് ചര്‍മ്മത്തിന് മൊത്തത്തില്‍ ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.

ഓട്സ്

ഓട്സ്

ഓട്സും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. ഓട്സ് എടുത്ത് അരച്ച് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ ഏത് കറുപ്പും മാറി സുന്ദരമായ കഴുത്താവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ കറുപ്പ് നിറത്തെ അകറ്റുന്നു. ബേക്കിംഗ് സോഡ നല്ല കട്ടിയുള്ള പേസ്റ്റാക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

 ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍

ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തോല്‍ ഉണക്കിപ്പൊടിച്ച് ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് എന്നതാണ് മറ്റൊരു കാര്യം. ഉരുളക്കിളങ്ങ് വേവിച്ച് പൊടിച്ച് ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

ആവശ്യമുള്ള സാധനം എന്ന് പറയുന്നത് വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ മാത്രമാണ്. വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ പൊട്ടിച്ച് അതിനകത്തെ ഓയില്‍ എടുത്ത് അത് കൊണ്ട് കഴുത്തിനു ചുറ്റും മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ അത് കഴുത്തില്‍ തന്നെ വെക്കുക. അടുത്ത ദിവസം രാവിലെ ഇത് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. കഴുത്തിലെ കറുപ്പിന് ആദ്യ ദിവസം തന്നെ മാറ്റം കണ്ടു തുടങ്ങും.

 തൈര്

തൈര്

കഴുത്തിനു ചുറ്റും തൈര് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. തൈരില്‍ അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് രണ്ടും കൂടി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. എല്ലാ ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ഇത് കഴുത്തിന് കറുപ്പ് നിറം അകറ്റി നിറവും തിളക്കവും നല്‍കുന്നു.

 മഞ്ഞള്‍

മഞ്ഞള്‍

ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് മാറ്റുന്നതെങ്ങനെയെന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ മിക്‌സ് ചെയ്ത് ഇത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Home Remedies To Get Rid Of A Dark Neck

We have listed some home remedies to get rid of dark neck, read on
X
Desktop Bottom Promotion